Sunday, 22 July 2012

നിയോഗത്തിന്‍റെ   തടവുകാരി 

ഞ്യാന്‍ ഒരഗ്നി പുത്രി -
നിയോഗങ്ങളുടെ ഒരു തടവ്‌ കാരി,,,
 നിന്‍റെ മൌനംഎന്നെ   ആലോസരപ്പെടുത്തിയപ്പോള്‍- 
എന്‍റെ ഉള്ളില്‍ ഒരു കവിത വിരിഞ്ഞു -
മലകളും, പുഴകളും,താഴ്വാരങ്ങളും ഒരുമിച്ചു ചേരുന്നിടത്ത് വച്ച് -
ഇണ ചേരുന്ന നമ്മുടെ സ്വപ്നങ്ങളെ ക്കുറിച്ചായിരുന്നു അത് -
കഠിനമായ വേദന നിന്‍റെ കണ്ണുകളില്‍ നിഴല്‍ ഇട്ടതു കാരണം -
എനിക്ക് നിന്‍റെ മുഖ സൌന്ധര്യയം നുകരാന്‍ കഴിഞ്ഞില്ല -
നിന്‍റെ വേപതു, മണ്മറഞ്ഞു പോയ ആ നല്ല നാളുകലെക്കുരിച്ചായിരുന്നു-
കാലം കുലംകുത്തി ഒഴുകിയ ആ പെരുവെള്ള പാച്ചിലില്‍ ഒലിച്ചു പോയ ജീവിതങ്ങളെ ക്കുറിച്ചായിരുന്നു -
 പ്രണയം ഇവിടെ അപശകുനമാകുന്ന
 അതിഥിയാണെന്ന് ഞ്യാന്‍ തിരിച്ചറിഞ്ഞു
എനിക്ക് നിന്നോട് തെല്ലു നീരസം തോന്നി -
കാരണം പാന്തരെപ്പോലെ എന്നില്‍ ഒളിച്ച് കടന്ന നിന്നോടുള്ള അടങ്ങാത്ത അഭിനിവേശം അന്ഗുരിക്കുന്നത്‌
ഒരു അസ്തമയത്തിന്റെ മേമ്പൊടി ചാലിച്ചാണല്ലോ എന്ന നഷ്ട്ടബോധം!
ഞാന്‍ എന്നും ഓരോ നിയോഗങ്ങളുടെ തടവുകാരി ആയിരുന്നു-
ഇച്ചാ ഭംഗങ്ങളെ അനുചിത മായി നേരിടാന്‍ പഠിച്ചവള്‍ !
കറുത്ത മേഖങ്ങളെ ഞാന്‍ മാടി വിളിച്ചു-
ഇരുളിന്‍റെ ആതാമാവില്‍ അന്തി ഉറങ്ങാന്‍ കൊതിക്കുന്ന,
 നിശാഗന്ധി പൂക്കളില്‍ എന്‍റെ ചുടു നിശ്വാസങ്ങള്‍ പൊതിഞ്ഞു കെട്ടി
വാര്‍മുടി കെട്ടഴിച്ചു, വാല്‍ കണ്ണാടി നോക്കി നിന്നപ്പോള്‍ - പിന്നിലായ് കേട്ട പത നിസ്വനം നിന്‍റെ ആണെന്ന് ഞ്യാന്‍ കൊതിച്ചു പോയി - 
ഒരു സിന്ധൂര രേഖക്കുവേണ്ടി എന്‍റെ ശിരസു നിനക്ക് മുന്നില്‍ നമിച്ചു നില്‍ക്കുമ്പോള്‍ - 
നിന്‍റെ മനസ് പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.. 
 ഈ പ്രണയം നിഷിദ്ധം .അത്രേ !..
കാരണം  ഞ്യാനൊരു  നിയോഗത്തിന്‍റെ   തടവുകാരി ആണ് ..ഒരിക്കലും മോചനം ഇല്ലാ ത്തവള്‍!

No comments:

Post a Comment