എന്‍റെ തടിയംപാട്..
എന്‍റെ നാട് വന്ന്യമായ സൌന്ദര്യ മുള്ളവള്‍-
അവളുടെ മിഴികള്‍ക്ക് എന്ത് തിളക്കമെന്നോ?
അവളുടെ ചിരി ഇടുക്കി ഡാമില്‍ നിന്നൊഴുകി വരുന്ന പാല്‍ നുരകള്‍ പോലെ മനോഹരം !
സുഗന്ധങ്ങളുടെ രാജകുമാരി,
അവളുടെ മണ്ണിനും മാറിനും എന്ത് സുഗന്ധം !
അവളുടെ ശ്വാസത്തിന് എലക്കയുടെയും ,ഇഞ്ചി യുടെയും ,കാപ്പികുരുവിന്റെയും, കറുത്ത മുതിന്റെയും മണമാണ് !
മഴപോലെ യാനവള്‍ ചിലപ്പോള്‍ പെയ്തു മനസിനെ നന്ക്കും
രഹസ്യങ്ങളുടെ താഴ്വരയാനവളുടെ മനസ് -ഒരു മഹാസമുദ്രം പോലെ എല്ലാത്തിനെയും ഉള്‍കൊള്ളുന്നു !
പരാതികള്‍ ഇല്ലാതെ !
വയറു കത്തുന്ന കര്‍ക്കിടക രാവുകളില്‍ കലിതുള്ളിയാടുന്ന ഭദ്രകാളി -
ഒരു ഒരുള്‍ പൊട്ടലില്‍ ഹൃദയം പൊട്ടി മരിക്കുന്നവള്‍!
വസന്തത്തില്‍ വീണ്ടു പൂക്കുന്നവള്‍,
വേനലില്‍ ചുട്ടു പൊള്ളുന്ന വ്ള്‍-
മണ്ണിന്റെ മാറ് കീറി പോളര്‍ന്നു വീഥികള്‍ ഉണ്ടാക്കി നാലുപാടും -
കട്ടപ്പന്ക്ക് നടക്കണ്ട,കുമളിക്കും,അടിമാലിക്കും
കാരണം ബസുകള്‍ ,കാറുകള്‍ എല്ലാം പോകും വഴികളായി
ചപ്പാത്ത് കവലയിപ്പോള്‍ വല്ല്യ ടൌണ്‍ ആയി -
ദേവസ്സി ചേട്ടന്റെ ചെരുപ്പ് കുത്തുന്ന കട യിപ്പോള്‍ -
വിവ ചപ്പല്സ് ആയി -
അസിഇകയുടെ മീന്കട വല്ല്യ ഫിഷ് മാര്‍ക്കെറ്റും.
തോമ ചേട്ടന്റെ ചായക്കട ഹോട്ടല്‍ spice വാലി !
എന്‍റെ തടിയംപാട് ടൌണ്‍ മുഴുവന്‍ മാറി...കൂടെ എന്‍റെ നാടും..!!
No comments:
Post a Comment