Tuesday 22 January 2013

e പത്രം - ലേഖനങ്ങള്‍: ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി... (ഒരു സ്വതന്ത്ര വീക്ഷണം)

e പത്രം - ലേഖനങ്ങള്‍: ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി... (ഒരു സ്വതന്ത്ര വീക്ഷണം)
മൂല്യച്ചുതി വന്ന സംസകാരത്തിനുത്തരവാധികള്‍ നമ്മള്‍ തന്നെ അല്ലെ ?പഠിപ്പും ,അറിവും കൂടുന്നത് അനുസരിച്ച് നമ്മുടെ സംസ്കാരം കുറയ യുന്നതല്ലാതെയ് കൂടുന്നില്ലല്ലോ ? ഒരു വിഭാഗം പെണ്‍കുട്ടികള്‍ കാണിക്കുന്ന അക്രമങ്ങള്‍ക്ക് മുഴുവന്‍ സ്ത്രീകളും എന്ത് പിഴച്ചു ?..സ്വാതന്ത്ര്യം അത് സ്ത്രീക്കും ,പുരുഷനും ഒരുപോലെ അവകാശപെട്ടതല്ലേ ?,,അത് പ്രതെയ്കിച്ചു പുരുഷന്‍ മാര്‍ പതിച്ചു കൊടുക്കേണ്ടതുണ്ടോ ? തന്നെയുമല്ല കാലം മാറി ..നമ്മുടെ ജീവിത രീതികള്‍ ,അനുഭാവങ്ങള്‍ എല്ലാത്തിനും കാര്യമായ മാറ്റങ്ങല്‌വന്നിട്ടുണ്ട് അത് അങ്ങികരിക്കാന്‍  നമ്മള്‍  എന്നാണ് ശ്രമിക്കുന്നത് ? സ്വാതന്ത്ര്യം എന്നത് ദുരുപയോഗം ചെയ്യപെടുമ്പോള്‍ ആണ് സ്ത്രീ ,സ്ത്രീ അല്ലാതാകുന്നത്‌ ,പുരുഷന്‍ ,പുരുഷനുമല്ലതകുന്നത്, പുരുഷ ഗുണങ്ങളായ സ്നേഹവും ,കരുതലും ,സഹകരണവും കുടുമ്പങ്ങളില്‍ ഗൃഹ നാഥന്‍ മാര്‍ക്ക്, ഗ്രഹ നാഥ മാര്‍ക്ക്  നഷ്ട്ടപെടുമ്പോള്‍ കുട്ടികളെയും അത് ബാദിക്കുന്നു.സ്വന്തം കുടുംബങ്ങളില്‍ കാണുന്നതും,ശീലിക്കുന്നതും ആണ് കുട്ടികള്‍ ശീലിക്കുന്നത്.. അച്ചടക്കത്തിലും ,അനുസരനത്തിലും, ജീവിത ക്ലേശങ്ങള്‍ അറിഞ്ഞനുഭവിച്ചു വളരുന്ന ഒരു കുട്ടികളും വഴി തെറ്റി പോകില്ല ..ഇന്നുള്ളത് ഒന്നുകില്‍ പണത്തിന്റെ അതി പ്രസരം ! അല്ലെങ്കില്‍ മുഴു ദാരിദ്ര്യം ..ഇതു രണ്ടിലും കുട്ടികളെ   മാതാപിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കാരുണ്ടോ?  അമിത ലാളനവും, അതിരുകവിഞ്ഞ വിശ്വാസവും ചിലപ്പോളൊക്കെ വഴി വിട്ട ബന്ധങ്ങളിലേക്ക് കുട്ടികളെ നയിക്കാറുണ്ട് ...സ്വന്തം മകനോടോ ,മകലോടോ ഒന്ന് കുശലം പറയാന്‍ ദിവസേനയുള്ള നമ്മുടെ യാന്ത്രിക ജീവിതത്തിനു കഴിയാതെ വരുന്നില്ലേ ?ആരാണ് കുറ്റക്കാര്‍ ? അമ്മയായ സ്ത്രീയോ ? അച്ഛനായ പുരുഷനോ ?        

Sunday 22 July 2012


നിഗൂടതെയ്‌ നിന്‍റെ പേരോ  പ്രണയം ?

ഈ കത്തിനോടൊപ്പം എന്റെ ആത്മാവുണ്ട് ,എന്‍റെ ചുടു നിശ്വാസങ്ങളും ,നെടുവീര്‍പ്പുകളും ഉണ്ട് ..കാരണം ഈ കത്തെഴുതുമ്പോള്‍ എനിക്ക് ജീവനുണ്ടായിരുന്നു ..ചോരയും നീരും വറ്റാത്ത എന്‍റെ ഹൃദയമിടിപ്പുകളുടെ താളമുണ്ടായിരുന്നു ..നിയെന്നോട് ചോദിച്ച ചോദ്യശരങ്ങള്‍ എന്നെ നൊമ്പരപ്പെടുതിയപ്പോള്‍ എന്‍റെ മനസ് പറഞ്ഞു നിന്നോട് ഞാന്‍ പറയാന്‍ മറന്നതോ അതോ ഞാന്‍ മനപ്പൂര്‍വം പറയാതിരുന്നതോ ആയ എന്‍റെ കഥ കുറിച്ചിട്ടു പോണമെന്ന്. ഇപ്പോള്‍ ഞാന്‍ ആലോചിക്കുന്നത് എന്‍റെ വാക്കുകളുടെ തുടക്കം എവിടെ നിന്ന് ആകണം എന്നതാണ് ..ഞാന്‍,.. ശ്രീ രാമന്‍റെ പാദ സ്പര്‍ശനമേല്‍ക്കാന്‍ കാത്തു കിടന്ന ഒരഹല്ല്യ . കാതങ്ങളുടെ കാത്തിരുപ്പിനോടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു എനിക്ക് ഈ ജന്മത്തില്‍ മോക്ഷ പ്രാപ്തിയില്ലയെന്നു, എനിക്ക് കരച്ചില്‍ വന്നു.എന്നില്‍ ഒഴുകിപ്പടര്‍ന്ന ചുടു കണ്ണിരില്‍ പൊതിഞ്ഞു ഞാന്‍ എന്‍റെ സ്വപ്നങ്ങളെ സൂക്ഷിച്ചു വച്ചു ഒരു മാനം കാണാത്ത മയില്‍‌പീലി കുരുന്നു പോലെ ..

ദുഃഖ മായിരുന്നു എന്‍റെ തോഴി ..എന്തിനു എന്നെ അവള്‍ പിന്തുടരുന്നു എന്ന് എത്രവട്ടം ഞാന്‍ എന്നോട് ചോദിച്ചു മടുത്തിരിക്കുന്നു .. എന്നില്‍ പ്രതീക്ഷകളുടെ നാമ്പ് മുളക്കുമ്പോള്‍,എന്നില്‍ സന്തോഷത്തിന്റെ ഇലകള്‍ തളിര്‍ക്കുമ്പോള്‍ ഒരു പൂവിറുക്കുന്ന ലാഖവത്തോടെ അത് നുള്ളികളയുന്നതെന്തിനു എന്ന് ഞാന്‍ അവളോട്‌ പരിഭവത്തിന്റെ മേം പൊടിചാലിച്ച് എത്ര വട്ടം ചോദിച്ചിരിക്കുന്നു ..ഉത്തരമില്ലാത്ത ആ ചിരിയില്‍ എന്‍റെ ചോദ്യം ഇരുന്നു വിങ്ങുന്നത് ഞാനെത്ര കണ്ടിരിക്കുന്നു..ഞാന്‍ ഇന്നലെകളെ സ്നേഹിച്ചു, ,ആകാശ അതിര്‍ത്തിയില്‍ മൊട്ടിട്ട നക്ഷ്ത്രകുഞ്ഞുങ്ങളെയും,അകാലത്തില്‍ പിരിഞ്ഞു പോയ നിലാതുണ്ടുകളെയും ഞാന്‍ ഒരുപാട് സ്നേഹിച്ചു .ഉറക്കം വരാത്ത രാത്രികളില്‍ ഞാന്‍ കാതോര്‍ത്തു കിടന്നത് എന്നെ തേടി എപ്പോല്‍ന്കിലും എത്തുമെന്ന് ഞാന്‍ കാത്തിരുന്ന ആ ഒരു കാല്പ്പെരു മാറ്റത്തിനു വേണ്ടിയായിരുന്നു ..

ഞാന്‍ വിവാഹിതയാനെന്നും എനിക്കൊരു ഭര്‍ത്താവുന്ടെന്നും അയാളെ ഞ്യാന്‍ ഒരുപാട് സ്നേഹിക്കുന്നുവെന്നും നിനക്കറിയില്ലേ ?

ഇന്നായിരുന്നു  എന്റെ വിവാഹ വാര്‍ഷികം  ..എന്റെ മങ്ങല്ല്യപ്പട്ടു വെറുതേ ഞാനോന്നണിഞ്ഞു നോക്കി അതുടുത്ത് നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തി നിന്നപ്പോള്‍ എനിക്കെന്റെ മുഖം കണ്ണാടിയില്‍ ഒന്ന് കാണണം എന്ന് ഒരു കൊതി ഉണ്ടായി .വാല്‍ക്കാന്നാടിയില്‍ എന്റെ പ്രതിച്ചായ കണ്ടപ്പോള്‍ എന്റെ മനസു തേങ്ങി എന്റെ മുടിയിഴകള്‍ നരച്ചിരിക്കുന്നു, എന്റെ മുഖത്തു ചുളിവുകള്‍ വീണിരിക്കുന്നു,എന്റെ കണ്ണുകളിലെ പ്രണയം നിറം മങ്ങി ഒരു പഴയ ചിത്ത്രം ആയി രൂപാന്തരപെടുന്നതും എന്റെ മിഴി കോണുകളില്‍ അശ്രു കൂട് കെട്ടുന്നതും ഞാനറിഞ്ഞു 

.ഇന്നലെ ഒരുമിച്ചു ഒരു കിടക്കയില്‍ അയാളുടെ നെഞ്ചില്‍ തല വച്ച് ഉറങ്ങാന്‍ കിടന്നപ്പോള്‍ അയാള്‍ എന്നോട് ചോദിച്ച ചോദ്യം എന്റെ മനസ്സില്‍ എവിടെയോ എപ്പോളും ഉടക്കി കിടക്കുകയാണ് .വ്യക്തമായ ഉത്തരം ഇല്ലാതെ.എന്റെ നിശ്വാസങ്ങളുടെ വീര്‍പ്പുമുട്ടലില്‍ നിന്നും രക്ഷപെടനെന്നവണ്ണം അയ്യാള്‍ പറഞ്ഞു കിടക്കാം നമുക്ക് ..എനിക്ക് നന്നായി ഉറക്കം വരുന്നു ..ഭൂമിയുടെ രണ്ടട്ടത്ത് , രണ്ടു വ്യത്യസ്ത ദൃവങ്ങളിലായി ഞങ്ങള്‍ ചിതറികിടന്നുറങ്ങി..കുറെ കഴിഞ്ഞപ്പോള്‍ എനികുറക്കം നഷ്ട്ടപ്പെട്ടു..ഞാന്‍ അയാളെ കാണുക ആയിരുന്നു..മാംസളമായ ശരീര പേശികള്‍ മാറി വാര്ധ്ക്ക്യത്തിന്റെ ചുളിവുകള്‍ വീണു തുടങ്ങിയിരിക്കുന്നു, സുന്ദരനായിരുന്നു അയ്യാള്‍ പക്ഷെ എപ്പോള്‍ ആ മുഖത്ത് അവിടെ അവിടായി കറുത്ത പുള്ളികളും കണ്ണിനു താഴെ ദുഃഖ സാന്ദ്രമെന്നോണം രണ്ടു കറുത്ത ചാലുകളും..സൌധ്ര്ര്യത്തിനു എത്ര രൂപമാറ്റങ്ങള്‍
ആദ്യമായി അയ്യാളെ കണ്ട അന്ന് എന്റെ ഉള്ളില്‍ വിരിഞ്ഞ പൂകള്‍ക്ക് എപ്പോളാണ്‌ നിറം മങ്ങി തുടങ്ങിയത് .. ഇടകെപ്പോളോ അയ്യാള്‍ ഉണര്‍ന്നു ..നീ ഉറങ്ങുന്നില്ലേ നന്ധിതേ ?നേരം ഒരുപാടായിരിക്കുന്നു ,വാ വന്നു കിടക്കു ...തിരികെ വീണ്ടും അയാളോട് ചേര്‍ന്ന് കിടന്നപ്പോള്‍ ഞാന്‍ ചോദിച്ചു നിങ്ങളിപ്പോളും എന്നെ പ്രണയിക്കുന്നുവോ ?.ഇതു എന്ത് ഒരു ചോദ്യമ നന്ദു പിന്നെ ഇടക്ക് വച്ച് പോകുന്നതാണോ നമ്മുടെ പ്രണയം ? ഞാന്‍ ഒന്നും മിണ്ടിയില്ല കാരണം എനിക്ക് വാക്കുകള്‍ നഷ്ട്ട മായിരുന്നു ..മറുപടികള്‍ ഇല്ലാത്ത ആ ചോദ്യം ഞാന്‍ അവഗണിക്കുംതോരും എന്നെ വേട്ടയാടികൊണ്ടിരുന്നു..
എന്ന് നിനക്ക് സ്കൂളില്‍ പോകണ്ടേ രേഞ്ഞിത്തിന്റെ അമ്മയുടെ ചോദ്യം എന്നെ ഓര്‍മകളില്‍ നിന്നുണര്‍ത്തി ..എന്താ പെണ്ണെ രാവിലെ നിനക്കിത്ര ആലോചന ?സമയം എത്ര ആയിന്നു വല്ലോ വിചാരവും ഉണ്ടോ ? ഇന്ന് രാഖിയുടെ വീട്ടില്‍ ചെല്ലാമെന്നു പറഞ്ഞിരിക്കുന്നതാണ് വ്യ്കിട്ടു പോകാം അവളുടെ കുഞ്ഞിനെ കാണാന്‍ ഇതു വരെ പോയില്ല അമ്മയുടെ ആത്മ ഗതം ഞാന്‍ കേട്ടില്ല ഇന്ന് നടിച്ചു കാരണം എനിക്കിപ്പോള്‍ എവിടെയും പോകുന്നത് ഇഷ്ട്ടമല്ല.ആളുകളുടെ കുത്തി കുത്യുള്ള ചോദ്യങ്ങളും പിന്നെ അവക്കുള്ള ഉത്തരങ്ങളും ..എന്റെ ഒപ്പം കല്യാണംകഴിഞ്ഞ എല്ലാവര്ക്കും രണ്ടും മൂന്നും കുട്ടികള്‍!... ഒരിക്കലും പൂവിടാന്‍ പറ്റാത്ത ഒരു ചെടിയുടെ ദുഃഖം, പറന്നുയരാന്‍ കഴിയാത്ത ഒരു പക്ഷിയെപോലെ എന്നെ വേദനിപ്പിച്ചു.. ഒരിക്കല്‍ രേഞ്ഞിത്തിന്റെ അമ്മ ആരോടോ പറയുന്ന കേട്ടു .എത്ത്ര നേര്ച്ച കളും ,കാഴ്ചകളും വച്ചു എന്താ ഭലം ? പിന്നെ ‍ അവര്‍ സ്വരം അല്‍പ്പം താഴ്ത്തി പറഞ്ഞു , ‍ ,പരിശോദിച്ചപ്പോള്‍ അവള്‍ക്കാണ് കുഴപ്പം അത്രേ ! ആ സംസാരത്തില്‍ നിന്നും ഒരു കുട്ടപെട്ത്തലിന്റെ നിഴല്‍ എന്റെ മേല്‍ പതിക്കുനത് ഞാനറിഞ്ഞു ...പക്ഷെ സത്ത്യം ?വേണ്ട അത് അങ്ങനെ തന്നെ എരികട്ടെ..

നന്ദിത ടീച്ചര്‍ക്ക്‌ ഒരു കത്തുണ്ട് സ്കൂളിലെ peyoon എനിക്ക് നേരെ നീട്ടിയ കാത്തിലേക്ക് ഞാന്‍ സൂക്ഷിച്ചു നോക്കി മനോഹരമായ ആ ക്യ്പ്പട എനിക്ക് ചിറ പരിചിത മായിരുന്നു.എന്റെ ഹൃദയം ഉയര്‍ന്നു പൊങ്ങുന്നതും, വേഗത്തില്‍ മിടിക്കുന്നതും ഞാനറിഞ്ഞു ..വേഗത്തില്‍ ആ കത്തിളുടെ എന്റെ കണ്ണുകള്‍ പാഞ്ഞു നടന്നു..
എനിക്കും നിനക്കും ഇടയിലെ ദൂരം ഓരോ ദിവസങ്ങളിലും കുറഞ്ഞു വരികയാണ്‌.എന്റെ മനസിനെ ബന്ധിചിര്‍ക്കുന്ന ചങ്ങല നിന്നിലേക്ക്‌ നീണ്ടു കിടക്കുന്നു..ചിലപ്പോള്‍ അതെന്നെ വരിഞ്ഞു മുറുക്കുകയും എന്റെ ഹൃദയത്തില്‍ നിന്നും രക്തം പൊടിയുകയും ചെയ്യാറുണ്ട് ..അപ്പോളും നിന്റെ ചിര്‍ക്കുന്ന മുഖം എന്നെ പിന്തുടരുകയാണ് ഒരു സുഖമുള്ള ഓര്‍മയായി ...ഞാന്‍ നിന്നെ ഗാട മായി സ്നേഹിക്കുന്നു..നിനക്ക് വേണ്ടി തെച്ചി പൂക്കളും മന്ദാരവും ഞാനിരുത്തു വക്കാറുണ്ട് ..നിശാഗന്ധിയുടെ manam എന്നെ മത് പിടിപ്പിക്കുന്ന രാവുകളില്‍ എന്റെ ചുറ്റും പറക്കുന്ന സുഗന്ധം നീയാണെന്ന് ഞാന്‍ തിരിച്ചു അറിയുകയും ,നിന്റെ വരവിനായി എത്ത്ര കൊതിചിരിക്കുകയും ചെയ്തിരിക്കുന്നു.. നമുക്കിടയിലെ മൌനത്തിന്റെ ഭാരം എന്നെ എത്ര  അലോസരപ്പെടുത്തുന്നുവെന്നോ ?..നിഅന്നു പറഞ്ഞില്ലേ .
ഒരിക്കല്‍ നമ്മള്‍ ഒഴുകി ഒരു പുഴയില്‍ എത്തും എന്നും   അവിടെ എനിക്കോ നിനക്കോ പേരുകള്‍ ഉണ്ടാവില്ല, നമുക്ക് ഒരേ ഒരു നാമധേയം മാത്രം എന്നും .അതേ,  സ്ത്രീയും  പുരുഷനും എന്ന വിത്യാസങ്ങള്‍ ഇല്ലാതായി നമ്മള്‍ ഒന്നായി മാറും അവിടെ ...ആ കത്തിലെ വിശേഷങ്ങള്‍ അങ്ങനെ നീണ്ടു പോയി ,,,
അന്ന് വ്യ്കിട്ടു വീട്ടില്‍ എത്തുമ്പോള്‍ അമ്മ രാഖിയുടെ കുഞ്ഞിനെ കാണാന്‍ പോകാനുള്ള ഒരുക്കങ്ങള്‍ നടത്തിയിരിക്കുകയായിരുന്നു .ഒന്ന് മേലല് കഴുകി ഉടനെ വരാമ്മേ എന്ന് പറഞ്ഞു ഞ്യാന്‍ ബാതുരൂമിലേക്കു നടന്നു. തണുത്ത വെള്ളം ദേഹത്ത് വീണപ്പോള്‍ എന്റെ ചൂട് പിടിച്ചു നിന്ന മനസു ഒന്ന് പതിയെ ഒന്നാശ്വസിച്ചു ..
 
ഇന്നു ഏപ്രില്‍ 6  ഇന്നാണ് ഞ്യാന്‍ ദത്തനെ ആദ്യമായി നേരില്‍ കാണുന്നത്.കത്തിലുടെയുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.കാണാന്‍ സുമുഖന്‍ ഒരു 35 -40 നടുത്ത് പ്രായം കാണുമായിരിക്കും എങ്കിലും കാഴ്ചയില്‍  അത്ര തോന്നുകില്ല.ഹൃദ്യമായ സംസാരം ,ആകര്‍ഷണീയമായ പെരുമാറ്റം .ആദ്യമായിട്ട് കാണുകയാനെന്നുള്ള ഭാവ പകര്‍ച്ചകള്‍ ഇല്ലാതെ ഒരു ചിര പരിചിതരെ പോലെ ഞ്യങ്ങള്‍ സംസാരിച്ചു ..പലതിനെക്കുറിച്ചും പറഞ്ഞു ,ഞ്യാനെഴുതുന്ന കവിതകള്‍ എല്ലാം തന്നെ ദത്തന്‍ വായിച്ചിരുന്നു അതിനെക്കുറിച്ചും ഞങ്ങള്‍ വിശദമായി തന്നെ സംസാരിച്ചു ...നിന്റെ വാക്കുകള്‍ക്കു നെഞ്ച് പൊള്ളിക്കുന്ന ചൂടാണ് ചിലപ്പോള്‍ ,പക്ഷെ ചിലപ്പോള്‍ ചില ഭാവപകര്ച്ചകളില്‍ അര്‍ത്ഥവും ,വ്യാപ്തിയും അളവുകൊലില്ലാതേ പരന്നോഴുകാരും ഉണ്ട്.ഞ്യാന്‍ ചെറുതായൊന്നു മന്ധ ഹസിച്ചു ..ധത്തനോട് ഞ്യാന്‍ പതിവിലും വാചാലയാകുന്നു ..എന്റെ മനസു തുറക്കുന്നു ..ഞ്യാന്‍ പക്ഷെ സന്തോഷിക്കുകയായിരുന്നു കാരണം ഞ്യാന്‍ മൂടി വച്ചിരുന്ന മറ നീക്കി എന്റെ ചിന്തകള്‍ പുറത്തു വന്നിരിക്കുന്നു  അത് എന്റെ മനസിന്റെ ഭാരം കുറച്ചു..അന്ന് പിരിയാന്‍ നേരം ഇനിയും ഉടനെ തന്നെ കണ്ടു മുട്ടാമെന്നുള്ള ഒരു ഉറപ്പു ദത്തന്‍ എനിക്ക് നല്‍കിയിരുന്നു.

രാത്രി പതിവ് പോലെ രേഞ്ഞിത്തിന്റെ നെഞ്ചില്‍ തല വച്ച് അങ്ങനെ കിടന്നപ്പോള്‍ എന്റെ മനസില്‍ കുറ്റബോധത്തിന്റെ ഒരു കനലെരിഞ്ഞു..ഉറങ്ങാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല അങ്ങനെ വെറുതേ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയില്‍ രേഞ്ഞിത് ചോദിച്ചു ,അല്ലാ നിയിപ്പോലും എഴുതാറുണ്ടോ നന്ദു ,..?ഞ്യാന്‍ ചെറുതായി ഒന്നിരുത്തി മൂളി ക്കൊണ്ട് പറഞ്ഞു എവിടാ അതിനൊക്കെ നേരം ,ഇനി നേരം കിട്ടിയാല്‍ തന്നെ അതിനൊക്കെ ഒരു തോന്നലും വേണ്ടേ ..എന്റെ സംസാരത്തില്‍ നേരിയ കുട്ടപെടുത്തല്‍ ഉണ്ടായിരുന്നത് അയാള്‍ തിരിച്ചറിഞ്ഞു ..ഹ്മം ..എന്റെ കൂടെ കൂടി ഈ ജന്മം പാഴയില്ലേ ? നഷ്ട്ടബോധം തോന്നണുണ്ടോ നിനക്ക് ?..എന്‍റെ തിരക്കുകളെക്കുരിച്ചു നിനക്കറിയില്ലേ നന്ദു ..ഈയിടെ ആയി ഈ ജോലി ഞ്യാന്‍ അങ്ങു രാജി വച്ചലോന്നു ആലോചിക്കുവാ..വീട് വിട്ടാല്‍ ജോലി  ,ജോലി വിട്ടാല്‍ വീട് എനിക്ക് മടുത്തു തുടങ്ങിയിരിക്കുന്നു , നമുക്ക് രണ്ടാള്‍ക്കുംകൂടെ  എവിടെയെങ്കിലും ഒക്കെ ഒന്ന് കറങ്ങാന്‍ പോകാം ..ഞ്യാന്‍ പിന്നെയും ഒന്ന് മൂളി എന്‍റെ സമ്മതം അറിയിച്ചു ..പക്ഷെ ഈ ജോലി കളഞ്ഞാല്‍ പിന്നെ ഭയങ്കര ബോറായിരിക്കും ജീവിതം ..അല്ലെ ? അയാളുടെ പിന്നീടുള്ള  ആ  സംസാരം ഞ്യങ്ങള്‍ ക്കിടയിലെ മൌനത്തിന്‍റെ ആഴം കൂട്ടി .തെല്ലു കഴിഞ്ഞപ്പോള്‍ അയാള്‍ ഉറങ്ങി പോയി. എന്‍റെ മനസില്‍ പിന്നെയും ആ വാക്കുകള്‍ ഒരു ചാട്ടുളി പോലെ തറച്ചു .."ബോര് "  രസങ്ങള്‍ നഷ്ട്ടപെടുക ,ജീവിതം വിരസമായി തോന്നുക ...പ്രതീക്ഷിക്കാനോന്നുമില്ലതെയ് രണ്ടു വെറും മനുഷ്യരെ പോലെ ജീവിച്ചു മരിക്കുക ..എനിക്ക് വയ്യ !..എന്നെ ചിരിച്ചു മയക്കുന്ന കുഞ്ഞു മുഖങ്ങള്‍ !,പാല്പുഞ്ചിരികള്‍ ,എന്‍റെ ഗര്‍ഭപാത്രം ഒരു മാതൃത്ത്വം കൊതികുന്നുണ്ട്  ആ വേദനക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട് .വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഞങ്ങള്‍ ഒരു കുഞ്ഞികാലിനു വേണ്ടി കൊതിക്കുന്നതാണ് .പല ചികിത്സ കള്‍ നടത്തി ഭാലമുണ്ടായില്ല പിന്നെ നിരാശയായി ..പക്ഷെ എപ്പോള്‍ വീണ്ടും എന്തോ എന്‍റെ മനസും ശരീരവും തളിര്‍ക്കുന്നു ഒരു കുഞ്ഞിനു വേണ്ടി ,,,രേഞ്ഞിത്തിനു ഒരു തരം അപകര്‍ഷതാബോധം ആണിപ്പോള്‍  ഒരു പുരുഷനായി ജീവിക്കുന്നതില്‍ എന്ത് അര്‍ത്ഥം ആണുള്ളത് എന്നാണയാള്‍ ഇപ്പോള്‍ ചിന്തിക്കുന്നത് അത് ഞ്യങ്ങളുടെ ജീവിതത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തികഴിഞ്ഞു ..ചിലപ്പോള്‍ ജീവിതം ഒരു ചടങ്ങ് പോലെ തോന്നാറുണ്ട് .മറ്റുള്ളവരെ ജീവിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുകയാണ്..ആദ്യമൊക്കെ ഞ്യാന്‍ രേഞ്ഞിത്തിനെ ആശ്വസിപ്പിക്കുമായിരുന്നു .ആരുടേയും കുറ്റം കൊണ്ടല്ല ഇതാണ് നമ്മുടെ വിധി ഇന്നു പറഞ്ഞു  സമാധനിപ്പിച്ചിരുന്നു  പക്ഷെ പിന്നിട് nഎനിക്ക് അതിനു കഴിയാതെ ആയി ..സ്കൂളില്‍ കുട്ടികളെ കാണുമ്പോള്‍ ,അവരോടു ചിരിച്ചു കളിച്ചു മിണ്ടുമ്പോള്‍ എന്നിലെ മാതൃ ഹൃദയം തുടിക്കുന്നതും ,അവരിലൊരാളെ പോലെ എനിക്ക് സ്വന്തമായി ഒരു കുഞ്ഞു വാവയെ നല്കിയില്ലല്ലോ എന്ന് മനസു തേങ്ങുന്നതും എത്ര വട്ടം 
അനുഭവിച്ചിരിക്കുന്നു ..    
വാക്ക് ... വാക്കുകള്‍ കൊണ്ടാണ് അവര്‍ എന്റെ എന്റെ കരള്‍ കൊത്തി പറിച്ചത് -വാക്കുകള്‍ കൊണ്ടാണ് എന്റെ ജീവനെ അടര്‍ത്തി എടുത്തത്, വാക്കുകള്‍ കൊണ്ടാണ് അവര്‍എന്റെ പ്രണയത്തെ അറുത്തു മുറിച്ചത് ,എങ്കിലും ഞാന്‍ വാക്കുകളെ സ്നേഹിക്കുന്നു കാരണം വാക്കുകളാണ് എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചത്

സ്വപ്നങ്ങളുടെ കഥ ..

ഇന്നു ഞ്യാനും എന്‍റെ സഹോദരിയും സ്വപ്‌നങ്ങള്‍ ഉറങ്ങി കിടക്കുന്ന ആ ശവപറമ്പില്‍ പോയി ,പൂക്കള്‍ മരിച്ചു കിടക്കുന്ന,ഏകാന്തത കൂട് കൂട്ടിയിരിക്കുന്ന ആ സ്മശാന കാവടതിനു അകത്തുള്ള കാഴചകള്‍ അവളെ വിസ്മയം കൊള്ളിച്ചു ..ഞങ്ങള്‍ രണ്ടു മൌനങ്ങളെ പോലെ അവിടെ പറന്നു നടന്നു .ഒടുവില്‍ തളര്‍ന്നപ്പോള്‍ .എന്‍റെ ഓര്‍മ്മകളുടെ കല്ലറ അവള്‍ക്കു മുന്‍പില്‍ തുറക്കാന്‍ എന്‍റെ മനസു വെമ്പല്‍ കൊണ്ടു .എന്‍റെയും അവളുടെയും ഭാഷ ഒന്നായിരുന്നതിനാല്‍ ഞ്യാന്‍ അവളുടെ മനസ് വായിച്ചെടുത്തു കൊണ്ടു പറഞ്ഞു ,ഇതു പണ്ടൊരിക്കല്‍ മരിച്ചു അടക്കം ചെയ്ത എന്‍റെ പ്രണയം ആണ് എന്‍റെ വേദനയുടെ നനവ് പടര്‍ന്ന വാക്കുകള്‍ അവളില്‍ പ്രത്തെയ്കിച്ചു ഒരു ചലനവും ഉണ്ടാക്കിയില്ല. നിസങ്ങത തളം കെട്ടിയ മിഴികളുയര്‍ത്തി വെറുതേ എന്‍റെ നേരെ ഒന്ന് നോക്കുക മാത്രം ചെയ്തു.ഞ്യാന്‍ എന്തോ പറയാന്‍ ആഞ്ഞ പോളെക്കും അവള്‍ എന്നെ വിലക്കി .,ചിരിക്കാനും ചിന്തിക്കാനും കഴിവില്ലാത്ത ,സുഖവും ,ദുഖവും അനുഭവിക്കാന്‍ കഴിയാത്ത .ജീവന്‍ നഷ്ട്ടപെട്ട അസ്ഥിപന്ജരങ്ങള്‍ മാത്രമായി അവശേഷിക്കുന്ന ഈ ഓര്‍മകളെ ഞ്യാന്‍ വെറുക്കുന്നു ..നീയെല്ലാം മറക്കണം..എനിക്ക് മറുപടി നഷ്ട്ടമാവുന്നതും ഞ്യാന്‍ അവളുടെ വാക്കിനുള്ളിലേക്ക് ചുരുണ്ട് കൂടുന്നതും എന്‍റെ മനസ് അറിയുന്ന്ടായിരുന്നു പക്ഷെ ഒന്നുംഞ്യാന്‍ ഉരിയാടിയില്ല ..ശരിയാണ് എപ്പോള്‍ അത് വെറും ഓര്‍മ്മകള്‍ മാത്രം അല്ലെ ? വെയില്‍ മങ്ങി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ അവിടുന്ന് തിരിച്ചു ..മലയിറങ്ങി ,മഴ ക്കാടുകളും താണ്ടി ഇരുള്‍ കട്ടപിടിച്ചപ്പോളാണ് വീട്ടിലെത്തുന്നത്.അമ്മയുടെ തുറിച്ച നോട്ടത്തിനും ,എരിക്കുന്ന ചോദ്യങ്ങള്‍ക്കും മുന്‍പില്‍ ഞ്യാന്‍ കുനിഞ്ഞ ശിരസ്സോടെ നില്‍ക്കുമ്പോള്‍ അവളുടെ ആതമഗധം എന്‍റെ ചെവിയില്‍ ഒരു മൂളല് പോലെ അവശേഷിച്ചു ..മറക്കുക ..!എനിക്ക് അവനെ മറക്കുന്നത് മരണത്തിനു തുല്യം ,കാരണം ഞ്യാന്‍ ജീവിക്കുന്നത് തന്നെ ആ ഓര്‍മ്മകളില്‍ ആണ് .അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ എന്‍റെ കാതില്‍ മന്ത്രിച്ചു ഇച്ചേച്ചി , നീ കാത്തിരിക്കുന്ന സ്വപ്‌നങ്ങള്‍ അത് മണ്ണോടു മണ്ണായി ...ഒരിക്കലും പുനര്‍ജനിക്കില്ലാത്ത വെറും ഓര്‍മ്മകള്‍ മാത്രം ,ഇപ്പോള്‍ നീയുറങ്ങുക..എത്ര ശ്രമിച്ചിട്ടും കടന്നു വന്നു എന്നെ പുല്കാത്ത ഉറക്കത്തിനോട് എനിക്ക് നീരസം തോന്നി ...ഞ്യാന്‍ വെറുതേ കണ്ണുകള്‍ അടച്ചു കിടന്നു.