Sunday, 22 July 2012

ഇതു ഒരു കഥ ആണ് ഇന്ന് ലോകത്തിന്റെ ഏതൊക്കെയോ കോണില്‍ കുറെ നഷ്ട്ട ബോധങ്ങളും , മധുരം നഷ്ട്ടമായ കുറെജീവിതങ്ങളെയും കുറിച്ചോര്‍ത്തു വേവലാതി പെടുന്ന, കളിയങ്ങണങ്ങള്‍ നഷ്ട്ടപെട്ടതോര്‍ത്തു കരയുകയും ചെയ്യുന്ന കുറച്ചു മനസുകളുടെ കഥ... ബാല്യങ്ങള്‍ ഓടിതിമിര്‍ക്കുന്ന, പ്രണയം തളിര്‍ നാംബിടുന്ന, ..കൌമാര കുതുഹലതകള്‍ മതി മറന്നു പൊട്ടി ചിരിക്കുന്ന, കഷ്ട്ടപാടിന്റെയും, വേദനകളുടെയും, വിശപ്പിന്റെയും കര്‍ക്കിടകങ്ങള്‍ കലി തുള്ളി പെയ്തു മറഞ്ഞ എന്റെ ഓര്‍മകളുടെ തിരുമുറ്റം ! ഇവിടെ ഞ്യാന്‍ ഒരു കുടന്ന പൂക്കള്‍ വക്കുകയാണ് , എന്നെ സ്നേഹിക്കുകയും , എന്റെ കൂടെ നില്‍ക്കുകയും , അക്ഷര നന്മകള്‍ നെറുകയില്‍ തൊട്ടു അനുഗ്രഹിച്ചു വിടുകയും ചെയ്ത എന്റെ കാണപെട്ട ദൈവങ്ങളുടെ മുന്‍പില്‍ , എന്റെ പ്രിയപ്പെട്ട ഗുരുക്കാന്‍ മാരുടെ മുന്‍പില്‍.. എന്റെ സ്നേഹത്തിന്റെ ഒരു കുടന്ന പൂക്കള്‍!

No comments:

Post a Comment