Sunday, 22 July 2012

കുഞ്ഞെയെന്നു നിന്നെ ഓരോ തവണ വിളിക്കുംപോളും എന്റെ മനസ്സില്‍ നിയൊരു കുഞ്ഞായ് പിറവിയെടുതിരുന്നു, നീ നുകര്‍ന്ന അമ്മിഞ്ഞ പാലിനോടൊപ്പം ഒലിച്ചിറങ്ങി വന്നതത്രയും എന്റെ സ്നേഹവും ,വാത്സല്ല്യവും ആയിരുന്നു. എന്റെ കറുത്തു ഇരുണ്ട കൈകൊല്കൊണ്ടാണ് നിന്നെ ഞ്യാന്‍ അന്ന് അന്നമൂട്ടിയിരുന്നത്..എന്റെ വിയര്‍പ്പിന്‍ ഗന്ധ മുള്ള മാറോടു ചേര്‍ത്തു കിടത്തിയാണ് നിന്നെ ഞ്യാന്‍ താരാട്ടു പാടിയിരുന്നത് ..മൈലുകള്‍ നിന്നെ എന്റെ ഒക്കത്തിരുത്തി നടന്നാണ് ഞ്യാന്‍ പിച്ച തെണ്ടിയത് , ഉടുമുണ്ട് മുറുക്കിയുടുത്താണ് ഞ്യാന്‍ നിന്നെ വളര്‍ത്തി വലിയവനക്കിയത് ! നല്ല വസ്ത്രം , ഭക്ഷണം ,തലചായക്കനോരിടം , ഇതൊന്നും എനിക്കില്ലായിരുന്നു .... എന്നിട്ടും നിന്നെ ഞ്യാന്‍ സ്നേഹിച്ചു ,എന്നെകാളും ..,ഈ ചിതയില്‍ അമരുന്നതിനും ഒരു നിമിഷം മുന്‍പ് വരെ

2 comments:

  1. അതാണ്‌ അമ്മ....
    ഒരിക്കലും വറ്റാതെ സ്നേഹത്തിന്റെ തെളിനീരുറവ....

    ReplyDelete
  2. Thank u mahi .. Njyaan ethu chumma oru rasathinu ezhuthiyathaaa .. Aa Gilu kaaranam..!

    ReplyDelete