വെള്ളരിപ്പ്രാവിനു
സ്നേഹ സന്ധേശമോതും മൊഴികളില്‍ -
ക്ലാവ് പിടിച്ച ചെമ്പിന്‍റെ ശകലങ്ങള്‍ -
ആര്‍ത്തി യോടഅന്നം വിഴുങ്ങുന്ന കയ്കളില്‍ -
വിലങ്ങണി യിക്കാന്‍ വെമ്പുന്ന മനസുകള്‍ -
ഖോര പ്രസംഗങ്ങള്‍ വര്‍ഷിച്ചു നീതി കേഴും മനസിനെ മുറിച്ചിടാന്‍-
തീരെയില്ല മടിയിതാര്‍ക്കുമേ -
ആര് മരിച്ചാലും പണമിത് പെരുക്കണം ഒരു പ്രളയം പോല്‍ -
സ്ഥാനമാനങ്ങള്‍, പേരും,പെരുമയും ,കൂട്ടണം ,
പിന്നെയോ നാട് ഭരിക്കുന്ന,നാല ആളറിയുന്ന നായകന്‍ ആയി വിലസണം ഭൂമിയില്‍ -
നേര് പഠിപ്പിക്കും നാവുകള്‍ തന്നെയി നെറികേടു കാട്ടുന്നതെന്തിനാവോ?
ക്രിസ്തു പഠിപ്പിച്ചു സേന്ഹിക്കുവാന്‍ നിര്‍ലോഭം, പക്ഷെ ക്രിസ്ത്യാനി എന്നൊരു പേര് മാത്രം -
മതവും മനുഷ്യനും മൌലിക വാദിയും മനുഷ്യത്വം ഇല്ലാത്ത പേക്കൊമാരങ്ങളും!
സാന്ത്വനം നല്‍കും കരങ്ങളില്‍ കാര്‍ക്കിച്ചു തുപ്പിന്ന കാര്‍ക്കോടകന്മാരും
ഒന്നറിയുക നാളെ നീയും വ്രണപ്പെട്ടിരിക്കുംപോള്‍ , കഴുകുവാന്‍ ,കെട്ടുവാന്‍ നന്മ തന്‍ ചിരിയുമായ്
വരുന്നിതിവര്‍ മാത്രം,
നിങ്ങള്‍ കൊടുത്ത കാലനകളില്‍ തുടിക്കുന്ന ജീവന്റെ സ്നേഹം പകരുന്ന സോധരര്‍
കുന്നു കൂട്ടുക ,കൊന്നൊടുക്കുക ,പെരക്ക് മീതെ നില്‍ക്കും പൊന്നും കായ്ക്കുന്ന മരങ്ങള്‍ ഒക്കെ-
മുറിച്ചു മാറ്റുക,
വഴിമുടക്കുന്ന ദരിദ്ര്യവാസിയാം നേഴ്സ് മാരെ വക വരുത്തുക!
നാളെ ഉച്ചത്തില്‍ അലറി പറയുക,സ്നേഹമാണ് എന്‍റെ ഭാഷയെന്നോതുക !
ഒരുമ വേണം നമുക്കൊരുമ വേണം -
പണപ്പിരിവുകള്‍, സംഭാവനകള്‍ , ഭണ്ടാരക്കുറ്റികള്‍ നിറഞ്ഞിടട്ടെ!!
യജമാന നന്റെ മേശക്കു കീഴില്‍ വീഴുന്ന നുറുക്കിനായ്-
കേഴുന്ന പാവങ്ങള്‍ നേഴ്സ് മാര്‍ക്ക് നീതി കൊടുക്കവാന്‍ നിങ്ങള്‍ക്കാവതില്ലേ ?
എന്തിനി തിരുവസ്ത്രം മറആക്കി വിതക്കുന്നു പാപത്തിന്‍ വിത്തുകള്‍?
കൊയ്യുവാന്‍ നിങ്ങള്‍ക്കൊരു കാലമുണ്ടെന്ന തിരിച്ചറിവെങ്കിലും ഉണ്ടായിടട്ടെ
No comments:
Post a Comment