തേച്ചു മിനുക്കി എടുക്കേണ്ടിയിരിക്കുന്നു എന്റെ വാള്‍തല!
ചുറ്റും തിളങ്ങുന്ന പടച്ചട്ട! നെഞ്ഞുരപ്പുള്ള പടയാളികള്‍ !
ദൈര്യം ചോര്‍ന്ന മനസിന് ആരോ പാടുന്നു ഒരു വിപ്ലവഗീതം..
എവിടെയോ ഇരുട്ടില്‍ അന്തി ഉറങ്ങിയ എന്റെ മനസിനെ ബന്ധിച്ച സ്വര്‍ണ്ണ ചങ്ങല, ഒരു മണി കിലുക്കം..
അത് നീയായിരുന്നു !! എന്റെ കവിത..
സിന്ധുചേച്ചി, താങ്കള്‍ ഇവിടെ എവിടെയോ പോസ്റ്റിയ ഒരു കവിതയുടെ മറുപടി... ഇതാ പിടിച്ചോ...
തേച്ചുമിനുക്കിയെടുത്തു നിന്റെ വാക്കിന്‍
വാള്‍ത്തലയെന്‍ നെഞ്ചില്‍ ആഴ്ന്നിറങ്ങട്ടെ !
തടുക്കാനെന്‍റെ പക്കല്‍ പടച്ചട്ടയില്ല ,
തടുക്കാനെന്‍റെയുള്ളില്‍ മിടിക്കുന്ന ഹൃദയമില്ല !
ചലനം നിലച്ചെന്‍റെ ചിന്തകള്‍
നിന്‍റെ കവിതയില്‍ തലവച്ചു കിടക്കുവാന്‍ കൊതിക്കുന്നു !
ഒടുവിലത്തെ ശ്വാസം പുറത്തേയ്ക്ക്
ആവേശത്തോടെ കടന്നു
നിന്നിലേയ്ക്കെത്തട്ടെ !
ഇരുളില്‍ സ്വര്‍ണ്ണചങ്ങലയിട്ടുറങ്ങുന്ന നിന്‍റെ
ആത്മാവിലേയ്ക്ക് !(GILU)
No comments:
Post a Comment