Sunday, 22 July 2012
ചപലത
അപക്ക്വുമായ മനസിന്‍റെ തോന്നലെന്നു നീ പറഞ്ഞ -
ആ ചപല വികാരത്തിനെയാണ് ഞ്യാന്‍ സ്നേഹമെന്ന് പേരിട്ടു വിളിച്ചത് -
അതില്‍ നിറഞ്ഞു നിന്ന എന്‍റെ കണ്ണ് നീര്‍ത്തുള്ളികലെയാണ് നീ
ബലഹീനതയെന്നു പറഞ്ഞു -പരിഹസിച്ചു ചിരിച്ചത് !-
നീ ചവിട്ടി അരച്ച ആ സ്വപ്‌നങ്ങള്‍ ആണ് ഞ്യാനിപ്പോളും കാത്തു സൂക്ഷിക്കുന്നത് -
നീ തലോടി ഉണര്‍ത്തിയ ആ മോഹങ്ങള്‍ ആണ് എന്നെ ഇപ്പോളും ജീവിപ്പിക്കുന്നത് -
ഒരിക്കലും നിന്റെ വഴികളില്‍ നിഴല്‍വീഴ്ത്താതിരിക്കാന്‍ ഞ്യാന്‍ ശ്രമിക്കുമ്പോളും -
വഴിതെറ്റി അലയുന്ന എന്‍റെ ഓര്‍മകള്‍ വീണ്ടും എത്തുന്നത് നിന്‍റെ ജാലക പടിയില്‍ തന്നെ!
ഇടക്ക് എപ്പോളോ എന്‍റെ കണ്ണില്‍ കുത്തിയ വെയിലിനും ,മൃദുല വികാരങ്ങളെ നനച്ചു പെയ്തു പോയ മഴക്കും
ഇണ കുരുവികളെ പ്പോലെ കുറുകി, ചിറകുരുമിയിരുന്ന വൈകുന്നെരങ്ങള്‍ക്കും പറയാനുണ്ടായിരുന്നത്-
നീ കാണാതെ പോയ, നീ അറിയാന്‍ ശ്രമിക്കാത്ത എന്‍റെ മനസിനെക്കുറിച്ചായിരുന്നു -
നീ പറയാന്‍ ബാക്കി വച്ച പ്രണയ കഥകളെ ക്കുറിച്ചായിരുന്നു-
എന്‍റെ പരിഭവ വാതില്‍ ഇപ്പോള്‍ ഈ പകലിന്‍റെ നേരെ അടക്കാനുള്ള സമയമായി -
കാരണം രാത്രി നീ വരികയല്ലേ വീണ്ടും എന്‍റെ കൂട്ടില്‍ ചേക്കേറാന്‍?-
കരയില്ല ഞ്യാനിനി, ഒരുപക്ഷെ ആ കണ്ണുനീര്‍ നിന്‍റെ ഹൃദയത്തെ നീറ്റിയാലോ
എന്ന വ്യസനവുമായി...
കരയില്ല ഞ്യാന്‍ ഇനി ഒരിക്കലും കാലം മായ്ച്ചു കളഞ്ഞ എന്‍റെ സ്വപ്നങ്ങളെയോര്‍ത്തു-
ഇനി ഞ്യാനും നീയും കൂട്ടി മുട്ടാത്ത ഭൂമിയുടെ രണ്ടു ദ്രുവങ്ങള്‍ ആയി മാറിഇരുന്നുവെങ്കില്‍ !
കിതച്ചു പിടയുന്ന ഒരു പിടി ഓര്‍മ കളുമായി ഇനി നമ്മള്‍ ഒരിക്കലും കണ്ടു മുട്ടാതിരുന്നെങ്കില്‍ !
Subscribe to:
Post Comments (Atom)
No comments:
Post a Comment