നിഗൂടതെയ് നിന്‍റെ പേരോ പ്രണയം ?
ഈ കത്തിനോടൊപ്പം എന്റെ ആത്മാവുണ്ട് ,എന്‍റെ ചുടു നിശ്വാസങ്ങളും ,നെടുവീര്‍പ്പുകളും ഉണ്ട് ..കാരണം ഈ കത്തെഴുതുമ്പോള്‍ എനിക്ക് ജീവനുണ്ടായിരുന്നു ..ചോരയും നീരും വറ്റാത്ത എന്‍റെ ഹൃദയമിടിപ്പുകളുടെ താളമുണ്ടായിരുന്നു ..നിയെന്നോട് ചോദിച്ച ചോദ്യശരങ്ങള്‍ എന്നെ നൊമ്പരപ്പെടുതിയപ്പോള്‍ എന്‍റെ മനസ് പറഞ്ഞു നിന്നോട് ഞാന്‍ പറയാന്‍ മറന്നതോ അതോ ഞാന്‍ മനപ്പൂര്‍വം പറയാതിരുന്നതോ ആയ എന്‍റെ കഥ കുറിച്ചിട്ടു പോണമെന്ന്. ഇപ്പോള്‍ ഞാന്‍ ആലോചിക്കുന്നത് എന്‍റെ വാക്കുകളുടെ തുടക്കം എവിടെ നിന്ന് ആകണം എന്നതാണ് ..ഞാന്‍,.. ശ്രീ രാമന്‍റെ പാദ സ്പര്‍ശനമേല്‍ക്കാന്‍ കാത്തു കിടന്ന ഒരഹല്ല്യ . കാതങ്ങളുടെ കാത്തിരുപ്പിനോടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു എനിക്ക് ഈ ജന്മത്തില്‍ മോക്ഷ പ്രാപ്തിയില്ലയെന്നു, എനിക്ക് കരച്ചില്‍ വന്നു.എന്നില്‍ ഒഴുകിപ്പടര്‍ന്ന ചുടു കണ്ണിരില്‍ പൊതിഞ്ഞു ഞാന്‍ എന്‍റെ സ്വപ്നങ്ങളെ സൂക്ഷിച്ചു വച്ചു ഒരു മാനം കാണാത്ത മയില്‍പീലി കുരുന്നു പോലെ ..
ദുഃഖ മായിരുന്നു എന്‍റെ തോഴി ..എന്തിനു എന്നെ അവള്‍ പിന്തുടരുന്നു എന്ന് എത്രവട്ടം ഞാന്‍ എന്നോട് ചോദിച്ചു മടുത്തിരിക്കുന്നു .. എന്നില്‍ പ്രതീക്ഷകളുടെ നാമ്പ് മുളക്കുമ്പോള്‍,എന്നില്‍ സന്തോഷത്തിന്റെ ഇലകള്‍ തളിര്‍ക്കുമ്പോള്‍ ഒരു പൂവിറുക്കുന്ന ലാഖവത്തോടെ അത് നുള്ളികളയുന്നതെന്തിനു എന്ന് ഞാന്‍ അവളോട് പരിഭവത്തിന്റെ മേം പൊടിചാലിച്ച് എത്ര വട്ടം ചോദിച്ചിരിക്കുന്നു ..ഉത്തരമില്ലാത്ത ആ ചിരിയില്‍ എന്‍റെ ചോദ്യം ഇരുന്നു വിങ്ങുന്നത് ഞാനെത്ര കണ്ടിരിക്കുന്നു..ഞാന്‍ ഇന്നലെകളെ സ്നേഹിച്ചു, ,ആകാശ അതിര്‍ത്തിയില്‍ മൊട്ടിട്ട നക്ഷ്ത്രകുഞ്ഞുങ്ങളെയും,അകാലത് തില്‍ പിരിഞ്ഞു പോയ നിലാതുണ്ടുകളെയും ഞാന്‍ ഒരുപാട് സ്നേഹിച്ചു .ഉറക്കം വരാത്ത രാത്രികളില്‍ ഞാന്‍ കാതോര്‍ത്തു കിടന്നത് എന്നെ തേടി എപ്പോല്‍ന്കിലും എത്തുമെന്ന് ഞാന്‍ കാത്തിരുന്ന ആ ഒരു കാല്പ്പെരു മാറ്റത്തിനു വേണ്ടിയായിരുന്നു ..
ഞാന്‍ വിവാഹിതയാനെന്നും എനിക്കൊരു ഭര്‍ത്താവുന്ടെന്നും അയാളെ ഞ്യാന്‍ ഒരുപാട് സ്നേഹിക്കുന്നുവെന്നും നിനക്കറിയില്ലേ ?
ഇന്നായിരുന്നു എന്റെ വിവാഹ വാര്‍ഷികം ..എന്റെ മങ്ങല്ല്യപ്പട്ടു വെറുതേ ഞാനോന്നണിഞ്ഞു നോക്കി അതുടുത്ത് നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തി നിന്നപ്പോള്‍ എനിക്കെന്റെ മുഖം കണ്ണാടിയില്‍ ഒന്ന് കാണണം എന്ന് ഒരു കൊതി ഉണ്ടായി .വാല്‍ക്കാന്നാടിയില്‍ എന്റെ പ്രതിച്ചായ കണ്ടപ്പോള്‍ എന്റെ മനസു തേങ്ങി എന്റെ മുടിയിഴകള്‍ നരച്ചിരിക്കുന്നു, എന്റെ മുഖത്തു ചുളിവുകള്‍ വീണിരിക്കുന്നു,എന്റെ കണ്ണുകളിലെ പ്രണയം നിറം മങ്ങി ഒരു പഴയ ചിത്ത്രം ആയി രൂപാന്തരപെടുന്നതും എന്റെ മിഴി കോണുകളില്‍ അശ്രു കൂട് കെട്ടുന്നതും ഞാനറിഞ്ഞു
.ഇന്നലെ ഒരുമിച്ചു ഒരു കിടക്കയില്‍ അയാളുടെ നെഞ്ചില്‍ തല വച്ച് ഉറങ്ങാന്‍ കിടന്നപ്പോള്‍ അയാള്‍ എന്നോട് ചോദിച്ച ചോദ്യം എന്റെ മനസ്സില്‍ എവിടെയോ എപ്പോളും ഉടക്കി കിടക്കുകയാണ് .വ്യക്തമായ ഉത്തരം ഇല്ലാതെ.എന്റെ നിശ്വാസങ്ങളുടെ വീര്‍പ്പുമുട്ടലില്‍ നിന്നും രക്ഷപെടനെന്നവണ്ണം അയ്യാള്‍ പറഞ്ഞു കിടക്കാം നമുക്ക് ..എനിക്ക് നന്നായി ഉറക്കം വരുന്നു ..ഭൂമിയുടെ രണ്ടട്ടത്ത് , രണ്ടു വ്യത്യസ്ത ദൃവങ്ങളിലായി ഞങ്ങള്‍ ചിതറികിടന്നുറങ്ങി..കുറെ കഴിഞ്ഞപ്പോള്‍ എനികുറക്കം നഷ്ട്ടപ്പെട്ടു..ഞാന്‍ അയാളെ കാണുക ആയിരുന്നു..മാംസളമായ ശരീര പേശികള്‍ മാറി വാര്ധ്ക്ക്യത്തിന്റെ ചുളിവുകള്‍ വീണു തുടങ്ങിയിരിക്കുന്നു, സുന്ദരനായിരുന്നു അയ്യാള്‍ പക്ഷെ എപ്പോള്‍ ആ മുഖത്ത് അവിടെ അവിടായി കറുത്ത പുള്ളികളും കണ്ണിനു താഴെ ദുഃഖ സാന്ദ്രമെന്നോണം രണ്ടു കറുത്ത ചാലുകളും..സൌധ്ര്ര്യത്തിനു എത്ര രൂപമാറ്റങ്ങള്‍
ആദ്യമായി അയ്യാളെ കണ്ട അന്ന് എന്റെ ഉള്ളില്‍ വിരിഞ്ഞ പൂകള്‍ക്ക് എപ്പോളാണ് നിറം മങ്ങി തുടങ്ങിയത് .. ഇടകെപ്പോളോ അയ്യാള്‍ ഉണര്‍ന്നു ..നീ ഉറങ്ങുന്നില്ലേ നന്ധിതേ ?നേരം ഒരുപാടായിരിക്കുന്നു ,വാ വന്നു കിടക്കു ...തിരികെ വീണ്ടും അയാളോട് ചേര്‍ന്ന് കിടന്നപ്പോള്‍ ഞാന്‍ ചോദിച്ചു നിങ്ങളിപ്പോളും എന്നെ പ്രണയിക്കുന്നുവോ ?.ഇതു എന്ത് ഒരു ചോദ്യമ നന്ദു പിന്നെ ഇടക്ക് വച്ച് പോകുന്നതാണോ നമ്മുടെ പ്രണയം ? ഞാന്‍ ഒന്നും മിണ്ടിയില്ല കാരണം എനിക്ക് വാക്കുകള്‍ നഷ്ട്ട മായിരുന്നു ..മറുപടികള്‍ ഇല്ലാത്ത ആ ചോദ്യം ഞാന്‍ അവഗണിക്കുംതോരും എന്നെ വേട്ടയാടികൊണ്ടിരുന്നു..
എന്ന് നിനക്ക് സ്കൂളില്‍ പോകണ്ടേ രേഞ്ഞിത്തിന്റെ അമ്മയുടെ ചോദ്യം എന്നെ ഓര്‍മകളില്‍ നിന്നുണര്‍ത്തി ..എന്താ പെണ്ണെ രാവിലെ നിനക്കിത്ര ആലോചന ?സമയം എത്ര ആയിന്നു വല്ലോ വിചാരവും ഉണ്ടോ ? ഇന്ന് രാഖിയുടെ വീട്ടില്‍ ചെല്ലാമെന്നു പറഞ്ഞിരിക്കുന്നതാണ് വ്യ്കിട്ടു പോകാം അവളുടെ കുഞ്ഞിനെ കാണാന്‍ ഇതു വരെ പോയില്ല അമ്മയുടെ ആത്മ ഗതം ഞാന്‍ കേട്ടില്ല ഇന്ന് നടിച്ചു കാരണം എനിക്കിപ്പോള്‍ എവിടെയും പോകുന്നത് ഇഷ്ട്ടമല്ല.ആളുകളുടെ കുത്തി കുത്യുള്ള ചോദ്യങ്ങളും പിന്നെ അവക്കുള്ള ഉത്തരങ്ങളും ..എന്റെ ഒപ്പം കല്യാണംകഴിഞ്ഞ എല്ലാവര്ക്കും രണ്ടും മൂന്നും കുട്ടികള്‍!... ഒരിക്കലും പൂവിടാന്‍ പറ്റാത്ത ഒരു ചെടിയുടെ ദുഃഖം, പറന്നുയരാന്‍ കഴിയാത്ത ഒരു പക്ഷിയെപോലെ എന്നെ വേദനിപ്പിച്ചു.. ഒരിക്കല്‍ രേഞ്ഞിത്തിന്റെ അമ്മ ആരോടോ പറയുന്ന കേട്ടു .എത്ത്ര നേര്ച്ച കളും ,കാഴ്ചകളും വച്ചു എന്താ ഭലം ? പിന്നെ അവര്‍ സ്വരം അല്‍പ്പം താഴ്ത്തി പറഞ്ഞു , ,പരിശോദിച്ചപ്പോള്‍ അവള്‍ക്കാണ് കുഴപ്പം അത്രേ ! ആ സംസാരത്തില്‍ നിന്നും ഒരു കുട്ടപെട്ത്തലിന്റെ നിഴല്‍ എന്റെ മേല്‍ പതിക്കുനത് ഞാനറിഞ്ഞു ...പക്ഷെ സത്ത്യം ?വേണ്ട അത് അങ്ങനെ തന്നെ എരികട്ടെ..
നന്ദിത ടീച്ചര്‍ക്ക് ഒരു കത്തുണ്ട് സ്കൂളിലെ peyoon എനിക്ക് നേരെ നീട്ടിയ കാത്തിലേക്ക് ഞാന്‍ സൂക്ഷിച്ചു നോക്കി മനോഹരമായ ആ ക്യ്പ്പട എനിക്ക് ചിറ പരിചിത മായിരുന്നു.എന്റെ ഹൃദയം ഉയര്‍ന്നു പൊങ്ങുന്നതും, വേഗത്തില്‍ മിടിക്കുന്നതും ഞാനറിഞ്ഞു ..വേഗത്തില്‍ ആ കത്തിളുടെ എന്റെ കണ്ണുകള്‍ പാഞ്ഞു നടന്നു..
എനിക്കും നിനക്കും ഇടയിലെ ദൂരം ഓരോ ദിവസങ്ങളിലും കുറഞ്ഞു വരികയാണ്.എന്റെ മനസിനെ ബന്ധിചിര്‍ക്കുന്ന ചങ്ങല നിന്നിലേക്ക് നീണ്ടു കിടക്കുന്നു..ചിലപ്പോള്‍ അതെന്നെ വരിഞ്ഞു മുറുക്കുകയും എന്റെ ഹൃദയത്തില്‍ നിന്നും രക്തം പൊടിയുകയും ചെയ്യാറുണ്ട് ..അപ്പോളും നിന്റെ ചിര്‍ക്കുന്ന മുഖം എന്നെ പിന്തുടരുകയാണ് ഒരു സുഖമുള്ള ഓര്‍മയായി ...ഞാന്‍ നിന്നെ ഗാട മായി സ്നേഹിക്കുന്നു..നിനക്ക് വേണ്ടി തെച്ചി പൂക്കളും മന്ദാരവും ഞാനിരുത്തു വക്കാറുണ്ട് ..നിശാഗന്ധിയുടെ manam എന്നെ മത് പിടിപ്പിക്കുന്ന രാവുകളില്‍ എന്റെ ചുറ്റും പറക്കുന്ന സുഗന്ധം നീയാണെന്ന് ഞാന്‍ തിരിച്ചു അറിയുകയും ,നിന്റെ വരവിനായി എത്ത്ര കൊതിചിരിക്കുകയും ചെയ്തിരിക്കുന്നു.. നമുക്കിടയിലെ മൌനത്തിന്റെ ഭാരം എന്നെ എത്ര അലോസരപ്പെടുത്തുന്നുവെന്നോ ?..നിഅന്നു പറഞ്ഞില്ലേ .
ഒരിക്കല്‍ നമ്മള്‍ ഒഴുകി ഒരു പുഴയില്‍ എത്തും എന്നും അവിടെ എനിക്കോ നിനക്കോ പേരുകള്‍ ഉണ്ടാവില്ല, നമുക്ക് ഒരേ ഒരു നാമധേയം മാത്രം എന്നും .അതേ, സ്ത്രീയും പുരുഷനും എന്ന വിത്യാസങ്ങള്‍ ഇല്ലാതായി നമ്മള്‍ ഒന്നായി മാറും അവിടെ ...ആ കത്തിലെ വിശേഷങ്ങള്‍ അങ്ങനെ നീണ്ടു പോയി ,,,
അന്ന് വ്യ്കിട്ടു വീട്ടില്‍ എത്തുമ്പോള്‍ അമ്മ രാഖിയുടെ കുഞ്ഞിനെ കാണാന്‍ പോകാനുള്ള ഒരുക്കങ്ങള്‍ നടത്തിയിരിക്കുകയായിരുന്നു .ഒന്ന് മേലല് കഴുകി ഉടനെ വരാമ്മേ എന്ന് പറഞ്ഞു ഞ്യാന്‍ ബാതുരൂമിലേക്കു നടന്നു. തണുത്ത വെള്ളം ദേഹത്ത് വീണപ്പോള്‍ എന്റെ ചൂട് പിടിച്ചു നിന്ന മനസു ഒന്ന് പതിയെ ഒന്നാശ്വസിച്ചു ..
ഇന്നു ഏപ്രില്‍ 6 ഇന്നാണ് ഞ്യാന്‍ ദത്തനെ ആദ്യമായി നേരില്‍ കാണുന്നത്.കത്തിലുടെയു ള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.കാണാന്‍ സുമുഖന്‍ ഒരു 35 -40 നടുത്ത് പ്രായം കാണുമായിരിക്കും എങ്കിലും കാഴ്ചയില്‍ അത്ര തോന്നുകില്ല.ഹൃദ്യമായ സംസാരം ,ആകര്‍ഷണീയമായ പെരുമാറ്റം .ആദ്യമായിട്ട് കാണുകയാനെന്നുള്ള ഭാവ പകര്‍ച്ചകള്‍ ഇല്ലാതെ ഒരു ചിര പരിചിതരെ പോലെ ഞ്യങ്ങള്‍ സംസാരിച്ചു ..പലതിനെക്കുറിച്ചും പറഞ്ഞു ,ഞ്യാനെഴുതുന്ന കവിതകള്‍ എല്ലാം തന്നെ ദത്തന്‍ വായിച്ചിരുന്നു അതിനെക്കുറിച്ചും ഞങ്ങള്‍ വിശദമായി തന്നെ സംസാരിച്ചു ...നിന്റെ വാക്കുകള്‍ക്കു നെഞ്ച് പൊള്ളിക്കുന്ന ചൂടാണ് ചിലപ്പോള്‍ ,പക്ഷെ ചിലപ്പോള്‍ ചില ഭാവപകര്ച്ചകളില്‍ അര്‍ത്ഥവും ,വ്യാപ്തിയും അളവുകൊലില്ലാതേ പരന്നോഴുകാരും ഉണ്ട്.ഞ്യാന്‍ ചെറുതായൊന്നു മന്ധ ഹസിച്ചു ..ധത്തനോട് ഞ്യാന്‍ പതിവിലും വാചാലയാകുന്നു ..എന്റെ മനസു തുറക്കുന്നു ..ഞ്യാന്‍ പക്ഷെ സന്തോഷിക്കുകയായിരുന്നു കാരണം ഞ്യാന്‍ മൂടി വച്ചിരുന്ന മറ നീക്കി എന്റെ ചിന്തകള്‍ പുറത്തു വന്നിരിക്കുന്നു അത് എന്റെ മനസിന്റെ ഭാരം കുറച്ചു..അന്ന് പിരിയാന്‍ നേരം ഇനിയും ഉടനെ തന്നെ കണ്ടു മുട്ടാമെന്നുള്ള ഒരു ഉറപ്പു ദത്തന്‍ എനിക്ക് നല്‍കിയിരുന്നു.
രാത്രി പതിവ് പോലെ രേഞ്ഞിത്തിന്റെ നെഞ്ചില്‍ തല വച്ച് അങ്ങനെ കിടന്നപ്പോള്‍ എന്റെ മനസില്‍ കുറ്റബോധത്തിന്റെ ഒരു കനലെരിഞ്ഞു..ഉറങ്ങാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല അങ്ങനെ വെറുതേ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയില്‍ രേഞ്ഞിത് ചോദിച്ചു ,അല്ലാ നിയിപ്പോലും എഴുതാറുണ്ടോ നന്ദു ,..?ഞ്യാന്‍ ചെറുതായി ഒന്നിരുത്തി മൂളി ക്കൊണ്ട് പറഞ്ഞു എവിടാ അതിനൊക്കെ നേരം ,ഇനി നേരം കിട്ടിയാല്‍ തന്നെ അതിനൊക്കെ ഒരു തോന്നലും വേണ്ടേ ..എന്റെ സംസാരത്തില്‍ നേരിയ കുട്ടപെടുത്തല്‍ ഉണ്ടായിരുന്നത് അയാള്‍ തിരിച്ചറിഞ്ഞു ..ഹ്മം ..എന്റെ കൂടെ കൂടി ഈ ജന്മം പാഴയില്ലേ ? നഷ്ട്ടബോധം തോന്നണുണ്ടോ നിനക്ക് ?..എന്‍റെ തിരക്കുകളെക്കുരിച്ചു നിനക്കറിയില്ലേ നന്ദു ..ഈയിടെ ആയി ഈ ജോലി ഞ്യാന്‍ അങ്ങു രാജി വച്ചലോന്നു ആലോചിക്കുവാ..വീട് വിട്ടാല്‍ ജോലി ,ജോലി വിട്ടാല്‍ വീട് എനിക്ക് മടുത്തു തുടങ്ങിയിരിക്കുന്നു , നമുക്ക് രണ്ടാള്‍ക്കുംകൂടെ എവിടെയെങ്കിലും ഒക്കെ ഒന്ന് കറങ്ങാന്‍ പോകാം ..ഞ്യാന്‍ പിന്നെയും ഒന്ന് മൂളി എന്‍റെ സമ്മതം അറിയിച്ചു ..പക്ഷെ ഈ ജോലി കളഞ്ഞാല്‍ പിന്നെ ഭയങ്കര ബോറായിരിക്കും ജീവിതം ..അല്ലെ ? അയാളുടെ പിന്നീടുള്ള ആ സംസാരം ഞ്യങ്ങള്‍ ക്കിടയിലെ മൌനത്തിന്‍റെ ആഴം കൂട്ടി .തെല്ലു കഴിഞ്ഞപ്പോള്‍ അയാള്‍ ഉറങ്ങി പോയി. എന്‍റെ മനസില്‍ പിന്നെയും ആ വാക്കുകള്‍ ഒരു ചാട്ടുളി പോലെ തറച്ചു .."ബോര് " രസങ്ങള്‍ നഷ്ട്ടപെടുക ,ജീവിതം വിരസമായി തോന്നുക ...പ്രതീക്ഷിക്കാനോന്നുമില്ലതെ യ് രണ്ടു വെറും മനുഷ്യരെ പോലെ ജീവിച്ചു മരിക്കുക ..എനിക്ക് വയ്യ !..എന്നെ ചിരിച്ചു മയക്കുന്ന കുഞ്ഞു മുഖങ്ങള്‍ !,പാല്പുഞ്ചിരികള്‍ ,എന്‍റെ ഗര്‍ഭപാത്രം ഒരു മാതൃത്ത്വം കൊതികുന്നുണ്ട് ആ വേദനക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട് .വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഞങ്ങള്‍ ഒരു കുഞ്ഞികാലിനു വേണ്ടി കൊതിക്കുന്നതാണ് .പല ചികിത്സ കള്‍ നടത്തി ഭാലമുണ്ടായില്ല പിന്നെ നിരാശയായി ..പക്ഷെ എപ്പോള്‍ വീണ്ടും എന്തോ എന്‍റെ മനസും ശരീരവും തളിര്‍ക്കുന്നു ഒരു കുഞ്ഞിനു വേണ്ടി ,,,രേഞ്ഞിത്തിനു ഒരു തരം അപകര്‍ഷതാബോധം ആണിപ്പോള്‍ ഒരു പുരുഷനായി ജീവിക്കുന്നതില്‍ എന്ത് അര്‍ത്ഥം ആണുള്ളത് എന്നാണയാള്‍ ഇപ്പോള്‍ ചിന്തിക്കുന്നത് അത് ഞ്യങ്ങളുടെ ജീവിതത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തികഴിഞ്ഞു ..ചിലപ്പോള്‍ ജീവിതം ഒരു ചടങ്ങ് പോലെ തോന്നാറുണ്ട് .മറ്റുള്ളവരെ ജീവിക്കുന്നുവെന്ന് ബോധ്യപ്പെടു ത്തുകയാണ്..ആദ്യമൊക്കെ ഞ്യാന്‍ രേഞ്ഞിത്തിനെ ആശ്വസിപ്പിക്കുമായിരുന്നു .ആരുടേയും കുറ്റം കൊണ്ടല്ല ഇതാണ് നമ്മുടെ വിധി ഇന്നു പറഞ്ഞു സമാധനിപ്പിച്ചിരുന്നു പക്ഷെ പിന്നിട് nഎനിക്ക് അതിനു കഴിയാതെ ആയി ..സ്കൂളില്‍ കുട്ടികളെ കാണുമ്പോള്‍ ,അവരോടു ചിരിച്ചു കളിച്ചു മിണ്ടുമ്പോള്‍ എന്നിലെ മാതൃ ഹൃദയം തുടിക്കുന്നതും ,അവരിലൊരാളെ പോലെ എനിക്ക് സ്വന്തമായി ഒരു കുഞ്ഞു വാവയെ നല്കിയില്ലല്ലോ എന്ന് മനസു തേങ്ങുന്നതും എത്ര വട്ടം
അനുഭവിച്ചിരിക്കുന്നു ..
സുഹൃത്തേ,
ReplyDeleteആദ്യമാണിവിടെ,
നിശാഗന്ധിയുടെ ബ്ലോഗില്‍ പതിവായി കമന്റു കാണാറുണ്ട്...അങ്ങനെ വന്നതാണിവിടെ...
ഇഷ്ടപ്പെട്ട ചില വാചകങ്ങള്‍ എടുത്തെഴുതുന്നു...
"എന്നില്‍ ഒഴുകിപ്പടര്‍ന്ന ചുടു കണ്ണിരില്‍ പൊതിഞ്ഞു ഞാന്‍ എന്‍റെ സ്വപ്നങ്ങളെ സൂക്ഷിച്ചു വച്ചു ഒരു മാനം കാണാത്ത മയില്‍പീലി കുരുന്നു പോലെ .."
"ഞാന്‍ ഇന്നലെകളെ സ്നേഹിച്ചു, ,ആകാശ അതിര്‍ത്തിയില്‍ മൊട്ടിട്ട നക്ഷ്ത്രകുഞ്ഞുങ്ങളെയും,അകാലത്തില്‍ പിരിഞ്ഞു പോയ നിലാതുണ്ടുകളെയും ഞാന്‍ ഒരുപാട് സ്നേഹിച്ചു "
"ഒരിക്കലും പൂവിടാന്‍ പറ്റാത്ത ഒരു ചെടിയുടെ ദുഃഖം, പറന്നുയരാന്‍ കഴിയാത്ത ഒരു പക്ഷിയെപോലെ എന്നെ വേദനിപ്പിച്ചു"
കാല്‍പനികത നിറഞ്ഞ ഒരു നല്ല ഭാഷയുണ്ട്...ശ്രമിച്ചാല്‍ എഴുത്തില്‍ ശോഭിക്കാനാകും...
ഇനിയും എഴുതുക...ഇടയ്ക്കു വരാം...ആശംസകള്‍...