Sunday, 22 July 2012
സ്വപ്നങ്ങളുടെ കഥ ..
ഇന്നു ഞ്യാനും എന്‍റെ സഹോദരിയും സ്വപ്‌നങ്ങള്‍ ഉറങ്ങി കിടക്കുന്ന ആ ശവപറമ്പില്‍ പോയി ,പൂക്കള്‍ മരിച്ചു കിടക്കുന്ന,ഏകാന്തത കൂട് കൂട്ടിയിരിക്കുന്ന ആ സ്മശാന കാവടതിനു അകത്തുള്ള കാഴചകള്‍ അവളെ വിസ്മയം കൊള്ളിച്ചു ..ഞങ്ങള്‍ രണ്ടു മൌനങ്ങളെ പോലെ അവിടെ പറന്നു നടന്നു .ഒടുവില്‍ തളര്‍ന്നപ്പോള്‍ .എന്‍റെ ഓര്‍മ്മകളുടെ കല്ലറ അവള്‍ക്കു മുന്‍പില്‍ തുറക്കാന്‍ എന്‍റെ മനസു വെമ്പല്‍ കൊണ്ടു .എന്‍റെയും അവളുടെയും ഭാഷ ഒന്നായിരുന്നതിനാല്‍ ഞ്യാന്‍ അവളുടെ മനസ് വായിച്ചെടുത്തു കൊണ്ടു പറഞ്ഞു ,ഇതു പണ്ടൊരിക്കല്‍ മരിച്ചു അടക്കം ചെയ്ത എന്‍റെ പ്രണയം ആണ് എന്‍റെ വേദനയുടെ നനവ് പടര്‍ന്ന വാക്കുകള്‍ അവളില്‍ പ്രത്തെയ്കിച്ചു ഒരു ചലനവും ഉണ്ടാക്കിയില്ല. നിസങ്ങത തളം കെട്ടിയ മിഴികളുയര്‍ത്തി വെറുതേ എന്‍റെ നേരെ ഒന്ന് നോക്കുക മാത്രം ചെയ്തു.ഞ്യാന്‍ എന്തോ പറയാന്‍ ആഞ്ഞ പോളെക്കും അവള്‍ എന്നെ വിലക്കി .,ചിരിക്കാനും ചിന്തിക്കാനും കഴിവില്ലാത്ത ,സുഖവും ,ദുഖവും അനുഭവിക്കാന്‍ കഴിയാത്ത .ജീവന്‍ നഷ്ട്ടപെട്ട അസ്ഥിപന്ജരങ്ങള്‍ മാത്രമായി അവശേഷിക്കുന്ന ഈ ഓര്‍മകളെ ഞ്യാന്‍ വെറുക്കുന്നു ..നീയെല്ലാം മറക്കണം..എനിക്ക് മറുപടി നഷ്ട്ടമാവുന്നതും ഞ്യാന്‍ അവളുടെ വാക്കിനുള്ളിലേക്ക് ചുരുണ്ട് കൂടുന്നതും എന്‍റെ മനസ് അറിയുന്ന്ടായിരുന്നു പക്ഷെ ഒന്നുംഞ്യാന്‍ ഉരിയാടിയില്ല ..ശരിയാണ് എപ്പോള്‍ അത് വെറും ഓര്‍മ്മകള്‍ മാത്രം അല്ലെ ? വെയില്‍ മങ്ങി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ അവിടുന്ന് തിരിച്ചു ..മലയിറങ്ങി ,മഴ ക്കാടുകളും താണ്ടി ഇരുള്‍ കട്ടപിടിച്ചപ്പോളാണ് വീട്ടിലെത്തുന്നത്.അമ്മയുടെ തുറിച്ച നോട്ടത്തിനും ,എരിക്കുന്ന ചോദ്യങ്ങള്‍ക്കും മുന്‍പില്‍ ഞ്യാന്‍ കുനിഞ്ഞ ശിരസ്സോടെ നില്‍ക്കുമ്പോള്‍ അവളുടെ ആതമഗധം എന്‍റെ ചെവിയില്‍ ഒരു മൂളല് പോലെ അവശേഷിച്ചു ..മറക്കുക ..!എനിക്ക് അവനെ മറക്കുന്നത് മരണത്തിനു തുല്യം ,കാരണം ഞ്യാന്‍ ജീവിക്കുന്നത് തന്നെ ആ ഓര്‍മ്മകളില്‍ ആണ് .അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ എന്‍റെ കാതില്‍ മന്ത്രിച്ചു ഇച്ചേച്ചി , നീ കാത്തിരിക്കുന്ന സ്വപ്‌നങ്ങള്‍ അത് മണ്ണോടു മണ്ണായി ...ഒരിക്കലും പുനര്‍ജനിക്കില്ലാത്ത വെറും ഓര്‍മ്മകള്‍ മാത്രം ,ഇപ്പോള്‍ നീയുറങ്ങുക..എത്ര ശ്രമിച്ചിട്ടും കടന്നു വന്നു എന്നെ പുല്കാത്ത ഉറക്കത്തിനോട് എനിക്ക് നീരസം തോന്നി ...ഞ്യാന്‍ വെറുതേ കണ്ണുകള്‍ അടച്ചു കിടന്നു.
Subscribe to:
Post Comments (Atom)
"നീ കാത്തിരിക്കുന്ന സ്വപ്‌നങ്ങള്‍ അത് മണ്ണോടു മണ്ണായി ...ഒരിക്കലും പുനര്‍ജനിക്കില്ലാത്ത വെറും ഓര്‍മ്മകള്‍ മാത്രം ,ഇപ്പോള്‍ നീയുറങ്ങുക"
ReplyDeleteസ്വപ്നങ്ങള്‍ ചിറകു വിടര്‍ത്തുന്ന, ഓര്‍മ്മകള്‍ പുനര്‍ജനിക്കുന്ന ഒരു നല്ല നാളെക്കായി ആശംസകളോടെ....
പിന്നെ, കമന്റു സെറ്റിന്ഗ്സില്‍ ചെന്ന് ഇതിലെ വേര്‍ഡ് വെരിഫിക്കേഷന്‍ ഒന്ന് എടുത്തു കളഞ്ഞാല്‍ ഉപകാരമായിരിക്കും...
ok...mahi...i ll do tat..thnx...
ReplyDelete