ഉന്മാദം,,,
ഉന്മാദം,,ചിലപ്പോള്‍ തലയ്ക്കു മേലെ പെയ്തിറങ്ങുന്ന വര്‍ണ്ണങ്ങളുടെ തോരാ മഴ !-
ചിലപ്പോള്‍ മനസിന്‍റെ താള ഗതിയെ മാറ്റി മറിക്കുന്ന
ഓര്‍മ്മകളുടെ പെരുമഴ -
പിന്നെയും ചിലപ്പോള്‍ ഏകാന്തതയുടെ തടവറ തീര്‍ക്കുന്ന ഇടവപ്പാധി-
അതും അല്ലെങ്കില്‍ ശരിക്കും തെറ്റിനും ഇടയില്‍ ഒരു നൂല്‍പ്പാലം തീര്‍ക്കുന്ന ഒരു ചാറ്റല്‍ മഴ..
ഉന്മാദം ,,,പിന്നെടെ എപ്പോളോ മനസില്‍ മഞ്ഞു കോരിയിടുന്ന ഒരു പ്രണയമായ് ഒരു ചിങ്ങമഴ
അവസാനം വെറുപ്പിന്‍ന്റെ യും ,വൈരാഗ്യാതിന്റെയും,കലി തുള്ളലിന്റെയും കാല വര്‍ഷകെടുതി തീര്‍ക്കുന്ന കര്‍ക്കിടക മഴ
നീ ,നിയാണ് ഉണ്മാധിനി!
നിന്റെ കണ്ണില്‍ എരിഞ്ഞു കത്തുന്നതാണ് ഉന്മാദം ...
അതില്‍ കണ്ണ് നീരും,ചിരിയും ,പുഞ്ചിരിയും ,മന്ധ ഹാസവും പിന്നെ അട്ടഹാസങ്ങളും ഉണ്ട് ,,,
ഉന്മാദ മൂര്‍ച്ചയില്‍ ഇവക്കു സ്ഥായിത്തമില്ല എന്ന് മാത്രം ...!!
No comments:
Post a Comment