ആ! ഇതെന്താണ് ?...ആവോ എനിക്കും അറിയില്ല ..
അവളുടെ മൂകുത്തിയിലെ വെള്ളകല്ലുകള്‍ എന്നെ നോക്കി മന്ദ ഹസിക്കുന്നുണ്ടായിരുന്നു -
എന്നെ ദഹിപ്പിക്കും രൌദ്രം കടം കൊണ്ട് -
തന്നവള്‍ തെല്ലു മനോഹരമാം പുഞ്ചിരി
വിടര്‍ന്ന കണ്ണുകളില്‍ വിരിഞ്ഞ പ്രണ യത്തെയ്,നുകുര്‍ന്നു ഞ്യാന്‍ മൂകം നിറഞ്ഞ മനസുമായ് -
പിരിയുവാന്‍ വയ്യ നിന്‍ കാന്തിക വലയം തീര്‍ക്കും -മാസ്മര പ്രപഞ്ചത്തില്‍ നിന്നും മെന്‍ കാമിനി -
അടര്‍ന്നു വീഴുവാന്‍ വയ്യാത്ത കിനാക്കണം അള്ളിപ്പിടിക്കുന്നുവെന്‍ നെഞ്ഞിലായ്
മന്ജുളം-
ഹരിതമാം നിന്‍ മേനിയില്‍ തീര്‍ത്തചന്ദനം മണക്കുമി കാവ്യ ശില്‍പ്പങ്ങള്‍!
നിറ യൌവ്വനത്തിന്റെ പുലരിതുടിപ്പുകള്‍,എന്നെ മതോന്മാത്തനാക്കുന്ന ലാസ്യ ലാവണ്യ തിന്‍ അങ്കന ഭാഷകള്‍!
ശ്രങ്ങാരി! നീ നിന്‍ തേന്‍ മൊഴിക്കുള്ളില്‍ മറക്കുന്ന കാഞ്ഞിരം പോലത്തെ സത്യത്തെ
ഭയന്ന് ഞ്യാന്‍ ഓടി ഒളിക്കട്ടെ നിന്‍ മാറിടത്തി ലായ്
-
അന്തിക്കഭയം തേടി യലഞ്ഞു ഞാന്‍ എത്തി യതാണ് നിന്‍ പാണി ഗ്രഹത്തില്‍ !
ഇനി അത്താഴ മുണ്ട് മടങ്ങിടാം!
പരിചയത്തിന്റെ പരിഭവ നുറുങ്ങുകള്‍!,സ്നേഹത്തിന്റെ അക്ഷരകൂട്ടങ്ങള്‍!
അനിവാര്യംമായ മാംസ ദ്വാര തീര്‍ത്ത ലയന കാമന മോഹഭംഗംങ്ങള്‍!
ഇണ ചേരുവാന്‍ വെമ്പുന്ന നഷ്ട്ട സ്വപ്നത്തിന്‍റെ തായ് വേരറുത്തു ഞാന്‍
യാത്ര ചോദിക്കുന്നു,
ഒരു ചുംബനത്തിന്റെ ചൂടും,ചുരുമായ് -
ഇനിയൊരു കൂടി കാഴ്ച ഉണ്ടെന്നും, ഇനിയൊരു വേള നാമോന്നാകുമെന്നും-
ഓര്‍ത്തു, ഓര്‍ത്തു ഞാന്‍ വിട ചൊല്ലട്ടെ നിന്റെ മൌനാനു രാഗത്തിന്‍ തീച്ചൂളയില്‍ വെന്തു മരിക്കട്ടെ !
അരുതാത്ത വിത്തുകള്‍ പാകി മുളപ്പിച്ചാല്‍,
അത് നമ്മെ വീണ്ടും കൊയ്ത്തു കാരാക്കിടും!
അതിര്‍ വരംബില്ലാത്ത പാട ത്തു വീണ്ടും നാം -
കെട്ടണം വേറെ പല പ്രച്ഛന്ന വേഷങ്ങള്‍ !
പ്രായം കഴിഞ്ഞു പോയ്, പണ്ടതെയ്ധീരനാം സേനാനിയല്ല ഞ്യാനിപ്പോള്‍!
നിനക്കും എനിക്കും ഇനിയൊരു ജന്മത്തു കാത്തിരിക്കാന്‍ നല്ലരോര്‍മ മാത്രം!
എന്റെയും നിന്റെയും നിഴലാടി മാഞ്ഞ നിറപ്പകിട്ടര്‍ന്നൊരു രാവ് മാത്രം -
No comments:
Post a Comment