Sunday, 22 July 2012


നിഗൂടതെയ്‌ നിന്‍റെ പേരോ  പ്രണയം ?

ഈ കത്തിനോടൊപ്പം എന്റെ ആത്മാവുണ്ട് ,എന്‍റെ ചുടു നിശ്വാസങ്ങളും ,നെടുവീര്‍പ്പുകളും ഉണ്ട് ..കാരണം ഈ കത്തെഴുതുമ്പോള്‍ എനിക്ക് ജീവനുണ്ടായിരുന്നു ..ചോരയും നീരും വറ്റാത്ത എന്‍റെ ഹൃദയമിടിപ്പുകളുടെ താളമുണ്ടായിരുന്നു ..നിയെന്നോട് ചോദിച്ച ചോദ്യശരങ്ങള്‍ എന്നെ നൊമ്പരപ്പെടുതിയപ്പോള്‍ എന്‍റെ മനസ് പറഞ്ഞു നിന്നോട് ഞാന്‍ പറയാന്‍ മറന്നതോ അതോ ഞാന്‍ മനപ്പൂര്‍വം പറയാതിരുന്നതോ ആയ എന്‍റെ കഥ കുറിച്ചിട്ടു പോണമെന്ന്. ഇപ്പോള്‍ ഞാന്‍ ആലോചിക്കുന്നത് എന്‍റെ വാക്കുകളുടെ തുടക്കം എവിടെ നിന്ന് ആകണം എന്നതാണ് ..ഞാന്‍,.. ശ്രീ രാമന്‍റെ പാദ സ്പര്‍ശനമേല്‍ക്കാന്‍ കാത്തു കിടന്ന ഒരഹല്ല്യ . കാതങ്ങളുടെ കാത്തിരുപ്പിനോടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു എനിക്ക് ഈ ജന്മത്തില്‍ മോക്ഷ പ്രാപ്തിയില്ലയെന്നു, എനിക്ക് കരച്ചില്‍ വന്നു.എന്നില്‍ ഒഴുകിപ്പടര്‍ന്ന ചുടു കണ്ണിരില്‍ പൊതിഞ്ഞു ഞാന്‍ എന്‍റെ സ്വപ്നങ്ങളെ സൂക്ഷിച്ചു വച്ചു ഒരു മാനം കാണാത്ത മയില്‍‌പീലി കുരുന്നു പോലെ ..

ദുഃഖ മായിരുന്നു എന്‍റെ തോഴി ..എന്തിനു എന്നെ അവള്‍ പിന്തുടരുന്നു എന്ന് എത്രവട്ടം ഞാന്‍ എന്നോട് ചോദിച്ചു മടുത്തിരിക്കുന്നു .. എന്നില്‍ പ്രതീക്ഷകളുടെ നാമ്പ് മുളക്കുമ്പോള്‍,എന്നില്‍ സന്തോഷത്തിന്റെ ഇലകള്‍ തളിര്‍ക്കുമ്പോള്‍ ഒരു പൂവിറുക്കുന്ന ലാഖവത്തോടെ അത് നുള്ളികളയുന്നതെന്തിനു എന്ന് ഞാന്‍ അവളോട്‌ പരിഭവത്തിന്റെ മേം പൊടിചാലിച്ച് എത്ര വട്ടം ചോദിച്ചിരിക്കുന്നു ..ഉത്തരമില്ലാത്ത ആ ചിരിയില്‍ എന്‍റെ ചോദ്യം ഇരുന്നു വിങ്ങുന്നത് ഞാനെത്ര കണ്ടിരിക്കുന്നു..ഞാന്‍ ഇന്നലെകളെ സ്നേഹിച്ചു, ,ആകാശ അതിര്‍ത്തിയില്‍ മൊട്ടിട്ട നക്ഷ്ത്രകുഞ്ഞുങ്ങളെയും,അകാലത്തില്‍ പിരിഞ്ഞു പോയ നിലാതുണ്ടുകളെയും ഞാന്‍ ഒരുപാട് സ്നേഹിച്ചു .ഉറക്കം വരാത്ത രാത്രികളില്‍ ഞാന്‍ കാതോര്‍ത്തു കിടന്നത് എന്നെ തേടി എപ്പോല്‍ന്കിലും എത്തുമെന്ന് ഞാന്‍ കാത്തിരുന്ന ആ ഒരു കാല്പ്പെരു മാറ്റത്തിനു വേണ്ടിയായിരുന്നു ..

ഞാന്‍ വിവാഹിതയാനെന്നും എനിക്കൊരു ഭര്‍ത്താവുന്ടെന്നും അയാളെ ഞ്യാന്‍ ഒരുപാട് സ്നേഹിക്കുന്നുവെന്നും നിനക്കറിയില്ലേ ?

ഇന്നായിരുന്നു  എന്റെ വിവാഹ വാര്‍ഷികം  ..എന്റെ മങ്ങല്ല്യപ്പട്ടു വെറുതേ ഞാനോന്നണിഞ്ഞു നോക്കി അതുടുത്ത് നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തി നിന്നപ്പോള്‍ എനിക്കെന്റെ മുഖം കണ്ണാടിയില്‍ ഒന്ന് കാണണം എന്ന് ഒരു കൊതി ഉണ്ടായി .വാല്‍ക്കാന്നാടിയില്‍ എന്റെ പ്രതിച്ചായ കണ്ടപ്പോള്‍ എന്റെ മനസു തേങ്ങി എന്റെ മുടിയിഴകള്‍ നരച്ചിരിക്കുന്നു, എന്റെ മുഖത്തു ചുളിവുകള്‍ വീണിരിക്കുന്നു,എന്റെ കണ്ണുകളിലെ പ്രണയം നിറം മങ്ങി ഒരു പഴയ ചിത്ത്രം ആയി രൂപാന്തരപെടുന്നതും എന്റെ മിഴി കോണുകളില്‍ അശ്രു കൂട് കെട്ടുന്നതും ഞാനറിഞ്ഞു 

.ഇന്നലെ ഒരുമിച്ചു ഒരു കിടക്കയില്‍ അയാളുടെ നെഞ്ചില്‍ തല വച്ച് ഉറങ്ങാന്‍ കിടന്നപ്പോള്‍ അയാള്‍ എന്നോട് ചോദിച്ച ചോദ്യം എന്റെ മനസ്സില്‍ എവിടെയോ എപ്പോളും ഉടക്കി കിടക്കുകയാണ് .വ്യക്തമായ ഉത്തരം ഇല്ലാതെ.എന്റെ നിശ്വാസങ്ങളുടെ വീര്‍പ്പുമുട്ടലില്‍ നിന്നും രക്ഷപെടനെന്നവണ്ണം അയ്യാള്‍ പറഞ്ഞു കിടക്കാം നമുക്ക് ..എനിക്ക് നന്നായി ഉറക്കം വരുന്നു ..ഭൂമിയുടെ രണ്ടട്ടത്ത് , രണ്ടു വ്യത്യസ്ത ദൃവങ്ങളിലായി ഞങ്ങള്‍ ചിതറികിടന്നുറങ്ങി..കുറെ കഴിഞ്ഞപ്പോള്‍ എനികുറക്കം നഷ്ട്ടപ്പെട്ടു..ഞാന്‍ അയാളെ കാണുക ആയിരുന്നു..മാംസളമായ ശരീര പേശികള്‍ മാറി വാര്ധ്ക്ക്യത്തിന്റെ ചുളിവുകള്‍ വീണു തുടങ്ങിയിരിക്കുന്നു, സുന്ദരനായിരുന്നു അയ്യാള്‍ പക്ഷെ എപ്പോള്‍ ആ മുഖത്ത് അവിടെ അവിടായി കറുത്ത പുള്ളികളും കണ്ണിനു താഴെ ദുഃഖ സാന്ദ്രമെന്നോണം രണ്ടു കറുത്ത ചാലുകളും..സൌധ്ര്ര്യത്തിനു എത്ര രൂപമാറ്റങ്ങള്‍
ആദ്യമായി അയ്യാളെ കണ്ട അന്ന് എന്റെ ഉള്ളില്‍ വിരിഞ്ഞ പൂകള്‍ക്ക് എപ്പോളാണ്‌ നിറം മങ്ങി തുടങ്ങിയത് .. ഇടകെപ്പോളോ അയ്യാള്‍ ഉണര്‍ന്നു ..നീ ഉറങ്ങുന്നില്ലേ നന്ധിതേ ?നേരം ഒരുപാടായിരിക്കുന്നു ,വാ വന്നു കിടക്കു ...തിരികെ വീണ്ടും അയാളോട് ചേര്‍ന്ന് കിടന്നപ്പോള്‍ ഞാന്‍ ചോദിച്ചു നിങ്ങളിപ്പോളും എന്നെ പ്രണയിക്കുന്നുവോ ?.ഇതു എന്ത് ഒരു ചോദ്യമ നന്ദു പിന്നെ ഇടക്ക് വച്ച് പോകുന്നതാണോ നമ്മുടെ പ്രണയം ? ഞാന്‍ ഒന്നും മിണ്ടിയില്ല കാരണം എനിക്ക് വാക്കുകള്‍ നഷ്ട്ട മായിരുന്നു ..മറുപടികള്‍ ഇല്ലാത്ത ആ ചോദ്യം ഞാന്‍ അവഗണിക്കുംതോരും എന്നെ വേട്ടയാടികൊണ്ടിരുന്നു..
എന്ന് നിനക്ക് സ്കൂളില്‍ പോകണ്ടേ രേഞ്ഞിത്തിന്റെ അമ്മയുടെ ചോദ്യം എന്നെ ഓര്‍മകളില്‍ നിന്നുണര്‍ത്തി ..എന്താ പെണ്ണെ രാവിലെ നിനക്കിത്ര ആലോചന ?സമയം എത്ര ആയിന്നു വല്ലോ വിചാരവും ഉണ്ടോ ? ഇന്ന് രാഖിയുടെ വീട്ടില്‍ ചെല്ലാമെന്നു പറഞ്ഞിരിക്കുന്നതാണ് വ്യ്കിട്ടു പോകാം അവളുടെ കുഞ്ഞിനെ കാണാന്‍ ഇതു വരെ പോയില്ല അമ്മയുടെ ആത്മ ഗതം ഞാന്‍ കേട്ടില്ല ഇന്ന് നടിച്ചു കാരണം എനിക്കിപ്പോള്‍ എവിടെയും പോകുന്നത് ഇഷ്ട്ടമല്ല.ആളുകളുടെ കുത്തി കുത്യുള്ള ചോദ്യങ്ങളും പിന്നെ അവക്കുള്ള ഉത്തരങ്ങളും ..എന്റെ ഒപ്പം കല്യാണംകഴിഞ്ഞ എല്ലാവര്ക്കും രണ്ടും മൂന്നും കുട്ടികള്‍!... ഒരിക്കലും പൂവിടാന്‍ പറ്റാത്ത ഒരു ചെടിയുടെ ദുഃഖം, പറന്നുയരാന്‍ കഴിയാത്ത ഒരു പക്ഷിയെപോലെ എന്നെ വേദനിപ്പിച്ചു.. ഒരിക്കല്‍ രേഞ്ഞിത്തിന്റെ അമ്മ ആരോടോ പറയുന്ന കേട്ടു .എത്ത്ര നേര്ച്ച കളും ,കാഴ്ചകളും വച്ചു എന്താ ഭലം ? പിന്നെ ‍ അവര്‍ സ്വരം അല്‍പ്പം താഴ്ത്തി പറഞ്ഞു , ‍ ,പരിശോദിച്ചപ്പോള്‍ അവള്‍ക്കാണ് കുഴപ്പം അത്രേ ! ആ സംസാരത്തില്‍ നിന്നും ഒരു കുട്ടപെട്ത്തലിന്റെ നിഴല്‍ എന്റെ മേല്‍ പതിക്കുനത് ഞാനറിഞ്ഞു ...പക്ഷെ സത്ത്യം ?വേണ്ട അത് അങ്ങനെ തന്നെ എരികട്ടെ..

നന്ദിത ടീച്ചര്‍ക്ക്‌ ഒരു കത്തുണ്ട് സ്കൂളിലെ peyoon എനിക്ക് നേരെ നീട്ടിയ കാത്തിലേക്ക് ഞാന്‍ സൂക്ഷിച്ചു നോക്കി മനോഹരമായ ആ ക്യ്പ്പട എനിക്ക് ചിറ പരിചിത മായിരുന്നു.എന്റെ ഹൃദയം ഉയര്‍ന്നു പൊങ്ങുന്നതും, വേഗത്തില്‍ മിടിക്കുന്നതും ഞാനറിഞ്ഞു ..വേഗത്തില്‍ ആ കത്തിളുടെ എന്റെ കണ്ണുകള്‍ പാഞ്ഞു നടന്നു..
എനിക്കും നിനക്കും ഇടയിലെ ദൂരം ഓരോ ദിവസങ്ങളിലും കുറഞ്ഞു വരികയാണ്‌.എന്റെ മനസിനെ ബന്ധിചിര്‍ക്കുന്ന ചങ്ങല നിന്നിലേക്ക്‌ നീണ്ടു കിടക്കുന്നു..ചിലപ്പോള്‍ അതെന്നെ വരിഞ്ഞു മുറുക്കുകയും എന്റെ ഹൃദയത്തില്‍ നിന്നും രക്തം പൊടിയുകയും ചെയ്യാറുണ്ട് ..അപ്പോളും നിന്റെ ചിര്‍ക്കുന്ന മുഖം എന്നെ പിന്തുടരുകയാണ് ഒരു സുഖമുള്ള ഓര്‍മയായി ...ഞാന്‍ നിന്നെ ഗാട മായി സ്നേഹിക്കുന്നു..നിനക്ക് വേണ്ടി തെച്ചി പൂക്കളും മന്ദാരവും ഞാനിരുത്തു വക്കാറുണ്ട് ..നിശാഗന്ധിയുടെ manam എന്നെ മത് പിടിപ്പിക്കുന്ന രാവുകളില്‍ എന്റെ ചുറ്റും പറക്കുന്ന സുഗന്ധം നീയാണെന്ന് ഞാന്‍ തിരിച്ചു അറിയുകയും ,നിന്റെ വരവിനായി എത്ത്ര കൊതിചിരിക്കുകയും ചെയ്തിരിക്കുന്നു.. നമുക്കിടയിലെ മൌനത്തിന്റെ ഭാരം എന്നെ എത്ര  അലോസരപ്പെടുത്തുന്നുവെന്നോ ?..നിഅന്നു പറഞ്ഞില്ലേ .
ഒരിക്കല്‍ നമ്മള്‍ ഒഴുകി ഒരു പുഴയില്‍ എത്തും എന്നും   അവിടെ എനിക്കോ നിനക്കോ പേരുകള്‍ ഉണ്ടാവില്ല, നമുക്ക് ഒരേ ഒരു നാമധേയം മാത്രം എന്നും .അതേ,  സ്ത്രീയും  പുരുഷനും എന്ന വിത്യാസങ്ങള്‍ ഇല്ലാതായി നമ്മള്‍ ഒന്നായി മാറും അവിടെ ...ആ കത്തിലെ വിശേഷങ്ങള്‍ അങ്ങനെ നീണ്ടു പോയി ,,,
അന്ന് വ്യ്കിട്ടു വീട്ടില്‍ എത്തുമ്പോള്‍ അമ്മ രാഖിയുടെ കുഞ്ഞിനെ കാണാന്‍ പോകാനുള്ള ഒരുക്കങ്ങള്‍ നടത്തിയിരിക്കുകയായിരുന്നു .ഒന്ന് മേലല് കഴുകി ഉടനെ വരാമ്മേ എന്ന് പറഞ്ഞു ഞ്യാന്‍ ബാതുരൂമിലേക്കു നടന്നു. തണുത്ത വെള്ളം ദേഹത്ത് വീണപ്പോള്‍ എന്റെ ചൂട് പിടിച്ചു നിന്ന മനസു ഒന്ന് പതിയെ ഒന്നാശ്വസിച്ചു ..
 
ഇന്നു ഏപ്രില്‍ 6  ഇന്നാണ് ഞ്യാന്‍ ദത്തനെ ആദ്യമായി നേരില്‍ കാണുന്നത്.കത്തിലുടെയുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.കാണാന്‍ സുമുഖന്‍ ഒരു 35 -40 നടുത്ത് പ്രായം കാണുമായിരിക്കും എങ്കിലും കാഴ്ചയില്‍  അത്ര തോന്നുകില്ല.ഹൃദ്യമായ സംസാരം ,ആകര്‍ഷണീയമായ പെരുമാറ്റം .ആദ്യമായിട്ട് കാണുകയാനെന്നുള്ള ഭാവ പകര്‍ച്ചകള്‍ ഇല്ലാതെ ഒരു ചിര പരിചിതരെ പോലെ ഞ്യങ്ങള്‍ സംസാരിച്ചു ..പലതിനെക്കുറിച്ചും പറഞ്ഞു ,ഞ്യാനെഴുതുന്ന കവിതകള്‍ എല്ലാം തന്നെ ദത്തന്‍ വായിച്ചിരുന്നു അതിനെക്കുറിച്ചും ഞങ്ങള്‍ വിശദമായി തന്നെ സംസാരിച്ചു ...നിന്റെ വാക്കുകള്‍ക്കു നെഞ്ച് പൊള്ളിക്കുന്ന ചൂടാണ് ചിലപ്പോള്‍ ,പക്ഷെ ചിലപ്പോള്‍ ചില ഭാവപകര്ച്ചകളില്‍ അര്‍ത്ഥവും ,വ്യാപ്തിയും അളവുകൊലില്ലാതേ പരന്നോഴുകാരും ഉണ്ട്.ഞ്യാന്‍ ചെറുതായൊന്നു മന്ധ ഹസിച്ചു ..ധത്തനോട് ഞ്യാന്‍ പതിവിലും വാചാലയാകുന്നു ..എന്റെ മനസു തുറക്കുന്നു ..ഞ്യാന്‍ പക്ഷെ സന്തോഷിക്കുകയായിരുന്നു കാരണം ഞ്യാന്‍ മൂടി വച്ചിരുന്ന മറ നീക്കി എന്റെ ചിന്തകള്‍ പുറത്തു വന്നിരിക്കുന്നു  അത് എന്റെ മനസിന്റെ ഭാരം കുറച്ചു..അന്ന് പിരിയാന്‍ നേരം ഇനിയും ഉടനെ തന്നെ കണ്ടു മുട്ടാമെന്നുള്ള ഒരു ഉറപ്പു ദത്തന്‍ എനിക്ക് നല്‍കിയിരുന്നു.

രാത്രി പതിവ് പോലെ രേഞ്ഞിത്തിന്റെ നെഞ്ചില്‍ തല വച്ച് അങ്ങനെ കിടന്നപ്പോള്‍ എന്റെ മനസില്‍ കുറ്റബോധത്തിന്റെ ഒരു കനലെരിഞ്ഞു..ഉറങ്ങാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല അങ്ങനെ വെറുതേ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയില്‍ രേഞ്ഞിത് ചോദിച്ചു ,അല്ലാ നിയിപ്പോലും എഴുതാറുണ്ടോ നന്ദു ,..?ഞ്യാന്‍ ചെറുതായി ഒന്നിരുത്തി മൂളി ക്കൊണ്ട് പറഞ്ഞു എവിടാ അതിനൊക്കെ നേരം ,ഇനി നേരം കിട്ടിയാല്‍ തന്നെ അതിനൊക്കെ ഒരു തോന്നലും വേണ്ടേ ..എന്റെ സംസാരത്തില്‍ നേരിയ കുട്ടപെടുത്തല്‍ ഉണ്ടായിരുന്നത് അയാള്‍ തിരിച്ചറിഞ്ഞു ..ഹ്മം ..എന്റെ കൂടെ കൂടി ഈ ജന്മം പാഴയില്ലേ ? നഷ്ട്ടബോധം തോന്നണുണ്ടോ നിനക്ക് ?..എന്‍റെ തിരക്കുകളെക്കുരിച്ചു നിനക്കറിയില്ലേ നന്ദു ..ഈയിടെ ആയി ഈ ജോലി ഞ്യാന്‍ അങ്ങു രാജി വച്ചലോന്നു ആലോചിക്കുവാ..വീട് വിട്ടാല്‍ ജോലി  ,ജോലി വിട്ടാല്‍ വീട് എനിക്ക് മടുത്തു തുടങ്ങിയിരിക്കുന്നു , നമുക്ക് രണ്ടാള്‍ക്കുംകൂടെ  എവിടെയെങ്കിലും ഒക്കെ ഒന്ന് കറങ്ങാന്‍ പോകാം ..ഞ്യാന്‍ പിന്നെയും ഒന്ന് മൂളി എന്‍റെ സമ്മതം അറിയിച്ചു ..പക്ഷെ ഈ ജോലി കളഞ്ഞാല്‍ പിന്നെ ഭയങ്കര ബോറായിരിക്കും ജീവിതം ..അല്ലെ ? അയാളുടെ പിന്നീടുള്ള  ആ  സംസാരം ഞ്യങ്ങള്‍ ക്കിടയിലെ മൌനത്തിന്‍റെ ആഴം കൂട്ടി .തെല്ലു കഴിഞ്ഞപ്പോള്‍ അയാള്‍ ഉറങ്ങി പോയി. എന്‍റെ മനസില്‍ പിന്നെയും ആ വാക്കുകള്‍ ഒരു ചാട്ടുളി പോലെ തറച്ചു .."ബോര് "  രസങ്ങള്‍ നഷ്ട്ടപെടുക ,ജീവിതം വിരസമായി തോന്നുക ...പ്രതീക്ഷിക്കാനോന്നുമില്ലതെയ് രണ്ടു വെറും മനുഷ്യരെ പോലെ ജീവിച്ചു മരിക്കുക ..എനിക്ക് വയ്യ !..എന്നെ ചിരിച്ചു മയക്കുന്ന കുഞ്ഞു മുഖങ്ങള്‍ !,പാല്പുഞ്ചിരികള്‍ ,എന്‍റെ ഗര്‍ഭപാത്രം ഒരു മാതൃത്ത്വം കൊതികുന്നുണ്ട്  ആ വേദനക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട് .വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഞങ്ങള്‍ ഒരു കുഞ്ഞികാലിനു വേണ്ടി കൊതിക്കുന്നതാണ് .പല ചികിത്സ കള്‍ നടത്തി ഭാലമുണ്ടായില്ല പിന്നെ നിരാശയായി ..പക്ഷെ എപ്പോള്‍ വീണ്ടും എന്തോ എന്‍റെ മനസും ശരീരവും തളിര്‍ക്കുന്നു ഒരു കുഞ്ഞിനു വേണ്ടി ,,,രേഞ്ഞിത്തിനു ഒരു തരം അപകര്‍ഷതാബോധം ആണിപ്പോള്‍  ഒരു പുരുഷനായി ജീവിക്കുന്നതില്‍ എന്ത് അര്‍ത്ഥം ആണുള്ളത് എന്നാണയാള്‍ ഇപ്പോള്‍ ചിന്തിക്കുന്നത് അത് ഞ്യങ്ങളുടെ ജീവിതത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തികഴിഞ്ഞു ..ചിലപ്പോള്‍ ജീവിതം ഒരു ചടങ്ങ് പോലെ തോന്നാറുണ്ട് .മറ്റുള്ളവരെ ജീവിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുകയാണ്..ആദ്യമൊക്കെ ഞ്യാന്‍ രേഞ്ഞിത്തിനെ ആശ്വസിപ്പിക്കുമായിരുന്നു .ആരുടേയും കുറ്റം കൊണ്ടല്ല ഇതാണ് നമ്മുടെ വിധി ഇന്നു പറഞ്ഞു  സമാധനിപ്പിച്ചിരുന്നു  പക്ഷെ പിന്നിട് nഎനിക്ക് അതിനു കഴിയാതെ ആയി ..സ്കൂളില്‍ കുട്ടികളെ കാണുമ്പോള്‍ ,അവരോടു ചിരിച്ചു കളിച്ചു മിണ്ടുമ്പോള്‍ എന്നിലെ മാതൃ ഹൃദയം തുടിക്കുന്നതും ,അവരിലൊരാളെ പോലെ എനിക്ക് സ്വന്തമായി ഒരു കുഞ്ഞു വാവയെ നല്കിയില്ലല്ലോ എന്ന് മനസു തേങ്ങുന്നതും എത്ര വട്ടം 
അനുഭവിച്ചിരിക്കുന്നു ..    
വാക്ക് ... വാക്കുകള്‍ കൊണ്ടാണ് അവര്‍ എന്റെ എന്റെ കരള്‍ കൊത്തി പറിച്ചത് -വാക്കുകള്‍ കൊണ്ടാണ് എന്റെ ജീവനെ അടര്‍ത്തി എടുത്തത്, വാക്കുകള്‍ കൊണ്ടാണ് അവര്‍എന്റെ പ്രണയത്തെ അറുത്തു മുറിച്ചത് ,എങ്കിലും ഞാന്‍ വാക്കുകളെ സ്നേഹിക്കുന്നു കാരണം വാക്കുകളാണ് എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചത്

സ്വപ്നങ്ങളുടെ കഥ ..

ഇന്നു ഞ്യാനും എന്‍റെ സഹോദരിയും സ്വപ്‌നങ്ങള്‍ ഉറങ്ങി കിടക്കുന്ന ആ ശവപറമ്പില്‍ പോയി ,പൂക്കള്‍ മരിച്ചു കിടക്കുന്ന,ഏകാന്തത കൂട് കൂട്ടിയിരിക്കുന്ന ആ സ്മശാന കാവടതിനു അകത്തുള്ള കാഴചകള്‍ അവളെ വിസ്മയം കൊള്ളിച്ചു ..ഞങ്ങള്‍ രണ്ടു മൌനങ്ങളെ പോലെ അവിടെ പറന്നു നടന്നു .ഒടുവില്‍ തളര്‍ന്നപ്പോള്‍ .എന്‍റെ ഓര്‍മ്മകളുടെ കല്ലറ അവള്‍ക്കു മുന്‍പില്‍ തുറക്കാന്‍ എന്‍റെ മനസു വെമ്പല്‍ കൊണ്ടു .എന്‍റെയും അവളുടെയും ഭാഷ ഒന്നായിരുന്നതിനാല്‍ ഞ്യാന്‍ അവളുടെ മനസ് വായിച്ചെടുത്തു കൊണ്ടു പറഞ്ഞു ,ഇതു പണ്ടൊരിക്കല്‍ മരിച്ചു അടക്കം ചെയ്ത എന്‍റെ പ്രണയം ആണ് എന്‍റെ വേദനയുടെ നനവ് പടര്‍ന്ന വാക്കുകള്‍ അവളില്‍ പ്രത്തെയ്കിച്ചു ഒരു ചലനവും ഉണ്ടാക്കിയില്ല. നിസങ്ങത തളം കെട്ടിയ മിഴികളുയര്‍ത്തി വെറുതേ എന്‍റെ നേരെ ഒന്ന് നോക്കുക മാത്രം ചെയ്തു.ഞ്യാന്‍ എന്തോ പറയാന്‍ ആഞ്ഞ പോളെക്കും അവള്‍ എന്നെ വിലക്കി .,ചിരിക്കാനും ചിന്തിക്കാനും കഴിവില്ലാത്ത ,സുഖവും ,ദുഖവും അനുഭവിക്കാന്‍ കഴിയാത്ത .ജീവന്‍ നഷ്ട്ടപെട്ട അസ്ഥിപന്ജരങ്ങള്‍ മാത്രമായി അവശേഷിക്കുന്ന ഈ ഓര്‍മകളെ ഞ്യാന്‍ വെറുക്കുന്നു ..നീയെല്ലാം മറക്കണം..എനിക്ക് മറുപടി നഷ്ട്ടമാവുന്നതും ഞ്യാന്‍ അവളുടെ വാക്കിനുള്ളിലേക്ക് ചുരുണ്ട് കൂടുന്നതും എന്‍റെ മനസ് അറിയുന്ന്ടായിരുന്നു പക്ഷെ ഒന്നുംഞ്യാന്‍ ഉരിയാടിയില്ല ..ശരിയാണ് എപ്പോള്‍ അത് വെറും ഓര്‍മ്മകള്‍ മാത്രം അല്ലെ ? വെയില്‍ മങ്ങി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ അവിടുന്ന് തിരിച്ചു ..മലയിറങ്ങി ,മഴ ക്കാടുകളും താണ്ടി ഇരുള്‍ കട്ടപിടിച്ചപ്പോളാണ് വീട്ടിലെത്തുന്നത്.അമ്മയുടെ തുറിച്ച നോട്ടത്തിനും ,എരിക്കുന്ന ചോദ്യങ്ങള്‍ക്കും മുന്‍പില്‍ ഞ്യാന്‍ കുനിഞ്ഞ ശിരസ്സോടെ നില്‍ക്കുമ്പോള്‍ അവളുടെ ആതമഗധം എന്‍റെ ചെവിയില്‍ ഒരു മൂളല് പോലെ അവശേഷിച്ചു ..മറക്കുക ..!എനിക്ക് അവനെ മറക്കുന്നത് മരണത്തിനു തുല്യം ,കാരണം ഞ്യാന്‍ ജീവിക്കുന്നത് തന്നെ ആ ഓര്‍മ്മകളില്‍ ആണ് .അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ എന്‍റെ കാതില്‍ മന്ത്രിച്ചു ഇച്ചേച്ചി , നീ കാത്തിരിക്കുന്ന സ്വപ്‌നങ്ങള്‍ അത് മണ്ണോടു മണ്ണായി ...ഒരിക്കലും പുനര്‍ജനിക്കില്ലാത്ത വെറും ഓര്‍മ്മകള്‍ മാത്രം ,ഇപ്പോള്‍ നീയുറങ്ങുക..എത്ര ശ്രമിച്ചിട്ടും കടന്നു വന്നു എന്നെ പുല്കാത്ത ഉറക്കത്തിനോട് എനിക്ക് നീരസം തോന്നി ...ഞ്യാന്‍ വെറുതേ കണ്ണുകള്‍ അടച്ചു കിടന്നു.
ചങ്ങല .,,,അതിനു ബന്ധിച്ചു മാത്രമേ ശീലമുള്ളൂ.... ബന്ധനം..അത് ചിലപ്പോള്‍ സുഖമുള്ള വേദന... വേദന...അതിനു കണ്ണീര്‍ തുള്ളികള്‍ സമ്മാനിച്ച പേരാണ് ...പ്രണയം
പുനര്‍ജനി 

തളിരിടുന്ന ഇളം നാംബുകള്‍ക്ക് മണ്ണ് ഒരുക്കി കാത്തിരിക്കുവാനും ,വളവും ,വെള്ളവും കൊടുത്തു വളര്‍ത്തി വലുതാക്കാനും. ഞ്യാന്‍ ഇനിയും   നിനക്ക് വേണ്ടി, നിനക്ക് വേണ്ടി മാത്രം പുനര്‍ജനിക്കും ! തീര്‍ച്ച..
വെറുപ്പ്‌ 
ആത്മാവ് ,അത് തെളിഞ്ഞു കത്താന്‍ ശ്രമിക്കുമ്പോള്‍ എന്തിനു നീ ആ ചെരുതിരി നാളം അണക്കാന്‍ ശ്രമിക്കണം ? വെറുപ്പ്‌ അതിനു നിന്നില്‍ എന്ത് അവകാശമാണ് ? നിന്നെ വെറുക്കാനോ, നിന്നെ തടയാനോ നിനക്കോ മറ്റാര്‍ക്കെങ്കിലുമോ കഴിയില്ല കാരണം വാക്കുകളുടെ ചെപ്പു നിന്റെ ഉള്ളിലാണ് ഒരു നിധി പോലെ വന്നു ജനിച്ചിരിക്കുന്നത് , ഒരു പുണ്യം പോലെ തേന്‍ ചുരത്തുന്നത്..! കഴിയില്ല നിനക്ക് നിന്നെ വെറുക്കുവാന്‍ കഴിയുമോ ?..
കുഞ്ഞെയെന്നു നിന്നെ ഓരോ തവണ വിളിക്കുംപോളും എന്റെ മനസ്സില്‍ നിയൊരു കുഞ്ഞായ് പിറവിയെടുതിരുന്നു, നീ നുകര്‍ന്ന അമ്മിഞ്ഞ പാലിനോടൊപ്പം ഒലിച്ചിറങ്ങി വന്നതത്രയും എന്റെ സ്നേഹവും ,വാത്സല്ല്യവും ആയിരുന്നു. എന്റെ കറുത്തു ഇരുണ്ട കൈകൊല്കൊണ്ടാണ് നിന്നെ ഞ്യാന്‍ അന്ന് അന്നമൂട്ടിയിരുന്നത്..എന്റെ വിയര്‍പ്പിന്‍ ഗന്ധ മുള്ള മാറോടു ചേര്‍ത്തു കിടത്തിയാണ് നിന്നെ ഞ്യാന്‍ താരാട്ടു പാടിയിരുന്നത് ..മൈലുകള്‍ നിന്നെ എന്റെ ഒക്കത്തിരുത്തി നടന്നാണ് ഞ്യാന്‍ പിച്ച തെണ്ടിയത് , ഉടുമുണ്ട് മുറുക്കിയുടുത്താണ് ഞ്യാന്‍ നിന്നെ വളര്‍ത്തി വലിയവനക്കിയത് ! നല്ല വസ്ത്രം , ഭക്ഷണം ,തലചായക്കനോരിടം , ഇതൊന്നും എനിക്കില്ലായിരുന്നു .... എന്നിട്ടും നിന്നെ ഞ്യാന്‍ സ്നേഹിച്ചു ,എന്നെകാളും ..,ഈ ചിതയില്‍ അമരുന്നതിനും ഒരു നിമിഷം മുന്‍പ് വരെ
ഒരു മറുപടി... .അതില്‍ നിന്റെ സ്നേഹം പൊതിഞ്ഞിരിക്കുന്നുണ്ട്,നിന്റെ കുറുംപും,കുട്ടിത്തവും ഒളിഞ്ഞിരിപ്പുണ്ട് , നിന്റെ ചിന്തകളുടെ വിശ്രമസ്ഥലം , നിന്റെ നെടുവീര്‍പ്പുകളുടെ കളിവീട് , നിന്റെ പരിഭവങ്ങളുടെ ഒരു കലവറ, നിശ്വാസങ്ങളുടെ ചൂടും ഊഷ്മളതയും , പിന്നെ എനിക്ക് മാത്രം ആയി ജനിക്കുന്ന വാക്കുകളുടെ കുഞ്ഞുങ്ങള്‍ .. ഇതു , ഇതാണ് നിന്റെ മറുപടി.. അതുകൊണ്ട് ,എന്നിലേക്ക്‌ ഒന്ന് നോക്കികൂടെ ?!
"പിണങ്ങി പിരിയാനും കൊഞ്ചലോടെ ഇണങ്ങാനും കൂടെയിരിക്കാനും പരിഭവിക്കാനും തോളോട് ചേര്‍ക്കാനും പൊട്ടിക്കരയാനും നീ മാത്രമെന്‍റെ കവിതേ.. എന്നെ അറിഞ്ഞ് എന്റെ മനസ്സിനെ പുല്‍കുന്ന പ്രണയമായി ... ഇനിയെന്നും മരിക്കും വരെ ഈ ശ്വാസത്തിനൊപ്പം നിന്നെ ഞാന്‍ തുന്നിചേര്‍ക്കട്ടെ"(Gilu)
എന്‍റെ ഉണ്ട കണ്ണിക്ക്‌ ! 

നിന്‍റെ കണ്ണുകള്‍, നൈല്‍ നദി പോലെയാണ് -
സംസ്കാരങ്ങളുടെ ജനനിയായി ജനതകളിലേക്ക് ഒഴുകി പടരുന്ന നദി -
 നിന്‍റെ കണ്ണുകള്‍, എന്നെ എരിക്കുന്ന അഗ്നിയാണ്- ആ ഉഗ്ര താപത്തില്‍ നിന്നും ഞ്യാന്‍ അകലാന്‍ ശ്രമിക്കുമ്പോള്‍ എന്നെ നിന്നിലേക്ക്‌ അടുപ്പിക്കുന്നത് ഒരു സൂര്യ തേജസാണ്- , നിന്‍റെ വാക്കുകളുടെ സൂര്യതേജസ്സ്!
 നിന്‍റെ കണ്ണുകള്‍, പൂത്തു വിടര്‍ന്ന ഒരു ചെന്താമര പോലെ, പ്രണയത്തിന്‍റെ, വിരഹത്തിന്‍റെ,വേദനയുടെ ,കണ്ണിരിന്റെ നോവോളിപ്പിച്ചിരിക്കുന്ന- നഷ്ട്ടവസന്തങ്ങളുടെ ഒരു ചെന്താമര !
 നിന്‍റെ കണ്ണുകളില്‍, ചിറകറ്റു പോയ ഒരു കുഞ്ഞു മാലാഖയുടെ പിടച്ചില്‍ ഉണ്ട്  നിന്നെ നീയാക്കുന്ന, ഒരിക്കലും വറ്റാത്ത നിന്‍റെ കവിതയുടെ പിടച്ചില്‍!!
വിമാനം 

ആകാശത്തിനു താഴെ ഭൂമിയുടെ മാറിലുടെ,സ്വപ്നങ്ങളുടെ തേരില്‍ കടന്നു പോകുന്ന എന്‍റെ കവിതയുടെ തമ്പുരാട്ടി.. കടല്‍ നീലയും ,പച്ചയും , കരഞ്ഞു തളര്‍ന്ന പുലരിയും,പിന്നെ കാത്തിരിക്കുന്ന ഈ ഞ്യാനും..നിന്‍റെ കണ്‍ കോണില്‍ ഇടം പിടിച്ചോ ? ആവോ അറിയില്ല !
‎My Views About life....!

Love is...something you can’t describe, like the look of the rose, the smell of the soil after it rains and the feeling of forever Food is...a source to live a healthy life provided by nature, I eat to live, I don’t live to eat. Sex is... man’s physical attraction and woman’s high emotional quotient, releasing a chemical leading to a complicated situation and an unsolved equation..i don't know its true its my opinion!
"പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും. കഴുവേറി മക്കള്‍ക്ക്‌ ചുടു ചോര വേണം. കഴുവേറി മക്കളെ വരികിന്നു നിങ്ങള്‍. കഴുകനിവിടുന്ടെന്നു അറിഞ്ഞില്ല നിങ്ങള്‍ . ഹോ അസാധാരണമായ കവിത. ഇത് അയ്യപ്പന്‍റെ ശബ്ദമാണോ? എത്ര രൂക്ഷം! എത്ര ശക്തം! ആരുടെ നെഞ്ചിലാണ് ഇത് തുളച്ചു കേരാത്തത്. നമ്മുടെ കാപട്യത്തിന്റെ പുറംതോട് വലിച്ചു കീറി ഈ ശബ്ദം എങ്ങോട്ടാണ് പോകുന്നത്. കപട സദാച്ചരക്കാരുടെ മുഖം മൂടിയ്യ ഭാഷ ശാസ്ത്രത്തെയാണ് അയ്യപ്പന്‍ ഭീതിതമായ സബ്ദതില്‍ പൊളിച്ചടുക്കുന്നത്" (Ayyappan)
വാമൊഴി വരമൊഴി -ഈ മൊഴി ഒരു തേന്‍ മൊഴി !! അറിയുമോ നിങ്ങളെന്നെ ? പലനാള്‍ മറക്കുവാന്‍ ശ്രമിച്ചെങ്കിലും ഇടയ്ക്കെപ്പോഴോ ഓര്‍മ്മ വന്നു-പഴമ ജീര്‍ണിച്ച വഴിത്താരയില്‍, പകല്‍ വറ്റിയ മൂവന്തിയില്‍-പലരുമെന്നെ കണ്ടെങ്കിലും, അറിഞ്ഞതില്ല ആര് ഞാനെന്നു-തുടിക്കുന്ന കവിളിണ- വഴിമാറി ചുളിവുകള്‍ വീണതാം, കറുത്ത് ഇടതൂര്‍ന്ന വാര്‍മുടി ആകെ നരച്ചതാം - ഈ മുഖം നിങ്ങളോര്‍ക്കുന്നുവോ- ഇനിയെങ്കിലും ഒന്ന് പറയുമോ?- ജീവിച്ചിരിക്കുന്നുവെന്ന് ഞാനൊനൊന്നു കൊതിക്കട്ടെ -എനിക്കുമുണ്ടായിരുന്നു ഒരു കാലമെന്ന് ഒന്ന് വെറുതേ ഓര്‍ത്തു രസിക്കട്ടെ - പ്രണയം ഒളിപ്പിച്ചു വച്ച നിന്‍ മിഴികളെ തേടിയുള്ള എന്റെ യാത്ര ഇന്നിവിടെ തീരും മുന്‍പേ നീ ഒന്ന്- മൊഴിയുമോ, നീ എന്നെ അറിയുമെന്ന്.. ഒരിക്കല്‍ കൂടി എന്റെ യൌവ്വനം നിന്നിലെ ആസക്തി ആയി നുരയട്ടെ! ഞാനും നിന്നെ ഒന്നറിയട്ടെ !! ഇനിയെങ്കിലും ഒന്ന് പറയുമോ ? എന്നെ നീ അറിയുമെന്ന്?
ചാവേര്‍ പട ..

ചാവേര്‍ ..കാലാള്‍ പട - അവരുടെ കോടികള്‍ക്ക് ചുവന്ന നിറം -
 അവരുടെ ഭാഷക്കും ചുവപ്പുനിറം -
അവരുടെ കണ്ണിനും കടും ചുവപ്പുനിറം -
വെട്ടി വീഴ്ത്തിയില്ലേ ആണോരുത്തനെ കവല ചട്ടമ്പികള്‍ - ഗുണ്ടകള്‍ - ഇവര്‍ക്കും പേര് സഖാക്കള്‍ എന്ന് തന്നെ..-
 ജനം ആര്‍പ്പു വിളിക്കുന്നു-ചിലര്‍ കരയുന്നു - ചിലര്‍ ചിരിക്കുന്നു..
ഇനിയും ചിലര്‍ നിര്‍വികാരര്‍- ചിലര്‍ വിധിക്കുന്ന്‍- ഇതു കലികാലം അല്ലെ !! നീതിക്ക് കണ്ണ് കാണാന്‍ കഴിയാത്ത -
നെറികേടിനു ഉടു മുണ്ടഴിക്കുന്ന- കലികാലം -
ചോരക്കു ചോര തന്നെ - കൊല്ലുക കൊന്നു കൊലവിളിക്കുക- ഇവിടെ ആര്‍ക്കു പരിഭവം-? ഇവിടെ ആര്‍ക്കു വേദന? പോയതോ പെണ്ണ്‍ ഒരുത്തിക്കു, മോഹവും ,സ്വപ്നവും- പോയതോ ഒരു കുഞ്ഞിന്‍റെ ജാതകം-
ആ നിലവിളക്കും നിങ്ങള്‍ കണക്കു പറയില്ലേ ഒരു നാള്‍,
 ഒരു നാളെങ്കിലും ഒന്നോര്‍ത്തു നോക്ക് - ഞാനും നീയും- ഭാഗ്യവാന്‍മാര്‍ - കാരണം എനിക്കും നിനക്കും ലാഭമോ നഷ്ട്ടമോ ഇല്ല..
നമ്മള്‍ വെറും കാഴ്ചക്കാര്‍ മാത്രം -
 എനിക്കും നിനക്കും കണ്ണീര്‍ വരും, പക്ഷെ അത് പൊള്ളിക്കുന്ന ഒരു മനസുണ്ടോ? -
അത് നീറ്റുന്ന ഒരു ഭാവിയുണ്ടോ? ഇനിയെങ്കിലും ഒന്നുണര്‍ന്നു കൂടെ ? ഒരുമിച്ചൊരു കുടക്കീഴില്‍ നിന്ന് കൂടെ?

അറിവ് .
ഞ്യാന്‍ എപ്പോളും അത്ഭുദ പെടാറുണ്ട് !! സ്ത്രീയും പുരുഷനും ഈ പ്രകര്‍തിയും ഒന്നും ഇല്ലായിരുന്നെങ്കില്‍ എങ്ങനെ ഈ മണ്ണില്‍ സ്വപ്‌നങ്ങള്‍ ജനിക്കുമായിരുന്നുവെന്നു? കഠിനവും ,മാംസളുവുമായ ജീവിത യാതര്‍ത്യന്‍ ങ്ങള്‍ എങ്ങനെ ഉണ്ടാവുമായിരുന്നുവെന്നും ...എനിക്കും നിനക്കും അറിയാത്ത രഹസ്യങ്ങളുടെ കലവറ തുറന്നു ഈ ഭൂമി എന്നെയും നിന്നെയും വിളിക്കുന്നത്‌ സ്നേഹിക്കുവാന്‍ മാത്രം ...കണ്ണിര് വറ്റിയ മിഴികള്‍ നിറയെ വീണ്ടും സ്നേഹം നിറച്ചു ...നിനക്കുവേണ്ടി.. ഇവിടെ കവിത നെയ്യുന്ന നെയ്തുകാര്‍ക്കും , കഥകള്‍ വിതക്കുന്ന കൃഷിക്കാരനും സ്വപ്‌നങ്ങള്‍ക്ക് ചിറകു നിര്‍മ്മിക്കുന ,ശാസ്ത്രകാരനും കാമുക ഹ്ര്യദയങ്ങള്‍ കവരുന്ന കാമിനിമാര്‍ക്കും ചിറകുകള്‍ രണ്ടു ..തൂവലുകള്‍ നാലു ..അറുതി ഇല്ലാത്ത ആകാശ സീമയും ...നമ്മള് തീര്‍ത്ത അതിര്‍വരമ്പുളും എനെറെയും നിന്റെയും പ്രണയം കവര്‍ന്നത് നിയറിഞ്ഞോ?
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും............... ഉരുകി നിന്നാത്മാവിന്നാഴങ്ങളില്‍ വീണു പൊലിയുമ്പോളാണെന്‍റെ സ്വര്‍ഗ്ഗം.......
ഒരു കഥയുടെ തന്തു..!

അവളുടെ പേര് മേരി എന്നായിരുന്നു ,കണ്ടാല്‍ ആഗ്രഹിക്കത്തക്ക രൂപാഗുണമോ,ആകാര വടിവോ ഇല്ലായിരുന്നെങ്കിലും അവളെ ഞ്യാന്‍ സ്നേഹിച്ചു ..തടിച്ചു മലര്‍ന്ന ആ ചുണ്ടുകളുടെ തും ബില്‍ ഊറിക്കുടുന്ന പുഞ്ചിരി ഞ്യാന്‍ ഒപ്പിയെടുക്കാന്‍ വെറുതേ കൊതിച്ചു ..പ്രണയം രൂപമില്ലാത്ത കാമുകിയാണെന്ന് ആദ്യമായി എനിക്ക് തോന്നിയത് അവളെ കണ്ടപ്പോളാണ്..നേര വിത്യാസം ഇല്ലാതെ,കാലവിത്യസങ്ങളില്ലതെയ് എന്നിലെക്കൊഴുകിയ ഈ പ്രണയ ബീജത്തിനെ ഞ്യാന്‍ എന്റെ മനസില്‍ പാകി വളര്‍ത്തി ,അവയ്ക്ക് പൂക്കളും , കായ്കളും ഉണ്ടായി..ഒരു തളിരില കൊഴിഞ്ഞു വീണപ്പോള്‍ എനിക്കുണ്ടായ വിഷമം എന്റെ പ്രണയത്തിന്‍റെ നഷ്ട്ടമായി എനിക്ക് തോന്നിയതും വെറും യാതുര്‍ര്‍ചികം മാത്രം .. അങ്ങനെ പല നാള്‍ കഴിഞ്ഞു......ഈ കഥ തുടരുകയാണ് ...അവസാനമില്ലതേ ..!
Feminism ....in my eyes...!

I supported the feminist group back then. But now I have a very negative image of feminism. When I was a teenager, it seemed feminists were about equal rights. They said, "If a woman can do the same job as a man, why should she be prohibited from doing so?" These were about jobs like construction worker, firefighter, police officer, etc.The worst feminists, which I don't think are the majority by any means, are the man-haters. They walk around with this chip on their shoulders toward all men, seeing them as oppressors and jerks. But they're not really about feminism as far as I'm concerned; they're just man-haters.
Discussion...is goin on...
To commence this little narrative and discussion of feminism with political examples, I would like to clear up a few things. Firstly, I do not claim to be a political expert, nor do I know much more than a few basic facts and my age-biased opinions. Secondly, I do classify myself as not a feminist, fitting my own personal definition for it. This does not mean I am some butch man hater, I hate people on an individual basis. Thirdly, in writing this, I draw on my own INDIAN perspective. Those of you from the COUNTRY can relate to the period of time when Soniya Gandhi was a possible candidate for prime minister, or even consider being elected (Was she a subject of bias for her race? Did people vote or not vote for her simply on his skin colour?).please let's have a chat? wot do u think?
ആത്മാവിനെ  തേടുന്നവന്‍ ...

ഇവിടെ തിരസ്കരിക്കപെട്ട മനസുകള്‍ ഉണ്ടോ?
സഹിഷ്ണുത നഷ്ട്ടമായ പുഞ്ചിരികള്‍ ഉണ്ടോ?
മുഖം നഷ്ട്ടമായ വ്യക്തിത്യങ്ങള്‍ ഉണ്ടോ?
വാക്ക് നഷ്ട്ടപെട്ട വേദന കള്‍ ഉണ്ടോ?
അലറിക്കരയുംപോലും ,അതിരുവിട്ട മന സാന്നിത്യം കാണിക്കുന്ന അതിമാനുഷകന്‍ മാരുണ്ടോ?
അഷ്ട്ടിക്കു വയ്യാത്ത കാലികുടങ്ങളില്‍ അരി നിറക്കുന്നോരുണ്ടോ ? അന്നത്തിനായി നീട്ടും കരങ്ങളില്‍ കാര്‍ക്കിച്ചു തുപ്പുന്നോരുണ്ടോ? അറിവുനേടി യേന്നാര്‍ത്തു അഹംകരിച്ചിട്ടും അറിവ് കേടുള്ളവരുണ്ടോ ? അവനുണ്ട് ,അവള്‍ക്കുണ്ട്, എനിക്കില്ല എന്നോര്‍ത്ത് അസ്സുയ്യ പെടുന്ന വരുണ്ടോ ?
 ഇന്നു ള്ള തെല്ലാം എന്റെയല്ല നാളെ മറ്റൊരുത്തന്റെയെന്ന നല്ല ബുദ്ധി യുള്ലോരും ഉണ്ടോ ?
 ഉണ്ടെങ്കില്‍ നല്ല കാര്യം !! നിനക്ക് കൊള്ളം!!


ഇതു എന്‍റെ ഈറ്റില്ലം -
 ഇവിടെയുള്ളവര്‍ എല്ലാം എണ്ണം തികഞ്ഞ കാരണവന്മാര്‍ !
ഇവരുടെ ഉള്ളില്‍ നിറഞ്ഞു കവിയുന്ന അറിവുകളിലേക്ക് ഉളിയിട്ടു പറക്കുന്ന  മത്സ്യകന്യക ഞ്യാന്‍ !
 ഞ്യാന്‍ താണ്ടിയ വഴികളില്‍ നിറയെ . മുള്‍പടര്‍പ്പുകള്‍
 പവിഴപുറ്റുകള്‍! നിധി കുംഭങ്ങള്‍ !
 എനിക്ക് ആഗോചരംമായ കാഴച്ചകളുടെ നിറ വിസ്മയങ്ങള്‍ !
ഞ്യാന്‍ അത്ഭുത പര തന്ത്രആയിരിക്കുന്നു!
എന്‍റെ കണ്ണുകളും, കാതുകളും കൊതിച്ച സ്വപ്‌നങ്ങള്‍ ! എന്‍റെ വഴി മുടക്കുമെന്ന് പറഞ്ഞ കടല്‍ പാമ്പുകളെ - 
കൊത്തിയരിഞ്ഞു അവര്‍ എന്‍റെ കൂടെ നിന്നു!! ഇന്നും നാളെയും ...ഇനിയെന്നും.

അനുരാഗം

ത്വരിത യുക്ത മായ എന്റെ മനസിനെ കടിഞ്ഞാണിടാന്‍ എനിക്ക് കഴിയാത്തതിനാല്‍ -
കറുത്ത വവുകല്‍ക്ക്ക് ഇന്നു ഞ്യാന്‍ അവധി കൊടുത്തു ..
 നിതംബം തുളുമ്പും,ശ്രങ്ങാര രസങ്ങള്‍! നിര്‍വ്രുധി അടയാത്ത കാമുക ദാഹങ്ങള്‍! മൂകം വിങ്ങി വിങ്ങി അമരുന്ന .. കഠിന മോഹങ്ങള്‍ !
കരള്‍ അറുത്തു വെള്ളി കിണ്ണത്തില്‍ വച്ച നിന്റെ ധാര്‍ഷ്ട്ട്യം!
പുകമറ ക്കുള്ളില്‍ ശ്വാസം കിട്ടാതെ അലഞ്ഞ നിന്റെ ജീവന്റെ തുടിപ്പുകള്‍ - കുടിപ്പക തീര്‍ത്ത നിന്റെ പ്രണയ നഷ്ട്ടം !
 ഇന്നു വെളുക്കും വരെ നിന്നെ ഞ്യാന്‍ ഓര്‍ത്തോട്ടെ ? 
നിന്‍ തളിര്‍ മേനി പൊത്തിപിടിച്ചും, കാട്ടാള ദാഹത്തെ ഞെക്കി പിഴിഞ്ഞും - നുരഞ്ഞു പതയുന്ന അനുരാഗത്തെ അനുനയിപ്പിച്ചും
ഈ രാവ് കടന്നു പോട്ടെ !
എന്റെയും നിന്റെയും ഉള്ളില്‍ ഞ്ഞുരക്കുന്ന പെരുംകടല്‍ കാണാതെ-
ഇന്നി രാവ് കടന്നുപോകട്ടെ !!
ആ! ഇതെന്താണ് ?...ആവോ എനിക്കും അറിയില്ല ..

അവളുടെ മൂകുത്തിയിലെ വെള്ളകല്ലുകള്‍ എന്നെ നോക്കി മന്ദ ഹസിക്കുന്നുണ്ടായിരുന്നു -
എന്നെ ദഹിപ്പിക്കും രൌദ്രം കടം കൊണ്ട് -
തന്നവള്‍ തെല്ലു മനോഹരമാം പുഞ്ചിരി വിടര്‍ന്ന കണ്ണുകളില്‍ വിരിഞ്ഞ പ്രണ യത്തെയ്,നുകുര്‍ന്നു ഞ്യാന്‍ മൂകം നിറഞ്ഞ മനസുമായ് -
പിരിയുവാന്‍ വയ്യ നിന്‍ കാന്തിക വലയം തീര്‍ക്കും -മാസ്മര പ്രപഞ്ചത്തില്‍ നിന്നും മെന്‍ കാമിനി -
അടര്‍ന്നു വീഴുവാന്‍ വയ്യാത്ത കിനാക്കണം അള്ളിപ്പിടിക്കുന്നുവെന്‍ നെഞ്ഞിലായ്
മന്ജുളം- ഹരിതമാം നിന്‍ മേനിയില്‍ തീര്‍ത്തചന്ദനം മണക്കുമി കാവ്യ ശില്‍പ്പങ്ങള്‍! നിറ യൌവ്വനത്തിന്റെ പുലരിതുടിപ്പുകള്‍,എന്നെ മതോന്മാത്തനാക്കുന്ന ലാസ്യ ലാവണ്യ തിന്‍ അങ്കന ഭാഷകള്‍!
 ശ്രങ്ങാരി! നീ നിന്‍ തേന്‍ മൊഴിക്കുള്ളില്‍ മറക്കുന്ന കാഞ്ഞിരം പോലത്തെ സത്യത്തെ ഭയന്ന് ഞ്യാന്‍ ഓടി ഒളിക്കട്ടെ നിന്‍ മാറിടത്തി ലായ്
- അന്തിക്കഭയം തേടി യലഞ്ഞു ഞാന്‍ എത്തി യതാണ് നിന്‍ പാണി ഗ്രഹത്തില്‍ ! ഇനി അത്താഴ മുണ്ട് മടങ്ങിടാം! 
പരിചയത്തിന്റെ പരിഭവ നുറുങ്ങുകള്‍!,സ്നേഹത്തിന്റെ അക്ഷരകൂട്ടങ്ങള്‍! അനിവാര്യംമായ മാംസ ദ്വാര തീര്‍ത്ത ലയന കാമന മോഹഭംഗംങ്ങള്‍! 
ഇണ ചേരുവാന്‍ വെമ്പുന്ന നഷ്ട്ട സ്വപ്നത്തിന്‍റെ തായ് വേരറുത്തു ഞാന്‍ യാത്ര ചോദിക്കുന്നു, 
ഒരു ചുംബനത്തിന്റെ ചൂടും,ചുരുമായ് - ഇനിയൊരു കൂടി കാഴ്ച ഉണ്ടെന്നും, ഇനിയൊരു വേള നാമോന്നാകുമെന്നും- ഓര്‍ത്തു, ഓര്‍ത്തു ഞാന്‍ വിട ചൊല്ലട്ടെ നിന്റെ മൌനാനു രാഗത്തിന്‍ തീച്ചൂളയില്‍ വെന്തു മരിക്കട്ടെ !
അരുതാത്ത വിത്തുകള്‍ പാകി മുളപ്പിച്ചാല്‍, അത് നമ്മെ വീണ്ടും കൊയ്ത്തു കാരാക്കിടും! അതിര്‍ വരംബില്ലാത്ത പാട ത്തു വീണ്ടും നാം -
 കെട്ടണം വേറെ പല പ്രച്ഛന്ന വേഷങ്ങള്‍ ! പ്രായം കഴിഞ്ഞു പോയ്‌, പണ്ടതെയ്ധീരനാം    സേനാനിയല്ല ഞ്യാനിപ്പോള്‍! നിനക്കും എനിക്കും ഇനിയൊരു ജന്മത്തു കാത്തിരിക്കാന്‍ നല്ലരോര്‍മ മാത്രം! 
 എന്റെയും നിന്റെയും നിഴലാടി മാഞ്ഞ നിറപ്പകിട്ടര്‍ന്നൊരു രാവ് മാത്രം -
വളരെ കഷ്ട്ടപെട്ടാണ് ഞ്ഞ്യാനിത്  ടൈപ്പ് ചെയ്യുന്നത് ...അക്ഷരങ്ങള്‍ കൂടി വായിക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണേ !  

നഷ്ട്ടമായ ആ പ്രൌഡ സംസ്കാരതേ വെറുതേ സ്മരിച്ചു കൊണ്ട് ഞ്യാന്‍ തുടങ്ങട്ടെ ! നമുക്കെല്ലാം ഓര്‍ത്തു വക്കാന്‍ ഓരോ ദിനങ്ങള്‍ ഉണ്ട് എന്നാല്‍ ഈ ഒര്മപെടുതലുകള്‍ കൊണ്ട് മാത്രം ഓര്‍ക്കാന്‍ പറ്റാത്ത ചിലതും ഉണ്ട് , അക്കൂട്ട ത്തില്‍ പെടുന്ന ഒന്നാണ് നമ്മുടെ കാണപെട്ട ദൈവങ്ങളായ മാതാപിതാക്കള്‍ !! എന്നും സ്മരിക്കേണ്ടാവര്‍, എന്നും പൂജിക്കെണ്ടവര്‍!! എന്നും പരിപാലിക്ക പെട്ണ്ടവര്‍..ആദരണീയര്‍!! ഇതു ഒരു ചെറിയ കവിത ..
.
 ബന്ധങ്ങള്‍ എല്ലാം ബന്ധനങ്ങള്‍ - സ്വന്തങ്ങള്‍ എല്ലാം സ്വാര്‍തകങ്ങള്‍- അകമേ , പുറമേ ചിരിക്കുന്നു , ചൊല്ലുന്നു ഞാനും സ്നേഹിക്കയാനെന്‍ ദൈവങ്ങളെ! പൊക്കിള്‍ കോടി മുറിക്കുമ്പോള്‍ അകലാന്‍ പഠിക്കുന്നു -
ഒരു ചിതയില്‍ എല്ലാം എരിയുംപോളും അടുക്കാന്‍ കഴിയാതെ- ഇത്ര കടിനമോ നിന്‍ മനം ? ഇത്ര കടിനമോ നിന്‍ സ്വനം ?
പിച്ച വച്ചോടി നടന്നൊരാ കൊച്ചു മുറ്റം നിനക്കോര്‍മയുണ്ടോ?
അടി തെറ്റി വീഴുമെന്നോര്‍ത്തു വിതുംബിടും സ്നേഹ മന്താരത്തെ ഓര്‍മയുണ്ടോ? അപ്പനും അമ്മയും -
അവര്‍ തന്‍ സ്വപ്‌നങ്ങള്‍ എല്ലാം ഉരുക്കി നിര്‍മിച്ച വെന്മയെഴുന്നോരാ തങ്ക പ്രതിമ നീ-
കണ്ടതില്ല അവര്‍ ഒരിക്കലും കുഞ്ഞേ, ചുറ്റിനും തെല്ലു മയക്കുന്ന ലോകത്തെ, കണ്ടതില്ല നറും പാലൊഴുകുന്ന നദികളെ. നേടിയതില്ല വര്‍ സുഹലോലമാം ഒരു ദിനം പോലും,
കഴിയുമോ നിനക്ക് ത്യാഗിക്കുവാന്‍ അത് പോലെ ? കഴിയുമോ നിനക്ക് ജീവിക്കുവാന്‍, സ്നേഹിക്കുവാന്‍ അതുപോലെ ?
അവരുടെ യൌവ്വനം വറ്റിച്ചു ,
അവരുടെ ചോര നീരാക്കി വളര്തിയതല്ലേ നിന്നെ ? ഇന്നലെ വരെ നിന്‍റെ പാതയില്‍ വിളക്കെന്നു നീ ആണയിട്ട ആ പുണ്യാവതാരങ്ങള്‍ !
 ഇപ്പോളോ വാര്‍ധയ്ക്യം ജാര നര തീര്‍ത്തൊരാ 'കെളവനും' 'കെളവിയും' ആയി ഭവിച്ചുപോം രണ്ടു പഴ്ജന്മ സത്വങ്ങള്‍! പഴംതുണി കെട്ടുകള്‍ !
നീട്ടല്‍ ഇല്ല കണ്ണില്‍ കോട്ടമില്ല, ആര്‍ദ്രമാം ഭാവങ്ങള്‍ ഒന്നുമില്ല -
ജീവിക്കയല്ലേ നീ മുന്നോട്ടു പിന്നെയും -
കാത്തിരിക്കുന്നു നിന്‍ ഭാവിയെ കാണുവാന്‍ -
 ഇനി ഒരിക്കല്‍ നീയും കരയും, ആ കണ്ണ് നീര്‍ ചുട്ടു പൊള്ളിക്കും ഒരു ഹ്ര്യധയം ഉണ്ടാകുമോ ? ആ കണ്ണ് നീര്‍ തുടക്കുവാന്‍ കരങ്ങളുണ്ടാകുമോ?
വെറുതേ ഒന്ന് ഓര്‍ത്തു നോക്കുക, വെറുതേ ഒന്ന് ചിന്തിച്ചു കൊള്ളുക ..!!
സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
തെറ്റും ശരിയും 

ഓ ഈ അഗ്നി എന്നെ ദഹിപ്പിക്കുന്നു -
അയ്യോ എന്റെ മനസുരുകുന്നു -
എന്‍റെ പ്രാണപ്രിയന്‍ അതാ വെട്ടേറ്റു വീണു.
  ചോരകുടിച്ച് വീര്‍ത്ത കരളുമായ് അതാ ആ ഉന്‍മത്തന്‍ മാര്‍!!!
  അലറി അടുത്തു വരുന്ന വാളിന്‍റെ തലക്കല്‍ ഞാന്‍ കണ്ടു നീതിക്ക് വേണ്ടി തിരയുന്ന രണ്ടു കണ്ണുകള്‍? 
എന്താണ് ഞാന്‍ ചയ്ത തെറ്റ് ?
 പ്രാകൃത മനുഷ്യന്‍റെ അസ്ഥിയില്‍
നിന്നുരുവായ്തോ?
അവന്‍റെ ബീജ വാഹിനി ആയതോ? അതോ? കാട്ടാള ദൃഷ്ട്ടി പതിഞ്ഞ
മാറിലെ ചന്ധനപുള്ളി അവര്‍ക്ക്  കടം കൊടുത്തതോ? 
നിനക്കെന്‍റെ മജ്ജയും മാസവും നല്‍കി -
കാട്ടാള മക്കള്‍ക്ക്‌  ജനനിയും ആയി 
.പക്ഷെ ഇന്നു 
 കാടും, കടലും എന്നെ വെറുതുപോയ് -
പിന്നെ നിങ്ങളും പറഞ്ഞു-
നിനക്ക് ഭ്രുഷ്ട്ടു .നിനക്ക് ഭ്രുഷ്ട്ടു !
 നിങ്ങളുടെ  ബീജങ്ങള്‍ക്ക് പാത്രമായ് തീരുവാന്‍ നിങ്ങള്‍  കണ്ട പെണ്ണിന് ഭ്രുഷ്ട്ടു . 
നിങ്ങളോട്   ഞാന്‍ സദയം പൊറുക്കുന്നു ..
കാരണം നിങ്ങള്‍ വെറും മനുഷ്യനാണ് ചിന്തയും വാക്കും നഷ്ട്ടമായ വെറും മനുഷ്യന്‍ !
  .
എന്‍റെ തടിയംപാട്..

എന്‍റെ നാട് വന്ന്യമായ സൌന്ദര്യ മുള്ളവള്‍-
അവളുടെ മിഴികള്‍ക്ക് എന്ത് തിളക്കമെന്നോ?
അവളുടെ ചിരി ഇടുക്കി ഡാമില്‍ നിന്നൊഴുകി വരുന്ന പാല്‍ നുരകള്‍ പോലെ മനോഹരം !
സുഗന്ധങ്ങളുടെ രാജകുമാരി,
അവളുടെ മണ്ണിനും മാറിനും എന്ത് സുഗന്ധം !
അവളുടെ ശ്വാസത്തിന് എലക്കയുടെയും ,ഇഞ്ചി യുടെയും ,കാപ്പികുരുവിന്റെയും, കറുത്ത മുതിന്റെയും മണമാണ് !
മഴപോലെ യാനവള്‍ ചിലപ്പോള്‍ പെയ്തു മനസിനെ നന്ക്കും
 രഹസ്യങ്ങളുടെ താഴ്വരയാനവളുടെ മനസ് -
ഒരു മഹാസമുദ്രം പോലെ എല്ലാത്തിനെയും ഉള്‍കൊള്ളുന്നു !
പരാതികള്‍ ഇല്ലാതെ !
വയറു കത്തുന്ന കര്‍ക്കിടക രാവുകളില്‍ കലിതുള്ളിയാടുന്ന ഭദ്രകാളി -
ഒരു ഒരുള്‍ പൊട്ടലില്‍ ഹൃദയം പൊട്ടി മരിക്കുന്നവള്‍!
വസന്തത്തില്‍ വീണ്ടു പൂക്കുന്നവള്‍,
വേനലില്‍ ചുട്ടു പൊള്ളുന്ന വ്ള്‍-
മണ്ണിന്റെ മാറ് കീറി പോളര്‍ന്നു വീഥികള്‍ ഉണ്ടാക്കി നാലുപാടും -
 കട്ടപ്പന്ക്ക് നടക്കണ്ട,കുമളിക്കും,അടിമാലിക്കും
 കാരണം ബസുകള്‍ ,കാറുകള്‍ എല്ലാം പോകും വഴികളായി
ചപ്പാത്ത് കവലയിപ്പോള്‍ വല്ല്യ ടൌണ്‍ ആയി -
ദേവസ്സി ചേട്ടന്റെ ചെരുപ്പ് കുത്തുന്ന കട യിപ്പോള്‍ -
വിവ ചപ്പല്സ് ആയി -
അസിഇകയുടെ മീന്കട വല്ല്യ ഫിഷ്‌ മാര്‍ക്കെറ്റും.
 തോമ ചേട്ടന്റെ ചായക്കട ഹോട്ടല്‍ spice വാലി !
എന്‍റെ തടിയംപാട് ടൌണ്‍ മുഴുവന്‍ മാറി...കൂടെ എന്‍റെ നാടും..!!
കവിത.. ഒരു പ്രണയിനി

 ഇടക്കെവിടെയോ പോയി മറയുന്ന ഒരു വെയില്‍ പോലെ ആ ഓര്‍മ്മകള്‍ എന്നെ രസിപ്പിച്ചിരുന്നു ..
എത്ര മറക്കാന്‍ ശ്രമിച്ചിട്ടും അവളെ മറക്കുവാനോ, അവളില്‍ നിന്നും അകന്നു മാറാനോ കഴിയാതെ ഞാന്‍ വീര്‍പ്പുമുട്ടി -
എന്റെ ഉള്ളില്‍ വിരിഞ്ഞ വിരഹപൂക്കള്‍ക്കും
 ഇടവഴിയിലെ വേലിപ്പടര്‍പ്പില്‍ പൂത്തു കിടന്നിരുന്ന ക്ര്ഷ്ണക്രാന്തി പൂക്കള്‍ക്കും -
ഒരേ നിറമാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു -
പുതു മഴ പെയ്തൊഴിഞ്ഞപ്പോള്‍ മണ്ണിന്‍റെ മാറില്‍ നിന്നും ഉയര്‍ന്ന ഗന്ധമാണ് അവളെന്ന് ഞാന്‍ ശ്വസിച്ചു-
എന്‍റെ സിരകളില്‍ അപ്പോള്‍ പ്രണയം പുതു നാമ്പുകള്‍ ചാര്‍ത്തി- ഓരോ നാംബുകള്‍ക്കും ഓരോ രൂപമായിരുന്നു -
ഉന്മാദം ജനിപ്പിക്കുന്ന,എന്‍റെ അന്തര രംഗത്തെ കുളിര്‍മ യണിയിക്കുന്ന ആ രൂപങ്ങള്‍ക്ക്‌ ഞാന്‍ പേരിട്ടു- ഓരോ പേരുകള്‍ക്കും ഓരോ അര്‍ത്ഥങ്ങള്‍-, അര്‍ത്ഥങ്ങല്‍ക്കും,അര്‍ത്ഥ ഭങ്ങങ്ങള്‍ക്കും-
ഇടയിലുണ്ടായ ഗതി വിഗതികള്‍ എന്നെ ആലോസരപ്പെടുതിയപ്പോള്‍ ഞാന്‍ എന്‍റെ പ്രണ യത്തെയ് മറന്നു കാലം എന്നില്‍ വരുത്തിയ അക്ഷര തെറ്റുകള്‍ പോലെ എന്‍റെ കവിതകള്‍- രണ്ടു വഴികളായി പിരിഞ്ഞു -
മുക്തി തേടി പോയ ഉഷ്ണ വാഹിനിയും, മുക്തി യുക്തയായ ശീത വാഹിനിയും-
സമതലങ്ങളില്‍,പീട ഭുമികളില്‍ അങ്ങനെ പലയിടങ്ങളില്‍ അവര്‍ വേരുകള്‍ തേടി- അവരുടെ സംസ്കാര വേരുകള്‍ പടര്‍ന്നു പന്തലിച്ച വൃക്ഷ ശിഹിരങ്ങളില്‍ ദേശാടന കിളികള്‍ കൂട് കെട്ടി പാതി വഴിയില്‍ ഞാനുപേക്ഷിച്ച എന്‍റെ പ്രണയ പര്യയായങ്ങള്‍ തേടി വീണ്ടും എന്‍റെ മനസലയുന്നതും കാത്തു -
ഞാനും ആ മര ചില്ലയില്‍ തന്നെ ചേക്കേറി -
എനിക്ക് പറയാന്‍ കഴിയാത്ത വാക്കുകള്‍ എന്‍റെ ഉള്ളില്‍ ആര്‍ക്കോ വേണ്ടി കലപില കൂടി-
നീ സര്‍വ്വ സംസ്കാരത്തിന്‍ ജനനി-സര്‍വ്വ വാക്കുകളുടെയും അര്‍ത്ഥ വാഹിനി നിലനില്‍പ്പില്ലാത്ത നിന്‍റെ ശരീരത്തിനും നീരൊഴുക്കുള്ള നിന്‍റെ ആത്മാവിനും പ്രണാമം -
കാമം നിറഞ്ഞ കണ്ണുകള്‍ കൊണ്ടല്ലേ ഞാനിത്ര നാള്‍ നിന്നെ പൂജിച്ചു പോന്നത് ? പ്രണയ മില്ലാതേ ജനനമുണ്ടാകുമോ ?
എന്‍റെ ഈ ദ്വരയും,പ്രതാപവും ജനിച്ചത്‌ എങ്ങനെ ?
 മരതകപച്ചക്ക് ഭംഗി പോര! നിന്‍റെ കൃഷ്ണക്രാന്തികള്‍ക്ക് ഇപ്പോള്‍ നന്മ പോര !
നിനക്കും നിന്നില്‍ ഒഴുകി പടര്‍ന്ന കവിതകള്‍ക്കും ഇപ്പോള്‍ അര്‍ത്ഥ ശുദ്ധി പോര !
കാരണം എന്‍റെ മനസ്സില്‍ കറുപ്പായിരുന്നു ,
എന്‍റെ കണ്ണിനു തിമിരവും -
പൂക്കള്‍ ചിരിക്കുന്ന,പ്രണയം പൂക്കുന്ന വേലി പ്പടര്‍പ്പുകള്‍ക്കുപകരം മുള്ളും ,മുള്‍ വേലികളും കൊണ്ട് ഞാന്‍ എന്‍റെ സ്വകാര്യത തീര്‍ത്തു -
എനിക്ക് ചുറ്റും വളര്‍ന്ന അരളിമരങ്ങ്ല്‍ എനിക്ക് തണല്‍ തീര്‍ത്തപ്പോള്‍ ആ തണലില്‍ ഞാന്‍ ഏറെ അഹമ്കരിച്ചു !
വേനല്‍ കത്തി പടര്‍ന്നപ്പോള്‍ ആ തണല്‍ മരം കരിഞ്ഞപ്പോള്‍ - വീണ്ടും ഞാന്‍ നിന്നെ സ്നേഹിച്ചു തുടങ്ങി !
വീണ്ടും അതേ പ്രണയമില്ലാത്ത കാമവുമായി - തരിബും കാതല്‍ ഇല്ലാത്ത ഒരു കാമുകനായി --!! എനിക്ക് മാപ്പ് തരു ..
തേച്ചു മിനുക്കി എടുക്കേണ്ടിയിരിക്കുന്നു എന്റെ വാള്‍തല!
ചുറ്റും തിളങ്ങുന്ന പടച്ചട്ട! നെഞ്ഞുരപ്പുള്ള പടയാളികള്‍ !
ദൈര്യം ചോര്‍ന്ന മനസിന്‌ ആരോ പാടുന്നു ഒരു വിപ്ലവഗീതം..
എവിടെയോ ഇരുട്ടില്‍ അന്തി ഉറങ്ങിയ എന്റെ മനസിനെ ബന്ധിച്ച സ്വര്‍ണ്ണ ചങ്ങല, ഒരു മണി കിലുക്കം..
അത് നീയായിരുന്നു !! എന്റെ കവിത..


   സിന്ധുചേച്ചി, താങ്കള്‍ ഇവിടെ എവിടെയോ പോസ്റ്റിയ ഒരു കവിതയുടെ മറുപടി... ഇതാ പിടിച്ചോ...
 തേച്ചുമിനുക്കിയെടുത്തു നിന്റെ വാക്കിന്‍ വാള്‍ത്തലയെന്‍ നെഞ്ചില്‍ ആഴ്ന്നിറങ്ങട്ടെ !
തടുക്കാനെന്‍റെ പക്കല്‍ പടച്ചട്ടയില്ല , തടുക്കാനെന്‍റെയുള്ളില്‍ മിടിക്കുന്ന ഹൃദയമില്ല !
ചലനം നിലച്ചെന്‍റെ ചിന്തകള്‍ നിന്‍റെ കവിതയില്‍ തലവച്ചു കിടക്കുവാന്‍ കൊതിക്കുന്നു !
ഒടുവിലത്തെ ശ്വാസം പുറത്തേയ്ക്ക് ആവേശത്തോടെ കടന്നു നിന്നിലേയ്ക്കെത്തട്ടെ !
 ഇരുളില്‍ സ്വര്‍ണ്ണചങ്ങലയിട്ടുറങ്ങുന്ന നിന്‍റെ ആത്മാവിലേയ്ക്ക് !(GILU)

ദുഃഖം 

ദുഃഖം അവളുടെകരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി വെറുതേ പുഞ്ചിരിക്കാന്‍ ശ്രമിച്ചു - ഒരു വിഭ ല ശ്രമം !
ബലഹീനമായ ആ പുഞ്ചിരി അവളുടെ ചുണ്ടില്‍ തന്നെ പറ്റിച്ചേര്‍ന്നു വീണ്ടും വിതുമ്പി വിറച്ചു!
ഒരു മാത്ര കണ്ണ് നീര്‍ വന്നെന്റെ കവിളില്‍ ച്ചുംബിചിരുന്നെങ്കില്‍ എന്ന് ഞാന്‍ അപ്പോള്‍ കൊതിച്ചു പോയി !
ഒരു കുഞ്ഞി കഥ --ചന്ദന മരം -


എന്റെ ദേശത്തു ഒരു ചന്ദന മരം ജനിച്ചു-
യൌവ്വനം തിളച്ചു പോന്തിയപ്പോള്‍ അങ്ങലാവാണ്യത്തില്‍ അവളെ വെല്ലുവാന്‍ പെണ്ണൊരുത്തി വേറെ ഇല്ലായിരുന്നു എന്റെ കരയില്‍ -
നീണ്ടു മെലിഞ്ഞ മാറില്‍ നിറയെ ചന്ദന പുള്ളികള്‍ ,
കവിളില്‍ കണ്ണിനു താഴെയായി ഒരു കറുത്ത മറുകും ,
അവളുടെ ചുണ്ടുകള്‍ക്ക് ഒരു ചന്ദന വശ്യത ഉണ്ടായിരുന്നു
 ഇളം കാറ്റ്ച്ചുംബിച്ചകലുംപോള്‍ അവളുടെ ദേഹത്തിന്റെ സുഗന്ധം എല്ലായിടങ്ങളിലും പടര്‍ന്നിരുന്നു .
അവളുടെ കയവിരളുകളില്‍ കാലം 
പചിലതഴപ്പാര്‍ന്ന മോതിരമനിയിച്ചു,
 അവളുടെ മൂകില്‍ വൈരകല്ലിന്റെ മൂകുത്തിയിട്ടു, 
ആരെയും മോഹിപ്പിക്കും ആ പെണ്നോരുത്യെ വഴിപോക്കനായ ഒരു കാടന്‍ മോഹിച്ചു.
 പ്രണയം വിടര്‍ത്തും മിഴികളുമായി, നാണം തുടുത്ത കവിളിണ കളുമായി അവനെ ത്രസിപ്പിച്ച ആ വൃക്ഷ സുന്ദരി അങ്ങനെ അവന്റെ പ്രണയിനി ആയി - ആ പ്രണയം ഒരുഇളം ചന്ദന സുഗന്ധമായി എന്റെ  കരയെ  പുളക മണിയിച്ച്-
 ന്ജ്യാനും ആ പുളകതിന്റെ ഒരു തോഴനായി, 
അവളുടെ മത്തു പിടിപ്പിക്കുന്ന സുഗന്ധം എത്രയോ രാത്രികളില്‍ എന്റെ സിരയെ ജ്വലിപ്പിച്ചിരുന്നു ഏങ്കിലും അവള്‍ ആ കാടനെ മനസാ വരിച്ചതരിഞ്ഞപ്പോള്‍ ഞാന്‍ ആ സുഗന്ധം എന്റെ മനസിന്‌ വിലക്കി - അങ്ങനെ എന്റെ പ്രണയം മെല്ലെ അവളുടെ ഗന്ധം മറക്കാന്‍ പഠിച്ചു !ഒരിക്കല്‍  അത്  വഴി  നടന്നു  പോയപ്പോള്‍   ഞാന്‍ കണ്ട  കാഴ്ച എന്റെ ഹൃധയത്തെയ്    തളര്‍ത്തി  
ഞ്യാന്‍ ജീവനെപ്പോലെ സ്നേഹിച്ച എന്റെ ചന്ദന സുന്ദരി ഒരു തുണ്ട് ശീലക്കുവേണ്ടി യാചിക്കുന്നു ! 
വെട്ടി മാറ്റപെട്ട  അവളുടെ കൈകാലുകള്‍! അവള്‍ക്കു ചുറ്റും ഒഴുകി പടര്‍ന്ന ചോരപ്പുഴ യില്‍ ഞാന്‍ നനഞ്ഞു കുതിര്‍ന്നു നില്‍ക്കും പോലെക്കും അവളുടെ ശരീരത്തിലെ അവസാന ശ്വാസവും നിലചിരിന്നു .. 
ഇനി ഒരിക്കലും എന്നെത്തേടി എത്തില്ലയെന്നു വാക് തന്നിട്ടുപോയ പഴയ ഓര്‍മ്മകള്‍ എന്നില്‍ വീണ്ടും പുനര്‍ജനിച്ചു പക്ഷെ അവക്കപ്പോള്‍ ചന്ദനത്തിന്റെ മണമുണ്ടായിരുന്നില്ല.. 
അത് വെറും ഓര്‍മ്മകള്‍ മാത്രമായി എന്നില്‍ അവശേഷിപ്പിച്ചു കടന്നുപോയ ആ കാറ്റിനോട്    ഞ്യാന്‍ വെറുതേ  പരാതി  പറഞ്ഞു .....
ഉന്മാദം,,,

ഉന്മാദം,,ചിലപ്പോള്‍ തലയ്ക്കു മേലെ പെയ്തിറങ്ങുന്ന വര്‍ണ്ണങ്ങളുടെ തോരാ മഴ !-
ചിലപ്പോള്‍ മനസിന്‍റെ താള ഗതിയെ മാറ്റി മറിക്കുന്ന
 ഓര്‍മ്മകളുടെ പെരുമഴ -
പിന്നെയും ചിലപ്പോള്‍ ഏകാന്തതയുടെ തടവറ തീര്‍ക്കുന്ന ഇടവപ്പാധി-
അതും അല്ലെങ്കില്‍ ശരിക്കും തെറ്റിനും ഇടയില്‍ ഒരു നൂല്‍പ്പാലം തീര്‍ക്കുന്ന ഒരു ചാറ്റല്‍ മഴ..
ഉന്മാദം ,,,പിന്നെടെ എപ്പോളോ മനസില്‍ മഞ്ഞു കോരിയിടുന്ന ഒരു പ്രണയമായ് ഒരു ചിങ്ങമഴ
 അവസാനം വെറുപ്പിന്‍ന്റെ യും ,വൈരാഗ്യാതിന്റെയും,കലി തുള്ളലിന്റെയും കാല വര്‍ഷകെടുതി തീര്‍ക്കുന്ന കര്‍ക്കിടക മഴ
നീ ,നിയാണ് ഉണ്മാധിനി!
നിന്റെ കണ്ണില്‍ എരിഞ്ഞു കത്തുന്നതാണ് ഉന്മാദം ...
അതില്‍ കണ്ണ് നീരും,ചിരിയും ,പുഞ്ചിരിയും ,മന്ധ ഹാസവും പിന്നെ അട്ടഹാസങ്ങളും ഉണ്ട് ,,,
ഉന്മാദ മൂര്‍ച്ചയില്‍ ഇവക്കു സ്ഥായിത്തമില്ല എന്ന് മാത്രം ...!!

മൌനം പറഞ്ഞത് ..

ഇപ്പോഴാണ് ഞ്യാന്‍ തിരിച്ചറിയുന്നത്‌
എന്നെ ചുറ്റിപിണഞ്ഞു നിന്ന ക്യ്ത കാറ്റ്-
 എന്നിലെ ജീവന്‍റെ ഒരു ദല മര്മ്മരമായിരുന്നു വെന്ന്-
ഒരിക്കലും ഞ്യങ്ങള്‍ പരസ്പരം ഉരിയാടിയിട്ടില്ല സ്നേഹിക്കുന്നുവെന്നോ എത്രമാത്രം നഷ്ട്ടപെടുന്നുവെന്നോ പറഞ്ഞിട്ടില്ല -
കാത്തിരിക്കണ മെന്നോ ,ഇനിയും കണ്ടുമുട്ടാമെന്നോ പറഞ്ഞിട്ടില്ല
 പക്ഷെ, എനിക്കും അവള്‍ക്കും ഇടയിലെ മൌനം പറഞ്ഞത് മുഴുവന്‍- എന്‍റെയും, അവളുടെയും പ്രണയത്തെ ക്കുറിച്ചായിരുന്നു-
I have A World You Have A World, BUT We Do not Have A World All these days... we walked together, we talked together; we laughed together, and we cared each otherAnd all these days... I never realized the truth that I was in love with you, I was seeing this world through your eyes... they taught me to think, they taught me to react and they taught me to fight I liked the wilderness of Your eyes— without knowing you how many times I looked into that wilderness, and I really enjoyed it... You turned my sleepless nights into a fantasy world, there... I saw you smiling at me, oh! That smile was so infectious... I never can forget its depth ness... if I were allowed, I would have kissed on your lips to make that smile mine. My heart has fallen off... MY heart has fallen off... I always feel your presence, and I am wanting to see you every now and then when you are not aroundI am thinking of you... I am thinking of you my dear,. We never argued of anything? we never complained about anythng..? You never challenged me everwhen I made you angry you kept quiet for a while, you never asked me why do I love you so madly? You never asked me anything..you never... If you were asked me about that, I would have told you thatwhen you found me in that darkness I was wounded heavily, and I was bleeding a lot from my heartyou nursed me with a word of solace, and you made me warm with a blanket of love and of comfort... I was so comfortable with you.. I slept on your lap that whole night without having any of my regular nightmares. you might have scared them up wth your power. You might have beaten up them wth your strong hands. you were theirfore me for everythingI slept like a child.. I slept like a child.. you bought me a ray of hope! I havebeen raised!! when you touched my heart oh! my dear I made myself to a slave - A slave who will do anything. everythng..for their mastersAnd I was so insecure.. You secured me wth your magical touch. a very magical touch You told me once that,love is a magic.. A magic which is only known to the people like you and that magic can be only experienced by the people like me!! Where did you disappear? or you are intended to? I wanted to tell you, please don't go so far from me..., please hide somewhere nearer to me!! So I can easily find you, and I will not be missed you again! Please don't go so far! I can't bear this pain anymore You ripped me into pieces!! oh! I can't take it anymore, why did you break my heart? again and again? You ripped me into pieces!! I will not complaint to you ever... I Never do that to you... you are so dear to me.. you are so dear to me forever... wherever you are; you are always safe in my heart Let me say somthing to you dear, I have a world, you have a world, but do we ever have a world together? I have A World You Have A World, BUT We Do not Have A World
Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up. You build up all these defenses, you build up a whole suit of armor, so that nothing can hurt you, then one stupid person, no different from any other stupid person, wanders into your stupid life...You give them a piece of you. They didn't ask for it. They did something dumb one day, like kiss you or smile at you, and then your life isn't your own anymore. Love takes hostages. It gets inside you. It eats you out and leaves you crying in the darkness, so simple a phrase like 'maybe we should be just friends' turns into a glass splinter working its way into your heart. It hurts. Not just in the imagination. Not just in the mind. It's a soul-hurt, a real gets-inside-you-and-rips-you-apart pain. I hate love.
നിയോഗത്തിന്‍റെ   തടവുകാരി 

ഞ്യാന്‍ ഒരഗ്നി പുത്രി -
നിയോഗങ്ങളുടെ ഒരു തടവ്‌ കാരി,,,
 നിന്‍റെ മൌനംഎന്നെ   ആലോസരപ്പെടുത്തിയപ്പോള്‍- 
എന്‍റെ ഉള്ളില്‍ ഒരു കവിത വിരിഞ്ഞു -
മലകളും, പുഴകളും,താഴ്വാരങ്ങളും ഒരുമിച്ചു ചേരുന്നിടത്ത് വച്ച് -
ഇണ ചേരുന്ന നമ്മുടെ സ്വപ്നങ്ങളെ ക്കുറിച്ചായിരുന്നു അത് -
കഠിനമായ വേദന നിന്‍റെ കണ്ണുകളില്‍ നിഴല്‍ ഇട്ടതു കാരണം -
എനിക്ക് നിന്‍റെ മുഖ സൌന്ധര്യയം നുകരാന്‍ കഴിഞ്ഞില്ല -
നിന്‍റെ വേപതു, മണ്മറഞ്ഞു പോയ ആ നല്ല നാളുകലെക്കുരിച്ചായിരുന്നു-
കാലം കുലംകുത്തി ഒഴുകിയ ആ പെരുവെള്ള പാച്ചിലില്‍ ഒലിച്ചു പോയ ജീവിതങ്ങളെ ക്കുറിച്ചായിരുന്നു -
 പ്രണയം ഇവിടെ അപശകുനമാകുന്ന
 അതിഥിയാണെന്ന് ഞ്യാന്‍ തിരിച്ചറിഞ്ഞു
എനിക്ക് നിന്നോട് തെല്ലു നീരസം തോന്നി -
കാരണം പാന്തരെപ്പോലെ എന്നില്‍ ഒളിച്ച് കടന്ന നിന്നോടുള്ള അടങ്ങാത്ത അഭിനിവേശം അന്ഗുരിക്കുന്നത്‌
ഒരു അസ്തമയത്തിന്റെ മേമ്പൊടി ചാലിച്ചാണല്ലോ എന്ന നഷ്ട്ടബോധം!
ഞാന്‍ എന്നും ഓരോ നിയോഗങ്ങളുടെ തടവുകാരി ആയിരുന്നു-
ഇച്ചാ ഭംഗങ്ങളെ അനുചിത മായി നേരിടാന്‍ പഠിച്ചവള്‍ !
കറുത്ത മേഖങ്ങളെ ഞാന്‍ മാടി വിളിച്ചു-
ഇരുളിന്‍റെ ആതാമാവില്‍ അന്തി ഉറങ്ങാന്‍ കൊതിക്കുന്ന,
 നിശാഗന്ധി പൂക്കളില്‍ എന്‍റെ ചുടു നിശ്വാസങ്ങള്‍ പൊതിഞ്ഞു കെട്ടി
വാര്‍മുടി കെട്ടഴിച്ചു, വാല്‍ കണ്ണാടി നോക്കി നിന്നപ്പോള്‍ - പിന്നിലായ് കേട്ട പത നിസ്വനം നിന്‍റെ ആണെന്ന് ഞ്യാന്‍ കൊതിച്ചു പോയി - 
ഒരു സിന്ധൂര രേഖക്കുവേണ്ടി എന്‍റെ ശിരസു നിനക്ക് മുന്നില്‍ നമിച്ചു നില്‍ക്കുമ്പോള്‍ - 
നിന്‍റെ മനസ് പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.. 
 ഈ പ്രണയം നിഷിദ്ധം .അത്രേ !..
കാരണം  ഞ്യാനൊരു  നിയോഗത്തിന്‍റെ   തടവുകാരി ആണ് ..ഒരിക്കലും മോചനം ഇല്ലാ ത്തവള്‍!
വെള്ളരിപ്പ്രാവിനു 

സ്നേഹ സന്ധേശമോതും മൊഴികളില്‍ -
ക്ലാവ് പിടിച്ച ചെമ്പിന്‍റെ ശകലങ്ങള്‍ - ആര്‍ത്തി യോടഅന്നം വിഴുങ്ങുന്ന കയ്കളില്‍ -
വിലങ്ങണി യിക്കാന്‍ വെമ്പുന്ന മനസുകള്‍ -
ഖോര പ്രസംഗങ്ങള്‍ വര്‍ഷിച്ചു നീതി കേഴും മനസിനെ മുറിച്ചിടാന്‍- തീരെയില്ല മടിയിതാര്‍ക്കുമേ -
ആര് മരിച്ചാലും പണമിത് പെരുക്കണം ഒരു പ്രളയം പോല്‍ -
 സ്ഥാനമാനങ്ങള്‍, പേരും,പെരുമയും ,കൂട്ടണം ,
പിന്നെയോ നാട് ഭരിക്കുന്ന,നാല ആളറിയുന്ന നായകന്‍ ആയി വിലസണം ഭൂമിയില്‍ -
നേര് പഠിപ്പിക്കും നാവുകള്‍ തന്നെയി നെറികേടു കാട്ടുന്നതെന്തിനാവോ? ക്രിസ്തു പഠിപ്പിച്ചു സേന്ഹിക്കുവാന്‍ നിര്‍ലോഭം, പക്ഷെ ക്രിസ്ത്യാനി എന്നൊരു പേര് മാത്രം -
മതവും മനുഷ്യനും മൌലിക വാദിയും മനുഷ്യത്വം ഇല്ലാത്ത പേക്കൊമാരങ്ങളും!
സാന്ത്വനം നല്‍കും കരങ്ങളില്‍ കാര്‍ക്കിച്ചു തുപ്പിന്ന കാര്‍ക്കോടകന്മാരും ഒന്നറിയുക നാളെ നീയും വ്രണപ്പെട്ടിരിക്കുംപോള്‍ , കഴുകുവാന്‍ ,കെട്ടുവാന്‍ നന്മ തന്‍ ചിരിയുമായ് വരുന്നിതിവര്‍ മാത്രം,
നിങ്ങള്‍ കൊടുത്ത കാലനകളില്‍ തുടിക്കുന്ന ജീവന്റെ സ്നേഹം പകരുന്ന സോധരര്‍
കുന്നു കൂട്ടുക ,കൊന്നൊടുക്കുക ,പെരക്ക് മീതെ നില്‍ക്കും പൊന്നും കായ്ക്കുന്ന മരങ്ങള്‍ ഒക്കെ- മുറിച്ചു മാറ്റുക,
വഴിമുടക്കുന്ന ദരിദ്ര്യവാസിയാം നേഴ്സ് മാരെ വക വരുത്തുക!
നാളെ ഉച്ചത്തില്‍ അലറി പറയുക,സ്നേഹമാണ് എന്‍റെ ഭാഷയെന്നോതുക ! ഒരുമ വേണം നമുക്കൊരുമ വേണം -
പണപ്പിരിവുകള്‍, സംഭാവനകള്‍ , ഭണ്ടാരക്കുറ്റികള്‍ നിറഞ്ഞിടട്ടെ!!
 യജമാന നന്റെ മേശക്കു കീഴില്‍ വീഴുന്ന നുറുക്കിനായ്‌- കേഴുന്ന പാവങ്ങള്‍ നേഴ്സ് മാര്‍ക്ക് നീതി കൊടുക്കവാന്‍ നിങ്ങള്‍ക്കാവതില്ലേ ?
എന്തിനി തിരുവസ്ത്രം മറആക്കി വിതക്കുന്നു പാപത്തിന്‍ വിത്തുകള്‍? കൊയ്യുവാന്‍ നിങ്ങള്‍ക്കൊരു കാലമുണ്ടെന്ന തിരിച്ചറിവെങ്കിലും ഉണ്ടായിടട്ടെ
                                                                  ചിത്ത ഭ്രമം 

ഞാന്‍ മറവിയുടെ കൂട്ടില്‍ ഒളിച്ചിരിക്കാന്‍ തുടങ്ങിയിട്ടെത്ര നാളുകളായി എന്നെനിക്കറിയില്ല.എന്‍റെ പേരും വിവരവും ഒന്നും എനിക്കറിയില്ല ഞ്യാന്‍ ജീവിചിരിക്കുന്നുവേന്നതിനു തെളിവ് എന്‍റെ ശ്വാസം മാത്രം.എന്‍റെ ചുറ്റിനും ഉണ്ടായിരുന്ന പരിചിത മുഖങ്ങള്‍ എവിടെയോ അപ്പ്രത്യക്ഷം ആയി. ഇടക്ക് ഓര്‍മകള്‍ ഒന്ന് മിന്നിമാഞ്ഞപ്പോള്‍ എനിക്ക് ചിത്ത ഭ്രമം ആണെന്ന് മുത്തശ്ശി ഒരിക്കല്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്ത്‌ പോയി അന്നായിരുന്നു ഞാന്‍ ആദ്യമായി തുള്ളിയുറഞ്ഞു വരുന്ന വെളിച്ചപ്പാടിനെ കണ്ടതും ഭയന്ന് പോയതും. കാവിനടുത്തുകൂടി അസമയത്തു ഋതു മതിയായിരുന്നപ്പോള്‍ നടന്നു പ്പോയത് കൊണ്ടാണ് എനിക്ക് ചിത്ത ഭ്രമം പിടിച്ചത് എന്ന് മുത്തശ്ശി വിധിഎഴുതി. ക്രഷ്ണ കണിയാരുടെ അടുത്തു പോയി പ്രശ്നം വച്ചപ്പോള്‍ തെളിഞ്ഞതും അതാണത്രേ! പല മന്ത്ര ചരടുകളും ഏലസുകളും ജപിച്ചു കെട്ടി പക്ഷെ എന്നെ ഭയപ്പെടുത്തുന്ന ഓര്‍മകള്‍ക്ക് രൂപ ഭേദം ഉണ്ടായതല്ലതേ ഒരു മാറ്റവും വന്നില്ല. അങ്ങനെയാണ് ഞാനി ആശുപത്രി കിടക്കയില്‍ എത്തപ്പെട്ടത്. എന്താണ് കുട്ടിയുടെ പേര് എന്ന് ആ ഡോക്ടര്‍ ചോദിച്ചപ്പോള്‍ ഞാന്‍ എന്‍റെ പേരിനു വേണ്ടി ഒരുപാട് തിരഞ്ഞു.ഞാന്‍ അയാളെ നോക്കി ഒന്ന് മന്ദഹസിച്ചു. പേരോ അതെന്താണ് ? എന്‍റെ ഉത്തരം അവഗണിച്ചു കൊണ്ട് ഡോക്ടര്‍ വീണ്ടും ചോദിച്ചു ആട്ടെ സമയം എത്ര ആയി എന്ന് പറയാമോ? വെള്ളയിച്ച ചുവരിന്മേല്‍ തുങ്ങുന്ന ഖടികാരത്തിലേക്ക് ഞ്യാന്‍ വെറുതേ മിഴികള്‍ പായിച്ചു പതിയെ എണ്ണി തുടങ്ങി ഒന്ന് ,രണ്ടു ,മൂന്ന് ,നാല് ഇടക്ക് വച്ച് എന്നെ അയാള്‍ തടസപ്പെടുത്തി, ശരി ഇന്നത്തെ ദിവസം ഏതാണ് എന്ന് ഈ കലണ്ടറില്‍ നോക്കി ഒന്ന് പറയാമോ? ഡോക്ടര്‍ വിരല്‍ ചൂണ്ടിയിടത്തെക്ക് ഞാന്‍ മിഴികള്‍ പായിച്ചു ചതുരകളങ്ങളില്‍ കറുത്ത് തടിച്ച കുറെ അക്കങ്ങള്‍,വീണ്ടും ഞാന്‍ എണ്ണാന്‍ തുടങ്ങി നിര്‍ത്താതെ! ഞാന്‍ നല്ല മയക്കത്തിലായിരുന്നു അപ്പോഴാണ് ഒരു മ്രധു സ്വരം എന്‍റെ കാതുകളില്‍ പതിച്ചത്. നീലിമ കണ്ണ് തുറക്ക്.ഞാന്‍ പതിയെ മിഴികള്‍ തുറന്നു വെള്ള ഉടുപ്പിട്ട ഒരു മാലാഖ, അവരുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി അത് എന്നെ വല്ലാതെ ആകര്‍ഷിച്ചു ഞാനും പുഞ്ചിരിച്ചു.തെല്ലിട കഴിഞ്ഞപ്പോള്‍ എന്‍റെ നേരെ ഒരു ചെറിയ ചെപ്പു നീട്ടികൊണ്ട് അവര്‍ പറഞ്ഞു ഇതു കഴിക്കു..ഞാന്‍ ആ പാത്രത്തിലേക്ക് നോക്കി പച്ചയും ,മഞ്ഞയും ചുവപ്പും അങ്ങനെ നിറങ്ങളുടെ ഒരു മരതക പ്രവാഹം.അവയ്ക്ക് പല പല രൂപങ്ങള്‍. എന്‍റെ നേര്‍ക്ക് നീണ്ട അവരുടെ കയ്കളില്‍ ഞ്യാന്‍ ബലമായി പിടിച്ചു കൊണ്ട് പറഞ്ഞു എനിക്കിഷ്ട്ടമല്ല ഇതു കഴിക്കുന്നത് .എന്‍റെ വാക്കുകള്‍ ശ്രധിക്കാതെ അവര്‍ അത് എന്‍റെ ചുണ്ടോടു ആ പാത്രം അടുപ്പിച്ചുകൊണ്ട് പറഞ്ഞു, മരുന്ന് കഴിക്കാതെ എങ്ങനെ നീലിമയുടെ അസുഖം പോകും ? എനികസുകം ഇല്ലാ എന്നു അലറിക്കൊണ്ട്‌ ഞാന്‍ അവരുടെ കയ്യിലെ പിടി മുറുക്കി.അവര്‍ വേധനകൊണ്ട് പുളഞ്ഞു എവിടുന്നൊക്കെയോ പലരും ഓടിയെത്തി ഞാന്‍ പതിയെ എഴുന്നേറ്റു സര്‍വ്വ ശക്തിയും എടുത്തു ഓടി രക്ഷപെടാന്‍ ശ്രമിച്ചു .പക്ഷെ എന്നെ ആരൊക്കെയോ ചേര്‍ന്ന് വീണ്ടും എന്നെ ബന്ധിച്ചു.. ഇപ്പോള്‍ എങ്ങനെ ഉണ്ട് നീലിമ, രാത്രി നന്നയി ഉറങ്ങിയോ ? ഡോക്ടറുടെ ചോദ്യം എന്നെ എന്‍റെ ഓര്‍മകളില്‍ നിന്നുണര്‍ത്തി.ഞാന്‍ ഇന്നലെയും കണ്ടു അവര്‍ എന്നെ വേട്ടയാടുകയാണ് ,എന്‍റെ തലക്കകത്ത് എന്തോ മൂളി പറക്കുന്നപോലെ?പല പല വിചിത്ര ശബ്ദങ്ങള്‍,കരയുന്ന മുഖങ്ങള്‍!! അവരില്‍ നിന്നോടി മാറാന്‍ ശ്രമിച്ചപ്പോളാണ് അവരിലൊരാള്‍ എന്നെ കൊല്ലാന്‍ തുടങ്ങിയത് .അയാള്‍ എന്‍റെ കഴുത്തില്‍ പ്പിടിച്ചു ഞെക്കി ഇപ്പോള്‍ എന്‍റെ കഴുത്ത് നന്നായി വേദനിക്കുന്നു. പക്ഷെ എന്‍റെ കരച്ചില്‍ കേട്ട് വേറെ ആരോ ഓടി വന്നു അയാളെ പിടിച്ചു മാറ്റി.ഞാന്‍ ഇതു പറഞ്ഞപ്പോള്‍ ഡോക്ടര്‍ എന്നെ ആശ്വസിപ്പിച്ചു. സാരമില്ല പോട്ടെ ഇനി അവര്‍ വരില്ല പ്രോമിസ് പോരെ ?ഞാന്‍ തലയാട്ടി. ബൈ ദ വേ നീലിമയുടെ പരെന്റ്സ്‌ വരുന്നുണ്ട് നാളെ!! എന്‍റെ കണ്ണുകളിലെ നിസംഗത മറികടന്നു കൊണ്ട് ഡോക്ടര്‍ വീണ്ടും കൂട്ടി ചേര്‍ത്തു ,സന്തോഷമായില്ലേ നീലിമക്ക്? ഞാന്‍ ഒന്നും മിണ്ടിയില്ല . ഡോക്ടര്‍ മാത്യൂസ്‌ നീലിമയുടെ മാതാ പിതാക്കളെ ക്ലിനിക്കല്‍ റൂമിനക ത്തേക്ക് കൂട്ടിക്കൊണ്ടു പോയി മുകവുരയില്ലതേ തുടങ്ങട്ടെ എന്ന ആമുഖത്തോടെ ഡോക്ടര്‍ മാത്യൂസ്‌ അവരോടായി പറഞ്ഞു സീ നീലിമയുടെ ഇപ്പോഴത്തേ മാനസിക അവസ്ഥ അല്‍പ്പം സന്കീര്‍ന്നമാണ് ഇന്നലെ രാത്രി ആ കുട്ടി ആത്മ ഹത്ത്യക്ക്‌ ശ്രമിച്ചു .പുതച്ചിരുന്ന ബെഡ് ഷീറ്റ് കഴുത്തില്‍ മുറുക്കി സ്വയം ചെയ്തതാണ് പക്ഷെ അവളെ ആരോ കൊല്ലാന്‍ ശ്രമിച്ചതാനെന്ന ചിന്തയില്‍ ആണിപ്പോളും നീലിമ.ഉറക്കെയുള്ള കരച്ചില്‍ കേട്ട് നേഴ്സ് ഓടിചെന്നില്ലയിരുന്നെങ്കില്‍ ഒരുപക്ഷെ! ഡോക്ടര്‍ അത് പറഞ്ഞു നിര്‍ത്തി .വ്യ്ധ്യ ശാസ്ത്ര പരമായി പ്പറഞ്ഞാല്‍ ഈ അസുഖത്തെ സ്കിഷോഫെര്‍നിയ എന്ന് പറയും auditoryഹാലുസിനഷന്‍, paranoid ഓര്‍ bizare delusions .അങ്ങനെ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ആയി യാതൊരു ബന്ധവും ഇല്ലാത്ത കാര്യയങ്ങള്‍, ഇങ്ങനെയുള്ള പല പല മായികമായ അവസ്ഥകളിലൂടെ സഞ്ചരിക്കുകയാണ് നീലിമയുടെ മനസ് . രാമചന്ദ്രന്‍ നായരുടെ ശബ്ദത്തിനു നേരിയ വിറയല്‍ ഉണ്ടായിരുന്നു,അപ്പോള്‍ ഇനിയൊന്നും ചെയ്യാന്‍ കഴിയില്ലേ ഡോക്ടര്‍ എന്‍റെ കുട്ടിയെ എങ്ങനെ ഒന്ന് രക്ഷ പെടുത്തുക? അയാളുടെ വാകുകള്‍ക്ക് മറുപടി ആയി ഡോക്ടര്‍ പറഞ്ഞു ..ഇപ്പോള്‍ നിരവധി മരുന്നുകള്‍ ഈ അസുഖതിനായി നിലവില്‍ ഉണ്ട് പക്ഷെ recovery മേ ടേക്ക് some ടൈം. ആന്‍ഡ്‌ യു ഷുഡ്‌ ഗിവ് ഹേര്‍ ഫുള്‍ സപ്പോര്‍ട്ട് .ഐ മീന്‍ നിങ്ങള്‍ രണ്ടുപേരുടെയും സാന്നിത്യം അവള്‍ക്കാവശ്യം ഉണ്ടെന്ന് .. രേവതി കരച്ചില്‍ അടക്കാന്‍ പാട് പെടുകയായിരുന്നു.ഒരു വിധത്തില്‍ പറഞ്ഞാല്‍ ഞാന്‍ അവളെ പ്രസവിച്ചു എന്ന് മാത്രമേ ഉള്ളു,വളര്‍ത്തിയതും പഠിപ്പിച്ചതും ഒക്കെ ചന്ദ്രന്‍റെ അമ്മയാണ്.ജോലി സംബന്ദമായി ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും നാട്ടില്‍ നിന്ന് മാറി നിക്കെണ്ടവന്നു അതും അവളെ വല്ലാതെ അലട്ടിയിരുന്നുഎന്ന് എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്.കുറ്റബോദം കൊണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.ചെറുപ്പത്തിലെ തന്നെ ഈ അസുഖത്തിന്റെ വേരുകള്‍ നീലിമയില്‍ ഉണ്ടായിരുന്നു പക്ഷെ ആരും അത് അത്ര കാര്യമായി എടുതില്ലന്നു മാത്രം ഡോക്ടര്‍ അത് പറഞ്ഞപ്പോള്‍ ചന്ദ്രന്‍റെ അമ്മ പറഞ്ഞ ചില കാര്യങ്ങള്‍ അവര്‍ക്കോര്‍മ വന്നു..പക്ഷെ അന്നത് ഒരു തമാശ പോലെ കണ്ടുവെന്നു മാത്രം ,അവളുടെ കുട്ടിക്കുറുംബുകള്‍ എന്ന് കരുതി അവഗണിച്ചു..പാവം എന്‍റെ കുട്ടി ..ഒരുപാട് അനുഭവിച്ചു .. നീലിമയുടെ കിടക്കകരുകില്‍ ഇരുന്നു അവളുടെ മുടിയിഴകളെ തലോടുമ്പോള്‍ രേവതി ചോദിച്ചു..നിനക്ക് അമ്മയോട് ദേഷ്യം ഉണ്ടോ ? അവള്‍ തിരിഞ്ഞു അവരുടെ കണ്ണുകളിലേക്കു നോക്കികൊണ്ട്‌ പറഞ്ഞു ഇല്ല. എനിക്കാരോടും ദേഷ്യം ഇല്ല എന്നെ പിന്തുടരുന്ന ആ നിഴലുകള്‍ ഒഴിച്ച് ആരോടും ദേഷ്യമില്ല ..അവള്‍ അത് തന്നെ പുലമ്പി ക്കൊണ്ടിരുന്നു .. ഡോക്ടര്‍ നീലിമയോട് പറഞ്ഞു നീലിമ ഇപ്പോള്‍ ഉറങ്ങാന്‍ പോകുകയാണ്.വളരെ ശാന്തമായി, ആരുടേയും ശല്ല്യം ഇല്ലാതെ , എവിടെ നീലിമയെ ഉപദ്രവിക്കാന്‍ ആരും വരില്ല. ഒന്നുറങ്ങി ഏണി ക്കുമ്പോള്‍ എല്ലാം ശരിയാവും .ഓക്കേ ! ഉറങ്ങുമ്പോള്‍ നീലിമ കാണുന്ന സ്വപ്‌നങ്ങള്‍ എന്നോട് പങ്കു വക്കുമോ? അവള്‍ മെല്ലെ തലയാട്ടി സമ്മതിച്ചു. ഉറക്കത്തിന്‍റെ അഗാതങ്ങളില്‍ അവളുടെ വാക്കുകള്‍ ചിതറിതെറിച്ചു. ഞാന്‍ നിലിമ. മുത്തശ്ശി എന്നെ വിളിച്ചിരുന്നത്‌ നീലി എന്നാണ് ആ വിളി കേള്‍ക്കാന്‍ എനിക്കിഷ്ട്ടമായിരുന്നു . എനിക്കറിയാം എന്റെ മനസു സങ്കീര്‍ണ്ണമായ ഒരു യാത്രയിലാണെന്ന്..നിറങ്ങള്‍ പടരുന്നതും, മായുന്നതും പിന്നെ എന്റെ കണ്ണുകളെ കുത്തി നോവിക്കുന്നതും എനിക്ക് കാണുവാനും അനുഭവിക്കാനും കഴിഞ്ഞിരിന്നു ..പക്ഷെ എന്നെ കീറിമുറിച്ചു കഴുകന്‍ മാര്‍ക്കെരിഞ്ഞു കൊടുക്കുന്ന എന്‍റെ മൌനത്തോട് പൊറുക്കാന്‍ എന്തോ എനിക്ക് കഴിഞ്ഞില്ല.. ഇന്നുകളുടെ പരിഭവ വാതില്‍ ഞാനിവിടെ എനിക്ക്മു ന്‍പില്‍ കൊട്ടി അടക്കുന്നു.. അവര്‍ മൂന്ന് പേരുണ്ടായിരുന്നു അവരില്‍ ഒരാള്‍ നീണ്ടു മെലിഞ്ഞു വളരെ ദയനീയമായ മുഖ ഭാവം ഉള്ളവനായിരുന്നു അയ്യാള്‍ പതിയെ എന്നെ നോക്കി ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു ...ഞ്യാന്‍ നിന്‍റെ പേരെന്തെന്ന് ചോദിച്ചപ്പോള്‍ യാതൊരു സങ്കോചവും ഇല്ലാതെ അയാള്‍ പറഞ്ഞു ഞ്യാന്‍ നിന്‍റെ ഭൂത കാലം !!!അയാള്‍ക്കൊപ്പം ഞാനും ചിരിച്ചു നിര്‍ത്താതെ.. രണ്ടാമന്‍ ശരിക്കും ഒരു ഭ്രാന്തനെപ്പോലെ അയാള്‍ എന്റെ നേര്‍ക്ക്‌ ഓടി വന്നു എന്നെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു ഞാനാണ് നിന്‍റെ വര്‍ത്തമാന കാലം, നീ എന്‍റെതാണ് നിന്നെ ഞാന്‍ ആര്‍ക്കും കൊടുക്കില്ല അയാളുടെ കരവലയത്തില്‍ നിന്നും രക്ഷ പെടാന്‍ ഞാനവുന്നത് ശ്രമിച്ചു പക്ഷെ എനിക്കതു കഴിഞ്ഞില്ല ..ഭയം എന്‍റെ സിരകളില്‍ ഒരു പുഴ പോലെ ആര്‍തിരംബി ..ഞാന്‍ കുതറിയോടി പക്ഷെ അയാളുടെ നിഴലുകള്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു,എന്‍റെ ഓര്‍മകളുടെ നയ് ര്യന്‍ത്യര്യം ഇടമുറിഞ്ഞു തുടങ്ങിയതിനാല്‍ ഞ്യാന്‍ അയാളെ മറന്നു തുടങ്ങ്ങി .എനിക്ക് സുബോദം വന്നപ്പോള്‍ പ്രതീക്ഷയുടെ കനിവൂറുന്ന കണ്ണുകളുമായി അതാ ആ മൂന്നാമന്‍ എന്‍റെ മുന്‍പില്‍ നില്‍ക്കുന്നു ..ജീവിതത്തിനും മരണത്തിനുമിടയില്‍ ഇട്ടിരിക്കുന്ന ഒരു നൂല്‍ പാലത്തിളുടെ ഞ്യാന്‍ അയ്യാളുടെ കയ്യില്‍ പിടിച്ചു നടന്നു..നിനക്ക് ഭയ മുണ്ടോ എന്ന അയ്യാളുടെ ചോദ്യം എന്നെ വല്ലതെ അമ്പരപ്പിച്ചു !! അതേ എനിക്ക് ഭയമാണ് എന്‍റെ ദേഹവും ആത്മാവും നിറഞ്ഞു നില്‍ക്കുന്നതു ഭയമെന്ന ആ വികാരം മാത്രം ആണ്..കടുത്ത ചായക്കുട്ടുകള്‍ ,വായുവില്‍ സഞ്ചരിച്ചു എന്‍റെ നേര്‍ക്ക്‌ നടന്നു വരുന്ന മുഖം നഷ്ട്ടപെട്ട രൂപങ്ങള്‍, ഒരു അശരീരി പോലെ എന്നോട് സംസാരിക്കുന്ന നിര്‍വികാര മായ ശബ്ദങ്ങള്‍! എന്‍റെ തലക്കുള്ളില്‍ കൂടം വച്ചടി ക്കുന്നപോലുള്ള മാന്ത്രിക ദ്വംസനങ്ങള്‍! എനിക്ക്ക ചുറ്റും കല പില വച്ച് പറക്കുന്ന കറുത്ത ചിറകുള്ള ആ പക്ഷികള്‍ ,അവരുടെ കൂര്‍ത്ത ചുണ്ടുകള്‍ നീണ്ടുവരുന്നത്‌ എന്‍റെ ഹൃദയം കൊത്തിപ്പരിക്കുവനാണ്.. എനിക്ക് ഭയമാണ് ..എനിക്കെല്ലാതിനെയും ഭയമാണ് .. ഞ്യാന്‍ അലറി കരഞ്ഞു കൊണ്ട് പറഞ്ഞു ..അയാളോടൊപ്പം അങ്ങനെ നടക്കുന്നതിനിടയില്‍ ഞാന്‍ ഒരുപാട് പരിചിത മുഖങ്ങളെ കണ്ടു, എന്നെ സഹതാപത്തോടെ , ആര്‍ദ്രതയോടെ ,നോക്കുന്ന മിഴികളും, എനിക്ക് അയിത്തം കല്‍പ്പിച്ചു അകന്നു വെറുപ്പോടെ മുഖം തിരിക്കുന്നവരും ,അക്കൂട്ടത്തില്‍ എന്നെ സ്നേഹിക്കുന്നവരുണ്ടോ എന്ന് ഞ്യാന്‍ വെറുതേ പരതി ,ആരോ ഒരാള്‍ ഒരു അപരിചിതനെപ്പോലെ എന്നെ നോക്കി പരിഹസിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് അയാളുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കാന്‍ തോന്നി ..എനിക്ക് ചുറ്റും ഉയര്‍ന്ന കൂകി വിളികള്‍ അവഗണിക്കാന്‍ അയാള്‍ എന്നോട് ആവശ്യപ്പെട്ടു.എനിക്ക് കഴിയില്ല എന്നറിയമായിരിന്നിട്ടും ഞാന്‍ വെറുതേ ഒന്ന് ശ്രമിച്ചു നോക്കി. ഇപ്പോള്‍ ഞ്യാന്‍ കേള്‍ക്കുന്നത് പ്രണവ മന്ത്ര ദ്വനികള്‍ മാത്രം, എന്‍റെ കാതുകളില്‍ മൂളിക്കൊണ്ടിരുന്ന ആ ശബ്ദം മരിച്ചുപോയിരിക്കുന്നു, എന്‍റെ ചുറ്റും ചിറകടിച്ച പക്ഷികള്‍ എവിടെക്കോ പറന്നിരിക്കാം,വെളുത്ത പ്രഭാതങ്ങള്‍ ,വെള്ളിവെളിച്ചങ്ങള്‍, എന്നെ പേടിപ്പിചിരുന്ന വെളിച്ചപ്പടുകളെയും മുഖം നഷ്ട്ടപെട്ട രൂപങ്ങളെയും അയാള്‍ അകറ്റി ഓടിച്ചിരുന്നു, പിന്നെയും അയാള്‍ എന്നോട് ചോദിച്ചു നിനക്ക് ഭയമുണ്ടോ ? എന്‍റെ കണ്ണുകളിലെ ദീപ്തതയെ കണ്ടു അയാളുടെ മനസു നിറഞ്ഞു..നിനക്ക് ചുറ്റും സ്വാതന്ത്ര്യത്തിന്റെ വെള്ളരിപ്രാവുകള്‍ പറന്നു കളിക്കട്ടെ ! എന്‍റെ നെറുകയില്‍ കയ് വച്ച് അയാള്‍ പറഞ്ഞപ്പോള്‍ ഞ്യാന്‍ ഒരുപാട് സന്തോഷിച്ചു !എന്‍റെ മനസു ഒരു പഞ്ഞികെട്ടുപോലെ പറന്നു നടന്നു, ഞ്യാന്‍ സൂക്ഷിച്ചു നോക്കി എന്‍റെ കാലുകളെ ബന്ധിച്ചിരുന്ന ചങ്ങലകന്നികള്‍ അഴിഞ്ഞുപോയിരിക്കുന്നു എന്‍റെ കയ് വിലങ്ങുകളും..നിങ്ങള്‍ ആരാണ് എന്‍റെ ചോദ്യം അയാള്‍ അവഗണിച്ചു പക്ഷെ ഞാന്‍ പിന്നെയും ആ ചോദ്യം ആവര്‍ത്തിച്ചതിനാല്‍ അയാള്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു നീ ഇനി ഒരിക്കലും വരില്ലെന്ന് പറഞ്ഞു ,കാത്തിരിക്കാത്ത നിന്‍റെ ആ ഭാവികാലം ആണ് ഞ്യാന്‍! നീ വിളികാത്ത നിന്‍റെ അതിഥി !
ഈ മൌനം എന്നെ കൊത്തി നുറുക്കുന്നു -ഇന്നു പുലരിയില്‍ ചിരിച്ചു മാഞ്ഞ വെയിലിനെ കാത്തു പകലിന്റെ കണ്ണ് തളര്‍ന്നു - പിന്നെ വ്യ്കിട്ടു പെയ്ത മഴ എന്റെ സ്വപ്നങ്ങളെ നനച്ചപ്പോള്‍ ഞ്യാന്‍ സങ്കടപെട്ടു .. ഇന്നു നീ വരില്ലെന്നോര്‍ത്തു വെറുതേ സങ്കടപ്പെട്ടു
ഒരു നീര്‍ കണം എന്‍റെ കണ്ണിനെ ചുംബിച്ചു - വേദനിക്കുന്നുണ്ട്‌ എന്‍റെ മനസ്- ഒരു നെരിപ്പോട് പോലെ എരിയുന്നുണ്ട്‌ - ഒരു ഇളം തെന്നലിനു വേണ്ടി ഞ്യാന്‍ കൊതിച്ചു - പക്ഷെ അത് എന്‍റെ വ്യാമോഹം മാത്രം ആയിരുന്നു .. ആരും അറിയാതെ പോയ എന്‍റെ ഒരു വെറും വ്യാമോഹം !
ഇതു ഒരു കഥ ആണ് ഇന്ന് ലോകത്തിന്റെ ഏതൊക്കെയോ കോണില്‍ കുറെ നഷ്ട്ട ബോധങ്ങളും , മധുരം നഷ്ട്ടമായ കുറെജീവിതങ്ങളെയും കുറിച്ചോര്‍ത്തു വേവലാതി പെടുന്ന, കളിയങ്ങണങ്ങള്‍ നഷ്ട്ടപെട്ടതോര്‍ത്തു കരയുകയും ചെയ്യുന്ന കുറച്ചു മനസുകളുടെ കഥ... ബാല്യങ്ങള്‍ ഓടിതിമിര്‍ക്കുന്ന, പ്രണയം തളിര്‍ നാംബിടുന്ന, ..കൌമാര കുതുഹലതകള്‍ മതി മറന്നു പൊട്ടി ചിരിക്കുന്ന, കഷ്ട്ടപാടിന്റെയും, വേദനകളുടെയും, വിശപ്പിന്റെയും കര്‍ക്കിടകങ്ങള്‍ കലി തുള്ളി പെയ്തു മറഞ്ഞ എന്റെ ഓര്‍മകളുടെ തിരുമുറ്റം ! ഇവിടെ ഞ്യാന്‍ ഒരു കുടന്ന പൂക്കള്‍ വക്കുകയാണ് , എന്നെ സ്നേഹിക്കുകയും , എന്റെ കൂടെ നില്‍ക്കുകയും , അക്ഷര നന്മകള്‍ നെറുകയില്‍ തൊട്ടു അനുഗ്രഹിച്ചു വിടുകയും ചെയ്ത എന്റെ കാണപെട്ട ദൈവങ്ങളുടെ മുന്‍പില്‍ , എന്റെ പ്രിയപ്പെട്ട ഗുരുക്കാന്‍ മാരുടെ മുന്‍പില്‍.. എന്റെ സ്നേഹത്തിന്റെ ഒരു കുടന്ന പൂക്കള്‍!


                                                           ചപലത 


അപക്ക്വുമായ മനസിന്‍റെ തോന്നലെന്നു നീ പറഞ്ഞ -
ആ ചപല വികാരത്തിനെയാണ് ഞ്യാന്‍ സ്നേഹമെന്ന് പേരിട്ടു വിളിച്ചത് -
അതില്‍ നിറഞ്ഞു നിന്ന എന്‍റെ കണ്ണ് നീര്‍ത്തുള്ളികലെയാണ് നീ 
ബലഹീനതയെന്നു പറഞ്ഞു -പരിഹസിച്ചു ചിരിച്ചത് !- 
നീ ചവിട്ടി അരച്ച ആ സ്വപ്‌നങ്ങള്‍ ആണ് ഞ്യാനിപ്പോളും കാത്തു സൂക്ഷിക്കുന്നത് -
നീ തലോടി ഉണര്‍ത്തിയ ആ മോഹങ്ങള്‍ ആണ് എന്നെ ഇപ്പോളും ജീവിപ്പിക്കുന്നത്‌ -
ഒരിക്കലും നിന്റെ വഴികളില്‍ നിഴല്‍വീഴ്ത്താതിരിക്കാന്‍ ഞ്യാന്‍ ശ്രമിക്കുമ്പോളും -
വഴിതെറ്റി അലയുന്ന എന്‍റെ ഓര്‍മകള്‍ വീണ്ടും എത്തുന്നത് നിന്‍റെ ജാലക പടിയില്‍ തന്നെ!
ഇടക്ക് എപ്പോളോ എന്‍റെ കണ്ണില്‍ കുത്തിയ വെയിലിനും ,മൃദുല വികാരങ്ങളെ നനച്ചു പെയ്തു പോയ മഴക്കും
ഇണ കുരുവികളെ പ്പോലെ കുറുകി, ചിറകുരുമിയിരുന്ന വൈകുന്നെരങ്ങള്‍ക്കും പറയാനുണ്ടായിരുന്നത്-
നീ കാണാതെ പോയ, നീ അറിയാന്‍ ശ്രമിക്കാത്ത എന്‍റെ മനസിനെക്കുറിച്ചായിരുന്നു -
നീ പറയാന്‍ ബാക്കി വച്ച പ്രണയ കഥകളെ ക്കുറിച്ചായിരുന്നു-
എന്‍റെ പരിഭവ വാതില്‍ ഇപ്പോള്‍ ഈ പകലിന്‍റെ നേരെ അടക്കാനുള്ള സമയമായി -
കാരണം രാത്രി നീ വരികയല്ലേ വീണ്ടും എന്‍റെ കൂട്ടില്‍ ചേക്കേറാന്‍?-
കരയില്ല ഞ്യാനിനി, ഒരുപക്ഷെ ആ കണ്ണുനീര്‍ നിന്‍റെ ഹൃദയത്തെ നീറ്റിയാലോ
എന്ന വ്യസനവുമായി...
കരയില്ല ഞ്യാന്‍ ഇനി ഒരിക്കലും കാലം മായ്ച്ചു കളഞ്ഞ എന്‍റെ സ്വപ്നങ്ങളെയോര്‍ത്തു-
ഇനി ഞ്യാനും നീയും കൂട്ടി മുട്ടാത്ത ഭൂമിയുടെ രണ്ടു ദ്രുവങ്ങള്‍ ആയി മാറിഇരുന്നുവെങ്കില്‍ !
കിതച്ചു പിടയുന്ന ഒരു പിടി ഓര്‍മ കളുമായി ഇനി നമ്മള്‍ ഒരിക്കലും കണ്ടു മുട്ടാതിരുന്നെങ്കില്‍ !
മാറിയ നഗര മുഖം

മനസ് പണയം വച്ച് നേടിയ കാശിനു -
ഞ്യാന്‍ വാങ്ങി നല്ലൊരു കറുത്ത കണ്ണട-
അത് വച്ച് ഞ്യാന്‍ കണ്ട കാഴ്ചകള്‍!!!!
ഉടല്‍ നഷ്ട്ടപ്പെട്ട ഒരു ശരീരം !
ശീല നഷ്ട്ടപ്പെട്ട ഒരു പെണ്ണ് !
ഒട്ടിയ വയറുമായി എനിക്ക് നേരെ കയ് നീട്ടുന്ന ഒരു തെണ്ടി ചെറുക്കന്‍ !
ചുമച്ചും കുരച്ചും പാത വക്കില്‍ നീട്ടി തുപ്പിയിരിക്കുന്ന ചില വാര്‍ദ്ധക്ക്യങ്ങള്‍!
പുലഭ്യം പറഞ്ഞും ,ആടിയും, രസിച്ചും ,മൂട സ്വര്‍ഗത്തില്‍ രാത്രി പകലാക്കുന്ന മദ്യപാനികള്‍ ..
നഗരത്തിന്‍റെ മുഖം മാറി ... ചോരയുടെ മണം, ചീഞ്ഞളിഞ്ഞ ഓടയില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധം ...
ചുറ്റിനും രക്ത ദാഹികളായ കൊതുകുകള്‍ !
ഇരുട്ടിലെവിടെയോ മൂര്ച്ചകൂടി ഒരുക്കുന്ന ഒരു വാളിന്‍റെ വായ്ത്തല മിന്നി മറഞ്ഞു ...
നഗരത്തിന്‍റെ മുഖം മാറി ...!
എവിടെയോ ഒരു മുധ്രവാക്യത്തിന്റെ അലയൊലി ..
പല വര്‍ണ്ണ കൊടികള്‍ അണികള്‍ക്ക് മാത്രം നിറം ഒന്ന് ...മനുഷ്യന്റെ നിറം ...
അണികള്‍ ഒഴുക്കുന്ന ചോരക്കും ഒരു നിറം ,ചുവപ്പ് നിറം !
പെരുകി ഒഴുകുന്ന പണം!
അത് കൊടുത്തു വാങ്ങിയ സ്ഥാനമാനങ്ങള്‍ !
കൂലി തല്ലുകാര്‍ !
മതം, മരവിച്ച മനസിന്‍റെ കണ്ണാടി പോലെ തിളക്കം നഷ്ട്ടപ്പെട്ടു -വിശ്വാസങ്ങളെ ചീത്ത വിളിക്കുന്നു !
ആരാണ് വിശ്വാസി ,ആരാണ് അവിശ്വാസി ?..
അമ്മയെ വിറ്റു- വൃദ്ധ സദനത്തിന്‍ കടത്തിണ്ണയില്‍,മുപ്പതു വെള്ളികാശിനു-
പെങ്ങളെ കൂട്ടികൊടുത്തു അതും മുപ്പതു വെള്ളികാശിനു ...
സ്വയം വ്യഭിചരിച്ചു, ആ മുപ്പതു വെള്ളികാശും കൈവിട്ടുകളഞ്ഞു !
സ്നേഹം വറ്റിയ കണ്ണുകളുള്ള കുരുന്നു ജീവനെ- അടക്കം ചെയ്തു ..
ഒരു ചെറിയ ശവപ്പെട്ടിയില്‍!!
ചുറ്റും പൂക്കളില്ല ! ശവമാടത്തിന്റെ പ്രതാപങ്ങള്‍ ഒന്നും ഇല്ല ...
നിശ്ചലത! നിശ്ചലത! തെരുവ് പട്ടികള്‍ക്ക് പോലും മൌനം !
ഈ മൌനത്തെയാണ് ഞ്യാന്‍ വെറുക്കുന്നത്,
നഗരത്തിന്റെ മൌനം വരാന്‍ പോകുന്ന വലിയ ഒരു ആപത്തിന്റെ മുന്നോടി അത്രേ !
എന്‍റെ കണ്ണട ഞ്യാനിവിടെ ഊരി എറിയുന്നു ...
ഇനിയും ഈ കാഴ്ചകള്‍!! എനിക്ക് മരണ തുല്യം !
സ്നേഹം അല്ലെങ്കില്‍ പ്രണയം ?അതെന്താണ് ?..ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം പോലെ ഒന്ന്-
തുല്യവും ,വിപരീതവും ആയ ഭലം ഉളവാക്കുന്ന ഒരു ശക്തി -അല്ലെങ്കില്‍ ഒരു പ്രതിഭാസം !-
അതിനിടക്ക് വിട്ടു പോയ ചില വാക്കുകള്‍!! ,കാമവും ,ആസക്തിയും,അഭിനിവേശവും ,പ്രാപിക്കാനുള്ള 
അദമ്യമായ ആഗ്രഹവും ,പിന്നെ പരസ്പരം നഷ്ട്ടപെടുമ്പോള്‍ ഉള്ള വേദനയും -അതിനു പറയുന്ന പേര് വിരഹം !
അങ്ങനെ ഒറ്റവാക്ക് ചിതറി തെറിച്ചുണ്ടാവുന്ന ഒരു മനോഹരമായ മനസിന്‍റെ ആസ്വാദനം !അതല്ലേ ഈ പ്രണയം ?
 അപരിചിതന്‍  


ആ പാതവക്കത്തു നിന്ന് കരഞ്ഞ പെണ്‍കുട്ടി ആയിരുന്നു - ഇപ്പോള്‍ എന്‍റെ മനസ്സില്‍ .. 
അവളുടെ കണ്ണുനീര്‍ പറഞ്ഞ ചെറിയ ഒരു കഥയും ,
ഇരുട്ടു വീഴുന്നതിനു മുന്‍പ് തിരിച്ചെത്താം -
എന്ന് കരുതിയാണ് അവള്‍ വീട്ടില്‍ നിന്നും പോന്നത് -
ഇടവഴി കടക്കുന്നവരെ അച്ച്നുണ്ടായിരുന്നു കൂട്ടിനു - 
അനിയന്‍ വന്നു തിരികെ വിളിക്കും എന്ന് പറഞ്ഞിരുന്നു-
തനിച്ചു ഇതാധ്യമായിട്ടാണ് സന്ധ്യ മയങ്ങിയ നേരത്ത് അവള്‍ പുറത്തിറങ്ങുന്നത് ..
എന്നോടൊപ്പം വരുന്നോ എന്ന് ഞ്യാന്‍ ചോദിച്ചു ..
പേടിച്ചരണ്ട മിഴികളോടെ അവള്‍ പറഞ്ഞു -ഇല്ല, നിങ്ങള്‍ ഒരു അന്യ പുരുഷനല്ലേ ?-
എനിക്ക് നിങ്ങളെ എങ്ങനറിയാം? തീര്‍ത്തും ഒരപരിചിതന്‍--!
രണ്ടു മനുഷ്യര്‍ -അവര്‍ പരസ്പരം ഒന്ന് ഉരിയാടി കഴിഞ്ഞാല്‍ തീരുന്ന ഒന്നാണ് അപരിചിതത്വം എന്ന് ഞ്യാന്‍
വിശ്വസിച്ചിരുന്നു ..പക്ഷെ അതല്ല എന്ന് അവള്‍ പറഞ്ഞപ്പോള്‍ എനിക്ക് തോന്നി -
അവളുടെ നിഷ്കളങ്കത എന്നെ വല്ലതെ സന്തോഷിപ്പിച്ചു -വേട്ടക്കാരന്റെ കെണിയില്‍ അകപെട്ട
ഒരു മാന്‍പേടയെ പോലെ ഉള്ള അവളുടെ നില്‍പ്പ് കണ്ടപ്പോള്‍ -
ഞ്യാന്‍ അവളെ അനുതാപത്തോടെ ഒന്ന് നോക്കി -
അവളുടെ കണ്ണിലെ നീര്‍ തിളക്കം കാരണം എന്‍റെ നോട്ടത്തിന്റെ അര്‍ത്ഥവും ,വ്യാപ്തിയും -മനസ്സിലായോ എന്ന് ഞ്യാന്‍ സംശയിച്ചു -
ഞ്യാന്‍ കുഞ്ഞെയെന്നു മൃദുവായി അവളെ വിളിച്ചു -
പ്രണയവും ,ആസക്തിയും ഇല്ലാത്ത ആ വിളി അവളില്‍ അമ്പരപ്പും നിറക്കുന്നതും പിന്നെ അതോരാശ്വാസമാവുന്നതും ഞ്യാന്‍ കണ്ടു
വരൂ നമുക്ക് നടക്കാം നേരം വീണ്ടും വയ്കുന്നു ,ഇരുട്ടിനു കട്ടി കൂടി ,കൂടി വരുന്നു -
നിന്റെ വീടിലേക്കുള്ള വഴി എനിക്ക് കാണിച്ചു തരിക ഞ്യാന്‍ നിന്നെ അനുഗമിക്കാം
അവള്‍ നടന്ന വഴിയെ അയാള്‍ പിന്‍തുടര്‍ന്നു -
അവളുടെ കൂടെ നടക്കുന്ന അപരിചിതന്‍ അവളുടെ അച്ഛനോ ,ആങ്ങളയോ അല്ല ,വെറും ഒരു വഴി പോക്കന്‍ -
പക്ഷെ ഇപ്പോള്‍ ഞ്യാന്‍ അവള്‍ക്കും ,അവള്‍ എനിക്കും പരിചിതരായി -ഒരു വാക്കില്‍ അതുണ്ടാക്കിയ വിശ്വാസത്തില്‍ !
വീടിനടുത്തെത്തിയപ്പോള്‍ അനിയന്‍ ഓടിയെത്തി ക്ഷമാപണം നടത്തി -
എനിക്ക് നേരെ ഒരു മന്ധ ഹാസം എറിഞ്ഞു അവള്‍ നടന്നകലുന്നത് -നിര്‍ന്നിമേഷനായി ഞ്യാന്‍ നോക്കി നിന്നു-
അപ്പോള്‍ ഞ്യാന്‍ കരുതിയതാണ് ശരി -
അപരിചിതന്‍ ഒരു വാക്കിനാല്‍ പരിചിതന്‍ ആകും എന്ന് ...ആണോ ..? ആവോ ..!എനിക്കതും അറിയില്ല !
നഷ്ട്ടം


നഷ്ട്ടം!എനിക്കും ,നിനക്കും ഒരുപോലെ - 
അല്‍പ്പം നീരസം !അല്‍പ്പം വേദന ,അല്‍പ്പം ദേഷ്യം ,അല്‍പ്പം വിരഹം !
അതിനും തുല്യത !-
പങ്കിടാനാവാത്ത ഒന്നുണ്ട് ! വെറുപ്പ്‌ -കാരണം അത് നമുക്കിടയില്‍ ഇല്ലായിരുന്നു!
മനസ് പിടയുമ്പോള്‍ ആദ്യം ഓര്‍ക്കുന്നത് -
ഓടിയെത്തണം എന്ന് കൊതിക്കുന്നത് -
ഒന്ന് മിണ്ടിയെങ്കില്‍ എന്ന് ആഗ്രഹിക്കുന്നത് -അതിനും തുല്യത ഉണ്ടായിരുന്നു - 
നിമിഷങ്ങള്‍, മണിക്കൂര്കളായും ,പിന്നെ ദിവസങ്ങള്‍ ആയും പരിണമിക്കുമ്പോള്‍-
എന്നില്‍ കൊഴിഞ്ഞു വീഴുന്ന നിശ്വാസങ്ങള്‍ക്ക് നിന്റെ ഗന്ധമുണ്ട് ! 
നിന്റെ സാമി പ്യത്തിന്റെ സുഹശീതളിമയും !
അമര്‍ത്യ ..


ഞ്യാന്‍ കാത്തിരിക്കും ഒരു ജന്മത്തിനു !
നിയെന്റെയുള്ളില്‍ വാക്കായി വന്നു പിറക്കാന്‍ ,
വളരുന്ന ചിറകായ് ,
കത്തുന്ന നോവായി കാലത്തിന്റെ കവിതയായി 
എന്റെ ഗര്‍ഭ പാത്രത്തില്‍ നീ വന്നു പിറക്കുക ,
അന്ന് എരിയുന്ന ചിന്തകളുടെ സ്വധൂട്ടി നിന്നെ ഞ്യാന്‍ വളര്‍ത്തും, 
വാഗ്ദേവി നിന്റെ തോഴിയാവും , 
സങ്കടങ്ങള്‍ക്ക് മേല്‍ അന്ന് നീ പുഞ്ചിരിക്കും , 
നിന്റെ കണ്ണുകളിലെ ആര്‍ദ്രത ജനതകളിലെക്കൊഴുകും 
അങ്ങനെ നീ എന്റെ ഈറ്റ് നോവിനു പ്രയചിത്തം ചെയ്യും , 
എന്നെ കടലുപോലെ സ്നേഹിക്കും 
അങ്ങനെ ഞ്യാന്‍ നിന്നെ എന്റെ മകളെന്നു നാമകരണം ചെയ്യും.. 
നീ മരണമില്ലാത്തവളാകും.. !അതായിരിക്കും നിന്‍റെ  പേര്!
 ജനി മൃധി 
കാറ്റായും, മഴയായും നീ എന്നിലേക്ക്‌ പെയ്തിറങ്ങുക - 
എന്റെ ചോര പൊടിക്കുന്ന ഹൃദയം 
നിന്റെ കൈകുമ്പിളില്‍ വാരിയെടുത്ത് 
നിന്റെ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുക! 
അതിന്റെ ഓരോ തുടിപ്പുകളിലും , 
ഓരോ പിടച്ചിലിലും നിന്നെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ തുന്നിച്ചേര്‍ത്തു വച്ചിട്ടുണ്ട് , 
അവ കണ്ടു മാഞ്ഞ വിനാഴികകള്‍ എഴുതി വച്ചിട്ടുണ്ട്..
കുത്തി നോവിച്ച മുള്ളുകളും , പൊലിഞ്ഞു പോയ മോഹങ്ങളും കൂട്ടിവചിട്ടുണ്ട് ,
 ഒരു നിമിഷത്തിന്റെ ചപലത വരുത്തിയ വൈകല്ല്യം 
ഒരു ജന്മം കൊണ്ട് മായ്ച്ചു കളഞ്ഞു നീ ഒന്ന് മെനയണം 
നല്ല മാംസളവും , മൃദുലവും ആയ മറ്റൊരു ഹൃദയം! 
വാളിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്കാം 
അസ്ത്രം തറക്കുമ്പോള്‍ ചോര ചെനക്കാത്ത ,
കണ്ണ് നീര് ജനിക്കാത്ത , ഒരു കവി ഹൃദയം!


സുഭ്രഭാതം 
നല്ല ഒരുപ്രഭാതം നിനക്ക് സമ്മാനിക്കാന്‍ 
ഞ്യാന്‍ കാറ്റിന്റെ കൈകളില്‍ സൂര്യന് ഒരു ദൂത് നല്‍കിയിട്ടുണ്ട് ,
 കണ്ണില്‍ കത്തുന്ന ആത്മ വിശ്വാസത്തിന്റെ ചൂട് നല്‍കി 
ഇന്നിന്റെ സ്വപ്നങ്ങളെ വളര്‍ത്തുക ,
ഇന്നലകളെ ആ ഇടവഴിയില്‍ നിഷ്കരുണം ഉപേക്ഷിക്കുക, 
കാരണം അവരാണ് നിന്റെ മാര്‍ഗ്ഗങ്ങളില്‍ 
ഇരുളിന്റെ നിഴല്‍ വീഴ്ത്തിയവര്‍ .... അവരോടു കാലം പൊറുക്കട്ടെ !